മാനന്തവാടി: ഇന്നലെ രാവിലെ ചിരിച്ച മുഖവുമായി ഭർത്താവിനോടും മക്കളോടും യാത്രപറഞ്ഞ് കാപ്പി പറിക്കാനിറങ്ങിയ രാധയുടെ മുഖമായിരിക്കും ആ അച്ഛന്‌റെയും മക്കളുടേയും ഓർമയിൽ… അല്ലാതെ ഓർക്കാൻ മുഖം പോലും ബാക്കിവച്ചില്ല രാധയുടെ മൃതദേഹത്തിൽ ആ നരഭോജി കടുവ. ശവപ്പെട്ടിക്കു മുകളിൽ പതിപ്പിച്ച ഫോട്ടോയിൽ കെട്ടിപ്പിടിച്ചു മകൾ അനീഷ പൊട്ടിക്കരഞ്ഞപ്പോൾ കണ്ടുനിന്നവർ സങ്കടം അടക്കാൻ പാടുപെട്ടു. കടുവ കൊന്ന പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ രാധയുടെ തല പൂർണമായും കടുവ ഭക്ഷിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം ശനിയാഴ് പതിനൊന്നരയോടെയാണു മൃതദേഹം സംസ്കരിച്ചത്. ദുഃഖം താങ്ങാനാകതെ മകൻ അജീഷ് കട്ടിലിൽ തളർന്നു കിടന്നു. ഭർത്താവ് അച്ചപ്പനും മാറിയിരുന്നു കയ്യിൽ തലയും താങ്ങിയിരുന്നു കരയുകയായിരുന്നു.
മൃതദേഹത്തിന് തല ഇല്ലാതിരുന്നതിനാൽ രാധയെ അവസാനമായി കാണാൻ ബന്ധുക്കൾക്കോ നാട്ടുകാർക്കോ സാധിച്ചില്ല. പോസ്റ്റ്മോർട്ടത്തിനുശേഷം പെട്ടിയിലാക്കി കൊണ്ടുവന്ന മൃതദേഹം പെട്ടി തുറക്കാതെ തന്നെ സംസ്കരിക്കുകയായിരുന്നു. അതിനിടെ കടുവയെ പിടിക്കാൻ വനംവകുപ്പു ശ്രമം നടത്തുന്നില്ലെന്നാരോപിച്ചു നാട്ടുകാർ പ്രതിഷേധം ശക്തമായി തുടരുകയാണ്. കടുവയെ വെടിവച്ചുകൊല്ലാനുള്ള ഉത്തരവിൽ അവ്യക്തതയുണ്ടെന്നും ഈ ഉത്തരവ് പ്രകാരം കടുവയെ വെടിവച്ചു കൊല്ലാൻ സാധിക്കില്ലെന്നുമാണു നാട്ടുകാരുടെ ആരോപണം.
നരഭോജി എവിടെയും പോയിട്ടില്ല, ഇവിടെയൊക്കെത്തന്നെയുണ്ട്… കടുവയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞു, കാൽപ്പാടുകളും കണ്ടെത്തി… കടുവയുടെ സാന്നിധ്യം കൂട് സ്ഥാപിച്ച പഞ്ചാരക്കൊല്ലി പ്രദേശത്തുതന്നെയെന്ന് ചീഫ് കൺസർവേറ്റർ, വ്യാപക തെരച്ചിൽ ഇന്നില്ല, കൂട്ടിൽ കിട്ടിയില്ലെങ്കിൽ വെടിവയ്ക്കും
ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണു പ്രിയദർശിനി എസ്റ്റേറ്റ് ഓഫിസിനു മുന്നിൽ നാട്ടുകാർ പ്രതിഷേധം ആരംഭിച്ചത്. ഉച്ചവരെ മുദ്രാവാക്യം വിളികളും പ്രതിഷേധവും തുടർന്നു. മൂന്ന് മണിക്ക് നടത്തുമെന്ന് ഉറപ്പ് നൽകിയ യോഗത്തിലേക്ക് ജില്ലാ കളക്ടർ എത്താതിരുന്നതോടെയാണ് പ്രതിഷേധം വഷളായത്.
കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ സംസ്‌കാരം കഴിഞ്ഞപ്പോള്‍, വെടിവെച്ച് കൊല്ലുമെന്നുള്ള തീരുമാനത്തിൽ നിന്ന് വനംവകുപ്പ് പിന്മാറി എന്നായിരുന്നു നാട്ടുകാരുടെ ആരോപണം. കടുവയെ വെടിവെച്ച് കൊല്ലാതെ ഉദ്യോഗസ്ഥരെ ക്യാമ്പ് ഓഫീസില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. ഇതോടെ കളക്ടര്‍ മൂന്ന് മണിയോടെ സ്ഥലത്തെത്തുമെന്നും ജനങ്ങളോട് സംസാരിക്കുമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. എന്നാല്‍ നാലു മണി കഴിഞ്ഞിട്ടും കളക്ടര്‍ എത്തിയിട്ടില്ല. അതാണ് പ്രതിഷേധം അണപൊട്ടാൻ കാരണം.
കളക്ടര്‍ വരാന്‍ താമസിക്കുന്നത് അനുസരിച്ച് പ്രശ്‌നങ്ങള്‍ വഷളാകുമെന്നാണ് പ്രതിഷേധക്കാര്‍ വ്യക്തമാക്കുന്നത്. പ്രതിഷേധക്കാര്‍ ബേസ് ക്യാമ്പിന്റെ വരാന്തയില്‍ കേറി പ്രതിഷേധിക്കുകയാണ്. ഡിഎഫ്ഒ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ കാണണമെന്നാണ് ആവശ്യം. ബേസ് ക്യാമ്പില്‍ അരുണ്‍ സക്കറിയയും ഡിഎഫ്ഒയുമുള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ അവലോകനയോഗം ചേരുകയാണ്. ഇതിനിടെയിലാണ് പ്രതിഷേധം.
കടുവയുടെ ദൃശ്യം ലഭിച്ചാല്‍ പോലും ഏത് ഡേറ്റാബേസിലുള്ള കടുവയാണ് എന്നുള്‍പ്പടെ ഉറപ്പാക്കി പരിശോധന നടത്തിയതിനു ശേഷം മാത്രമേ മയക്കുവെടി വെക്കണോ കൂട്ടിലേക്ക് ആകര്‍ഷിച്ച് പിടികൂടണോ എന്നൊക്കെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാനാവൂ എന്നാണ് ഉദ്യോഗസ്ഥര്‍
തോട്ടം തൊഴിലാളികളും സാധാരണക്കാരും താമസിക്കുന്ന സ്ഥലമാണു പഞ്ചാരക്കൊല്ലി. വനവും സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്രിയദർശിനി എസ്റ്റേറ്റും കൂടിച്ചേരുന്ന സ്ഥലം. കാട്ടുപോത്ത്, പന്നി, മാൻ, കുരങ്ങ് തുടങ്ങിയവയുടെ ശല്യമുണ്ടായിരുന്നെങ്കിലും കടുവ എത്തുന്നത് ആദ്യമാണ്.