ന്യൂഡല്‍ഹി: അമേരിക്കയില്‍നിന്ന് അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ കൈകാലുകളില്‍ വിലങ്ങുവച്ച് സൈനിക വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചെന്ന വാര്‍ത്ത വന്‍ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം ഇതിനെതിരേ രംഗത്തുവന്നു. മലയാളം മാധ്യമങ്ങളും വമ്പന്‍ തലക്കെട്ടുമായാണ് ഇതിനെ അപലപിച്ചത്. സംഭവത്തോടു പ്രതികരിക്കാന്‍ മെനക്കെടാതെ അമേരിക്കന്‍ സന്ദര്‍ശനത്തിനുപോയ മോഡിയെയും രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം വിമര്‍ശിച്ചത്.
എന്നാല്‍, പുറത്തുവന്ന ദൃശ്യങ്ങളുമായി ബന്ധപ്പെട്ടു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഫാക്ട് ചെക്ക് നടത്തുന്ന വെബ്‌സൈറ്റായ ഓള്‍ട്ട് ന്യൂസ് രംഗത്തുവന്നത് ഇന്ത്യയൊട്ടാകെ ചര്‍ച്ചയാകുകയാണിപ്പോള്‍. ഇന്ത്യക്കാരായ നൂറു പേരുമായി അമേരിക്കന്‍ യുദ്ധവിമാനം അമൃത്സറില്‍ ഇറങ്ങിയെന്ന വാര്‍ത്തയ്ക്കു പിന്നിലെ സത്യം തേടിയിറങ്ങിയ വെബ്‌സൈറ്റ് ഞെട്ടിക്കുന്ന വിവരങ്ങളാണു പുറത്തു കൊണ്ടുവന്നത്. മോദി സര്‍ക്കാരിന്റെയും ഹിന്ദുത്വ നുണപ്രചാരകരുടെ തട്ടിപ്പുകളും തുറന്നുകാട്ടുന്നതിനു നടപടി നേരിടുന്ന വെബ്‌സൈറ്റ് കൃത്യമായ ഗവേഷണങ്ങള്‍ക്കൊടുവിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇതു സംബന്ധിച്ച് തുടരെത്തുടരെ വാര്‍ത്തകള്‍ നല്‍കിയ രാജ്യാന്തര ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് (എപി)യുടെ റിപ്പോര്‍ട്ടുകളും വീഡിയോകളുമടക്കം ഉദ്ധരിച്ചാണ് കോണ്‍ഗ്രസ് വക്താവ് ഷമാ മുഹമ്മദ് അടക്കമുള്ളവരുടെ ട്വിറ്റര്‍ (എക്‌സ്) പോസ്റ്റുകളെ പൊളിച്ചടുക്കുന്നത്.
അമേരിക്കയില്‍ ക്രിമിനല്‍ കേസുകളിലടക്കം ഉള്‍പ്പെട്ട ഗ്വാട്ടിമാലക്കാരായ പൗരന്‍മാരുടെ ദൃശ്യങ്ങളാണ് ഇവരില്‍ പലരും ഇന്ത്യക്കാരെന്ന വ്യാജേന പ്രചരിപ്പിച്ചതെന്നു ഓള്‍ട്ട് ന്യൂസ് ചൂണ്ടിക്കാട്ടുന്നു. ടുര്‍ക്കിഷ് പബ്ലിക് ബ്രോഡ്കാസ്റ്ററായ ടിആര്‍ടി-ഇന്ത്യയില്‍ പ്രചരിച്ച സമാന ദൃശ്യങ്ങള്‍ അവരുടെ വീഡിയോയില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതിനുശേഷമാണ് ഇന്ത്യന്‍ മീഡിയായ ഡെയ്‌ലി ഗാര്‍ഡിയന്‍ ഈ ദൃശ്യം ഇന്ത്യക്കാരെന്നു പറഞ്ഞു വാര്‍ത്ത നല്‍കിയത്.
ഇതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ഇതേ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ഇങ്ങനെ കുറിച്ചു- ‘കൈകാലുകളില്‍ വിലങ്ങുവച്ച് ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുന്നു’. ട്വിറ്ററില്‍ (എക്‌സ്) ആയിരുന്നു കുറിപ്പ്. ഖേരയുടെ ആദ്യ പോസ്റ്റില്‍ നാല് ചിത്രങ്ങളുണ്ടായിരുന്നു. വിലങ്ങിട്ട കാലുകളിലൊന്ന് ഉയര്‍ത്തിക്കാട്ടുന്ന ചിത്രമായിരുന്നു അതിലൊന്ന്. ഇതു പിന്നീട് അദ്ദേഹം എഡിറ്റ് ചെയ്തു നീക്കി.
ഫാക്ട് ചെക്ക്
ഖേരയുടെ പോസ്റ്റില്‍ പറയുന്ന ചിത്രങ്ങള്‍ ടിആര്‍ടി വേള്‍ഡ് പ്രസിദ്ധീകരിച്ച വാര്‍ത്തയിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് യഥാര്‍ഥത്തില്‍ ഗ്വാട്ടിമാലക്കാരുടേതാണ്. ഇന്ത്യക്കാരുടേതല്ല. ഇതു സാധൂകരിക്കുന്ന ചിത്രങ്ങള്‍ അസോസിയേറ്റഡ് പ്രസിന്റെ വാര്‍ത്തയിലുമുണ്ട്. 80 കുടിയേറ്റക്കാരെ കൈകാലുകളില്‍ വിലങ്ങുവച്ച് നാടുകടത്തിയെന്ന് ഇതില്‍ പറയുന്നു. ടെക്‌സാസിലെ എല്‍ പാസോയിലെ ഫോര്‍ട്ട് ബ്ലിസില്‍നിന്നുള്ള ദൃശ്യങ്ങളാണിതെന്നും വാര്‍ത്തിയില്‍ പറയുന്നു.
ഇതോടൊപ്പം ഖേരയുടെ പോസ്റ്റില്‍ പറയുന്ന മറ്റു ചിത്രങ്ങളും പരിശോധിച്ചു. അതും ജനുവരി 30 പുറത്തുവന്നതാണ്. ഇപ്പോഴും ഓണ്‍ലൈനില്‍ കാണാവുന്ന വീഡിയോയില്‍ കൈകള്‍ പിന്നിലാക്കി വിലങ്ങുവച്ചു നടക്കുന്നു. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയാ റോയിട്ടേഴ്‌സും ജനുവരി 29ന് ഇതു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനും ദിവസങ്ങള്‍ക്കുശേഷമാണ് ഇന്ത്യയിലേക്ക് കുടിയേറ്റക്കാരെ എത്തിച്ചത്.
ഖേരയുടെ മൂന്നാമത്തെ ചിത്രവും പരിശോധിച്ചു. ഇതു ജനുവരി 23 ന് പുറത്തുവിട്ടതാണ്. യുഎസ് എയര്‍ഫോഴ്‌സ് സി-17 ഗ്ലോബ് മാസ്റ്റര്‍ 3 എന്ന ഫ്‌ളൈറ്റിന്റെ ദൃശ്യമാമണിത്. അരിസോണയിലെ ട്യൂക്‌സണ്‍ എയര്‍പോര്‍ട്ടില്‍നിന്നാണ് ചിത്രം പകര്‍ത്തിയത്. ഇന്ത്യക്കാരെ ഡീപോര്‍ട്ട് ചെയ്യുന്നതിനു രണ്ട് ആഴ്ച മുമ്പാണിതു പകര്‍ത്തിയത്.
