BREAKING NEWS

‘എത്ര വീഡിയോയിട്ടിട്ടും സംശയമാണോ? എന്നാൽ ഇതൊന്നു കാണൂ…‘ നെതന്യാഹുവിന്റെ ഫോട്ടോ പുറത്തുവിട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്

· · 1 min read
Share: Copied!

ടെൽഅവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ സംബന്ധിച്ച ഊഹാപോഹങ്ങൾ ശക്തമാകുന്നതിനിടെ നെതന്യാഹുവിന്റെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. സൈനിക ഉദ്യോ​ഗസ്ഥരുമായി ചർച്ച നടത്തുന്ന ബെഞ്ചമിൻ നെതന്യാഹുവിനെയാണ് ചിത്രത്തിൽ കാണാനാവുന്നത്.

നെതന്യാഹുവിന്റെ സോഷ്യൽമീഡിയാ അക്കൗണ്ടുകളിൽ നിന്നും അദ്ദേഹത്തിന്റെ വീഡിയോകൾ പങ്കുവയ്ക്കുമ്പോഴെല്ലാം അവ എഐ നിർമ്മിതമാണെന്ന സംശയം പലകോണുകളിൽ നിന്നും ഉയർന്നിരുന്നു. അതിനു പിന്നാലെയാണ് പ്രധാനമന്ത്രിയടെ ഓഫീസ് പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്

ഇറാന്റെ ആക്രമണങ്ങളിൽ നെതന്യാഹു കൊല്ലപ്പെടുകയോ ഗുരുതരനിലയിലാകുകയോ ചെയ്തതായി സൂചിപ്പിക്കുന്ന, സ്ഥിരീകരിക്കാത്ത അവകാശവാദങ്ങളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും ഉൾപ്പെടെയുള്ള ഓൺലൈൻ ഊഹാപോഹങ്ങൾക്കിടയിലാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്. ഇസ്രയേലും സ്വതന്ത്ര പരിശോധകരും ഈ അഭ്യൂഹങ്ങൾ നിഷേധിക്കുകയും പ്രധാനമന്ത്രി ജീവനോടെയുണ്ടെന്നും ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കുന്നുണ്ടെന്നും സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

മുസ്ലിങ്ങള്‍ക്ക് വൃത്തിയില്ല, അവർ പിന്നാക്കമാണ്, ഭീകരവാദികളെല്ലാം മുസ്ലിങ്ങളാണെന്നാണ് വിചാരിച്ചിരുന്നത്, നിങ്ങൾ മതേതരമാണ്, മറ്റ് മുസ്‍ലിംകൾ അങ്ങനെയല്ലെന്ന് പറയുമ്പോള്‍ ഞാന്‍ അഭിമാനിച്ചിരുന്നു, താന്‍ ഇസ്‍ലാമോഫോബായിരുന്നുവെന്ന് നടി പി.എം. ലാലി

BREAKING NEWS
’ഇന്ത്യ ജനാധിപത്യ രാജ്യം; അത്തരമൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാനില്ല’; സിജെപി പ്രതിഷേധ പശ്ചാത്തലത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ; ’വെള്ളക്കാരന്റെ വാക്കുകൾക്ക് ആരാണ് വിലകൽപ്പിക്കുന്നത്’: പരിഹസിച്ച് കോൺഗ്രസ്
21 Oct 2026
BREAKING NEWS
പുതിയ വീട് പെയിന്റടിക്കാൻ വന്നയാളോട് അടുപ്പം; ഭർത്താവ് തടസ്സം; കൊന്നു, അപകടമരണമാക്കി ചിത്രീകരിക്കാൻ ശ്രമം, പ്രഭാതനടത്തത്തിന് പോയപ്പോൾഏതോ ഒരു വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നെന്ന് മൊഴി; അന്വേഷണത്തിൽ കഥ പൊളിഞ്ഞു; ഭാര്യയും കാമുകനും അറസ്റ്റിൽ
21 Oct 2026
BREAKING NEWS
നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി തുലാസിൽ? അറബ് വോട്ടുകൾ നിർണ്ണായകം; അധികാരപ്പോരിൽ മറുവശത്ത് മൻസൂർ അബ്ബാസ്; റാം പാർട്ടിയുടെ വേരോട്ടം ശക്തം
21 Oct 2026
BREAKING NEWS
‘വീണയെ ആക്രമിക്കുന്നത് കണ്ടില്ല’; മൊഴിമാറ്റം ​ഗൗരവ വിഷയം; വീണ ജോർജിന്റെ മുൻ ഗൺമാനെതിരെ നടപടിക്ക് നീക്കം; റിപ്പോർട്ട് ഡിജിപിക്ക് കൈമാറാൻ എസ്ഐടി
21 Oct 2026