BREAKING NEWS

‘കമ്മിഷണർ സിനിമ ഇറങ്ങിയ ശേഷം കാറിനു പിന്നിൽ എസ്പി തൊപ്പി വച്ചിരുന്നയാളാ… അദ്ദേ​ഹത്തിനല്ല കുഴപ്പം പറ്റിയത് തെരഞ്ഞെടുത്ത തൃശൂരുകാർക്കാണ്, ആക്ഷനും കട്ടും പറയേണ്ടത് ജനങ്ങൾ’- പരിഹസിച്ച് കെബി ഗണേഷ് കുമാർ

· · 1 min read
Share: Copied!

പാലക്കാട്: സുരേഷ് ഗോപിക്ക് ആക്ഷനും കട്ടും പറയേണ്ടത് തെരഞ്ഞെടുത്ത ജനങ്ങളാണെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. കമ്മീഷണർ സിനിമ ഇറങ്ങിയ ശേഷം കാറിന് പിന്നിൽ എസ്പിയുടെ തൊപ്പി വച്ച് കുറക്കാലം യാത്ര ചെയ്തയാളാണ് സുരേഷ് ഗോപി. തെരഞ്ഞെടുപ്പിന് മുൻപ് തൃശൂരുകാർ അനുഭവിക്കുമെന്ന് പറഞ്ഞിരുന്നു. അതുശരിയായെന്നും പരിഹസിച്ചു ഗണേഷ് കുമാർ പറഞ്ഞു.

‘അദ്ദേഹത്തിനല്ല കുഴപ്പം തെരഞ്ഞെടുത്ത തൃശൂരുകാർക്കാണ് കുഴപ്പം പറ്റിയത്. അതിൽ കൂടുതൽ എന്തുപറയാനാണ് ഞാൻ?. ഏതായാലും തൃശൂരുകാർക്ക് എന്തെങ്കിലുമൊക്കെ ഉപകാരമുണ്ടാകട്ടെയെന്ന് പ്രാർഥിക്കുന്നു. വർഷങ്ങൾക്ക് മുൻപ് ഇദ്ദേഹം ഭരത് ചന്ദ്രനായി അഭിനയിച്ച ശേഷം കാറിന്റെ പുറകിൽ എപ്പോഴും ഒരു തൊപ്പിയുണ്ടായിരിക്കും. പണ്ട് സാധാരണ എസ്പിമാരൊക്കെ പോകുമ്പോൾ അവരുടെ തൊപ്പി അഴിച്ചുവച്ച് കാറിന്റെ സിറ്റിൽ വച്ചിരിക്കും. ഞാൻ തമാശ പറഞ്ഞതല്ല, ഇദ്ദേഹത്തിന്റ കാറിന് പിറകിൽ കുറെക്കാലം ഐപിഎഎസ് എന്നെഴുതിയ തൊപ്പി വച്ചിട്ടുണ്ടായിരുന്നു. അത്രയേ പറയാനുള്ളൂ. ആക്ഷനൊക്കെ അവരവരുടെ ഇഷ്ടമാണ്. ഞാൻ സംവിധായകനലല്ലോ കട്ട് പറയാൻ. ആക്ഷനും റിയാക്ഷനുമൊക്കെ അവരവരുടെ ഇഷ്ടമാണ്. കട്ട് പറയേണ്ട സംവിധായകർ പറയും. ഇവിടെ അത് ജനങ്ങളാണ്’ ഗണേഷ് കുമാർ പറഞ്ഞു

‘നീ ചുട്ട കോഴിയെ പറപ്പിക്കുന്നവനെല്ലേ, ആ പുള്ളയ്ക്ക് ജീവൻ വെപ്പിക്ക്’- ആക്രോശിച്ച് ബന്ധുക്കൾ!! അസ്മയുടെ പ്രസവം എടുത്തത് മലപ്പുറത്തുള്ള സ്ത്രീ, ഇടയ്ക്ക് ശ്വാസം മുട്ടൽവന്നു അൽപനേരം കിടക്കട്ടേയെന്നു പറഞ്ഞ അസ്മ പിന്നീട് അനങ്ങിയില്ല- സിറാജുദ്ദീൻ

BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026
BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026