BREAKING NEWS

കോൺ​ഗ്രസ് സ്ഥാനാർഥി പട്ടികയുമെത്തി, എംപിമാർ ഉന്നമിട്ട കണ്ണൂർ, കോന്നി സീറ്റുകളിൽ പ്രഖ്യാപനമില്ല, ആദ്യഘട്ടത്തിൽ 19 സിറ്റിങ് എംഎൽഎമാർ അടക്കം 55 പേർ, എൽദോസ് പുറത്തുതന്നെ!! വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, മണലൂരിൽ മുൻ എം.പി ടി.എൻ പ്രതാപൻ, തവനൂരിൽ വി.എസ്. ജോയ്, ഹരിപ്പാട് ചെന്നിത്തല

· · 1 min read
Share: Copied!

ന്യൂഡൽഹി: 19 സിറ്റിങ് എം.എൽഎമാർ അടക്കം 55 പേരടങ്ങുന്ന ആദ്യഘട്ട കോൺഗ്രസ് സ്ഥാനാർഥിപട്ടിക പ്രഖ്യാപിച്ചു. നേരത്തെ പറഞ്ഞതുപോലെ തന്നെ സിറ്റിങ് എംഎൽഎമാരിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ പേര് ആദ്യ ഘട്ട പട്ടികയിൽനിന്ന് ഒഴിവാക്കി. അതുപോലെ ആദ്യ പട്ടികയിൽ എംപിമാർ ആരും ഉൾപ്പെട്ടിട്ടില്ല. എന്നാൽ, ഇവർ താത്പര്യം പ്രകടിപ്പിച്ച കണ്ണൂർ, കോന്നി സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുമില്ലെന്നതിനാൽ ഇക്കാര്യത്തിൽ ഒരു പുനർവിചിന്തനമുണ്ടാകുമോയെന്ന കാര്യവും വരും ദിവസങ്ങളിലറിയാം.

അതുപോലെ ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ വട്ടിയൂർക്കാവിൽ കെ. മുരളീധരനും മണലൂരിൽ മുൻ എം.പി ടി.എൻ പ്രതാപനും മത്സരിക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷാണ് കൊടുങ്ങല്ലൂരിലെ സ്ഥാനാർഥി. ലൈംഗിക പീഡനക്കേസിൽപ്പെട്ട് പാർട്ടിയിൽനിന്ന് പുറത്തായ രാഹുൽ മാങ്കൂട്ടത്തിൽ ജയിച്ച പാലക്കാട് മണ്ഡലത്തിൽ ചലച്ചിത്ര താരം രമേഷ് പിഷാരടിയാണ് സ്ഥാനാർഥി. മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് തവനൂരിലും പാലക്കാട് ഡിസിസി പ്രസിഡന്റ് ടി. തങ്കപ്പൻ നെന്മാറയിലും മത്സരിക്കും.

സ്ഥാനാർഥിപട്ടിക

ഇരിക്കൂർ: അഡ്വ. സജീവ് ജോസഫ്
ധർമ്മടം: അബ്ദുൾ റഷീദ്
തലശ്ശേരി: കെ.പി. സാജു
പേരാവൂർ: അഡ്വ. സണ്ണി ജോസഫ്
മാനന്തവാടി (ST): ഉഷ വിജയൻ
സുൽത്താൻ ബത്തേരി (ST): ഐ.സി. ബാലകൃഷ്ണൻ
കൽപ്പറ്റ: അഡ്വ. ടി. സിദ്ദിഖ്
നാദാപുരം: കെ.എം. അഭിജിത്ത്
കൊയിലാണ്ടി: അഡ്വ. കെ. പ്രവീൺ കുമാർ
ബാലുശ്ശേരി (SC): വി.ടി. സൂരജ്
എലത്തൂർ: വിദ്യ ബാലകൃഷ്ണൻ
കോഴിക്കോട് നോർത്ത്: അഡ്വ. കെ. ജയന്ത്
നിലമ്പൂർ: ആര്യാടൻ ഷൗക്കത്ത്
വണ്ടൂർ (SC): എ.പി. അനിൽ കുമാർ
തവനൂർ: വി.എസ്. ജോയ്
പൊന്നാനി: നൗഷാദ് അലി
തൃത്താല: വി.ടി. ബൽറാം
കോങ്ങാട് (SC): കെ.എ. തുളസി
മലമ്പുഴ: എ. സുരേഷ്
പാലക്കാട്: രമേശ് പിഷാരടി
തരൂർ (SC): കെ.സി. സുബ്രഹ്‌മണ്യൻ
ചിറ്റൂർ: അഡ്വ. സുമേഷ് അച്ചുതൻ
നെന്മാറ: ടി. തങ്കപ്പൻ
ആലത്തൂർ: കെ.എൻ. ഫെബിൻ
മണലൂർ: ടി.എ. പ്രതാപൻ
ഒല്ലൂർ: അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്
തൃശ്ശൂർ: രാജൻ ജെ പല്ലൻ
നാട്ടിക (SC): അഡ്വ. സുനിൽ ലാലൂർ
കൈപ്പമംഗലം: ടി.എം. നാസർ
പുതുക്കാട്: കെ.എം. ബാബു രാജ്
ചാലക്കുടി: സനീഷ് കുമാർ ജോസഫ്
കൊടുങ്ങല്ലൂർ: ഒ.ജെ. ജനീഷ്
അങ്കമാലി: റോജി എം. ജോൺ
ആലുവ: അൻവർ സാദത്ത്
പറവൂർ: വി.ഡി. സതീശൻ
എറണാകുളം: ടി.ജെ. വിനോദ്
തൃക്കാക്കര: ഉമ തോമസ്
കുന്നത്തുനാട് (SC): വി.പി. സജീന്ദ്രൻ
മൂവാറ്റുപുഴ: ഡോ. മാത്യു കുഴൽനാടൻ
വൈക്കം (SC): കെ. ബിനിമോൻ
കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണൻ
പുതുപ്പള്ളി: ചാണ്ടി ഉമ്മൻ
അരൂർ: ഷാനിമോൾ ഉസ്മാൻ
ചേർത്തല: കെ.ആർ. രാജേന്ദ്ര പ്രസാദ്
ഹരിപ്പാട്: രമേശ് ചെന്നിത്തല
മാവേലിക്കര (SC): അഡ്വ. മുത്തറ രാജ്
കരുനാഗപ്പള്ളി: സി.ആർ. മഹേഷ്
കൊട്ടാരക്കര: അഡ്വ. പി. ഐഷ പോറ്റി
പത്തനാപുരം: ജ്യോതികുമാർ ചാമക്കാല
കുണ്ടറ: പി.സി. വിഷ്ണുനാഥ്
കൊല്ലം: അഡ്വ. ബിന്ദു കൃഷ്ണ
ചാത്തന്നൂർ: സൂരജ് രവി
ചിറയിൻകീഴ് (SC): രമ്യ ഹരിദാസ്
വട്ടിയൂർക്കാവ്: കെ. മുരളീധരൻ
കോവളം: എം. വിൻസെന്റ്

