ലഖ്നൗ: ആഗ്രയിലെ ഷാജഹാൻ ഗാർഡന് അഹല്യാഭായ് ഹോൾക്കറിന്റെ പേര് നൽകണമെന്ന് ഉത്തർപ്രദേശ് മന്ത്രി. വനിതാക്ഷേമം, ശിശു വികസന മന്ത്രി ബേബി റാണി മൗര്യ ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ആദിത്യനാഥിന് കത്തെഴുതി.
സ്ത്രീ ശാക്തികരണത്തിൻ്റെ പ്രതീകമാണ് മൽവാ രാജ്ഞിയായിരുന്ന അഹല്യാഭായ് എന്ന് മന്ത്രി കത്തിൽ പറയുന്നു. ഷാജഹാൻ ഗാർഡന്റെ പുനർനാമകരണം പരിശോധിക്കാൻ നിർദേശങ്ങൾ നൽ കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു. മുഗൾ രാജാവായ ഷാജഹാൻ പണികഴിപ്പിച്ച താജ് മഹലിൻ്റെ അതിമനോഹരമായ പൂന്തോട്ട ത്തിന് അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായാണ് ഷാജഹാൻ ഗാർഡൻ എന്ന പേര് നൽകിയത്.
അടുത്തിടെ ഉത്തർ പ്രദേശിലെ നിരവധി സ്ഥലങ്ങളുടെ പേരുകൾ സം സ്ഥാന സർക്കാർ മാ റ്റിയിരുന്നു. അലഹ ബാദിനെ പ്രയാഗ്‌രാജ് എന്നും ഫൈസാബാദിനെ അയോധ്യ എന്നും പുനർനാമകരണം ചെയ്തു.