BREAKING NEWS

‘സണ്ണി ജോസഫിനെ തോൽപ്പിക്കാൻ എൽഡിഎഫിൽ സാധിക്കുന്ന ഒരേയൊരു സ്ഥാനാർഥിയാണ് കെ.കെ. ശൈലജ; അതിനാലാണ് പേരാവൂരിലേയ്ക്ക് മാറ്റിയത്, അല്ലാതെ ഒതുക്കാനല്ല‘ : എം.വി. ഗോവിന്ദൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: സണ്ണി ജോസഫിനെ തോൽപ്പിക്കാൻ എൽഡിഎഫിൽ സാധിക്കുന്ന ഒരേയൊരു സ്ഥാനാർഥിയാണ് കെ.കെ. ശൈലജ. അതുകൊണ്ടാണ് പേരാവൂരിൽ ശൈലജ ടീച്ചറെ സ്ഥാനാർത്ഥിയാക്കിയത്. അല്ലാതെ ഒതുക്കിയത് അല്ലയെന്ന് എം.വി. ഗോവിന്ദൻ.
അതുപോലെ, തളിപ്പറമ്പിലെ സ്ഥാനാർഥിത്വം തീരുമാനിച്ചത് ജില്ലാ സെക്രട്ടേറിയേറ്റാണ് . ഒരാളല്ല, പാർട്ടി ഘടകമാണ് സ്ഥാനാർഥിത്വം തീരുമാനിക്കുന്നത്. പി.കെ. ശ്യാമളയുടെ പേര് നിർദേശിച്ചത് കണ്ണൂർ ജില്ലാ ഘടകമാണ്. തളിപ്പറമ്പിലെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടില്ല. കണ്ണൂരിലെ പ്രശ്നങ്ങൾ പാർട്ടി കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ടി.കെ. ഗോവിന്ദന് തളിപ്പറമ്പിൽ മത്സരിക്കാൻ മോഹമാണെന്നും അദ്ദേഹം പറഞ്ഞു. ഹാപ്പിനസ് ഫെസ്റ്റിലേയും മണ്ഡലത്തിലേയും കണക്കുകൾ വ്യക്തമാണെന്നും കൃത്യമായ കണക്ക് പാർട്ടിയുടെ കൈയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജി. സുധാകരനെതിരേ അദ്ദേഹം രൂക്ഷ വിമർശനമുന്നയിച്ച് സംസാരിച്ചു. ജി. സുധാകരന്റെ സ്ഥാനാർഥിത്വം എന്ത് അത്ഭുതമാണ്.. ജി. സുധാകരന് പരിഗണനയില്ലെന്ന് പറഞ്ഞത് പൂർണ്ണ ബോധ്യത്തോടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പറഞ്ഞ വാക്കും താൻ ചിരിച്ചതുമൊന്നും വലിയ കാര്യമാക്കേണ്ടതില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

ജി. സുധാകരനോട് വ്യക്തിപരമായി സംസാരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്; പോകരുത് എന്ന് എത്രയോ പ്രാവശ്യം പറഞ്ഞിട്ടുണ്ടെന്നും എന്നിട്ടും അദ്ദേഹം പാർട്ടി വിട്ടുപോകുകയായിരുന്നെന്നും ഗോവിന്ദൻ പറഞ്ഞു. അദ്ദേഹത്തിന് മത്സരിച്ചേ പറ്റൂ എന്നായിരുന്നുവെന്നും നേരത്തെതന്നെ യുഡിഎഫുമായി ജി. സുധാകരൻ ചർച്ചചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിലൊന്നും പാർട്ടിക്ക് തിരിച്ചടി ഉണ്ടാകില്ല എന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടമാക്കി .മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.‘

എത്ര വീഡിയോയിട്ടിട്ടും സംശയമാണോ? എന്നാൽ ഇതൊന്നു കാണൂ…‘ നെതന്യാഹുവിന്റെ ഫോട്ടോ പുറത്തുവിട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026