മുസ്ലിം ലീഗിൽ അപ്രതീക്ഷിത മാറ്റങ്ങൾ…ആദ്യമായി വനിതകൾ തെരഞ്ഞെടുപ്പ് അങ്കത്തിന്, പേരാമ്പ്രയിൽ ഫാത്തിമ തെഹ്ലിയ, ജയന്തി രാജൻ കൂത്തുപറമ്പിൽ!! എം.കെ മുനീർ ഇത്തവണ മത്സര രം​ഗത്തില്ല, ആറ് സിറ്റിങ് എംഎൽഎമാരെ മാറ്റിനിർത്തി പുതുമുഖങ്ങൾക്ക് അവസരം…പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, കെ.എം. ഷാജി വേങ്ങരയിൽ, രണ്ടുമണ്ഡലങ്ങളിലെ പ്രഖ്യാപനം വ്യാഴാഴ്ച

BREAKING NEWS
അട്ടപ്പാടിയിൽ അരിവാൾ രോഗം വ്യാപകം; 10 മാസത്തിനിടെ 10 കുട്ടികൾ മരിച്ചു, ഗൗരവമേറിയ വിഷയമെന്ന് വി.കെ. ശ്രീകണ്ഠൻ എംപി
30 Oct 2026
BREAKING NEWS
വെള്ളാപ്പള്ളി സംഘപരിവാര്‍ പ്രചരണങ്ങള്‍ ഏറ്റുപിടിക്കുന്നു, എസ്എന്‍ഡിപി നേതാക്കള്‍ ഹിന്ദുത്വവര്‍ഗീയതയുടെ പ്രചാരകരായി മാറുകയാണ്, തുറന്ന സംവാദത്തിന് തയ്യാറാണെന്ന് പി ജയരാജന്‍
30 Oct 2026
BREAKING NEWS
"ഇയാളെ നോക്കൂ, ഇയാളുടെ ശരീരം ഒട്ടും ശരിയായ അവസ്ഥയിലല്ല... നിങ്ങൾ അറപ്പുളവാക്കുന്ന ഒരാളാണ്, ശരീരപ്രകൃതി ഒന്ന് ശരിയാക്കിയെടുക്കൂ, കാണാൻ തന്നെ വല്ലാത്ത കോലമാണ്,"... ആരോഗ്യപ്രശ്നങ്ങൾ കാരണമാണോ പ്രചാരണ പരിപാടികളിൽനിന്ന് പിന്മാറിയതെന്നു ചോദിച്ച മാധ്യമപ്രവർത്തകനെ പരിഹസിച്ച് ട്രംപ്
30 Oct 2026
BREAKING NEWS
കുട്ടികളെ ഒഴിവാക്കിയാൽ നിന്നെ സ്വീകരിക്കാം... നിവേദ്യ മറച്ചു പിടിച്ച മാർട്ടിനിലേക്ക് പോലീസിനെ എത്തിച്ചത് ആ വാട്‌സ്ആപ്പ് ചാറ്റ്!! മക്കളുടെ മരണം ഉറപ്പാക്കിയ ശേഷം ഇരുവരും വീട്ടിൽ നിന്നിറങ്ങി, പിന്നാലെ മക്കളെ കാണാനില്ലെന്ന് പറഞ്ഞ് യുവതി അയൽ വീടുകളിലെത്തി....
30 Oct 2026