ഖേയുടെ അവസാനത്തെ ചിത്രവും പരിശോധിച്ചു. ഇതേ ചിത്രത്തിന്റെ വിവരങ്ങള്‍ യുസ് ഹോം ലാന്‍ഡ് ജനുവരി 28ന് പുറത്തുവിട്ട വീഡിയോയില്‍ ഉണ്ട്. അക്രമികളായ ക്രിമിനലുകളെ ട്രംപിന്റെ വാഗ്ദാന പ്രകാരം അമേരിക്കയില്‍നിന്നു നീക്കം ചെയ്യുന്നു എന്ന തരത്തിലുള്ള ക്യാപ്ഷനും വീഡിയോയ്ക്കു നല്‍കിയിട്ടുണ്ട്. —-
200 ഇന്ത്യക്കാരെ നാടുകടത്തിയെന്ന് പഞ്ചാബ് മന്ത്രി കുല്‍ദീപ് സിംഗ് ധാലിവല്‍ പറഞ്ഞതായി മറ്റു ചില മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
#BreakingNews: US military aircraft carrying 205 deported Indians set to arrive in Amritsar today afternoon @kaur_poviet brings in more details | @NivedhanaPrabhu pic.twitter.com/d1Yzo5HE0S
— Mirror Now (@MirrorNow) February 5, 2025
ഇന്ത്യയിലെ മിറര്‍ ന്യൂസ് ഇന്ത്യക്കാരെ നാടു കടത്തുന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കന്‍ ഉദ്യോഗസ്ഥര്‍കൂടി അനുഗമിക്കുന്ന വീഡിയോയില്‍ ആരുടെയും കൈകളില്‍ വിലങ്ങുവച്ചിട്ടില്ല എന്നതും വ്യക്തമാണ്. ഇന്ത്യക്കാരെന്നു പറഞ്ഞു കാട്ടുന്ന ദൃശ്യങ്ങള്‍ ഗ്വാട്ടിമാലയില്‍നിന്നുള്ളതാതെന്ന് സൂഷ്മ പരിശോധനയില്‍ വ്യക്തമാണ്. ഈ ദൃശ്യങ്ങള്‍ യഥാര്‍ഥത്തില്‍ അസോസിയേറ്റഡ് പ്രസ് ജനുവരി 25ന് —– പുറത്തുവിട്ടിട്ടുണ്ട്.
കോണ്‍ഗ്രസ് വക്താവും മലയാളിയുമായ ഷമാ മുഹമ്മദിന്റെഎക്‌സ് പോസ്റ്റിനെയും ഓള്‍ട്ട് ന്യൂസ് പരിശോധനയ്ക്കു വിധേയമാക്കി. അമേരിക്കയുടെ മനുഷ്യത്വ വിരുദ്ധ നടപടിക്കെതിരേ എന്തുകൊണ്ടാണു പ്രതിഷേധങ്ങള്‍ ഉയരാത്തത് എന്ന ക്യാപ്ഷനോടെയാണിതു പ്രസിദ്ധീകരിച്ചത്.
എന്നാല്‍, ഈ ചിത്രങ്ങളും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജനുവരി 25ന് എക്‌സില്‍ പോസ്റ്റ് ചെയ്തതാണ്. അതായത് ഇന്ത്യക്കാരെ കടത്തുന്നതിന് 11 ദിവസമെങ്കിലും മുമ്പ്. ഇതേ വീഡിയോ—- യുഎസ് ഹോം ലാന്‍ഡ് സെക്യൂരിറ്റി എക്‌സില്‍ പ്രസിദ്ധീകരിച്ചു. ജനുവരി 28ന് ആണിതു നല്‍കിയത്.
ഇന്ത്യന്‍ മാധ്യമമായ ട്രിബ്യൂണും മറ്റൊരു ചിത്രം നല്‍കിയിട്ടുണ്ട്. ഇതു ജനുവരി 23ന് ടെക്‌സാസിലെ ഫോര്‍ട്ട് ബ്ലിസില്‍നിന്നു പകര്‍ത്തിയതാണെന്നു—– റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടിലുണ്ട്.
ഇത്തരത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും മറ്റുള്ളവരുടെയുമൊക്കെ നിരവധി ദൃശ്യങ്ങള്‍ പരിശോധിച്ചെന്ന് ഓള്‍ട്ട് ന്യൂസ് പറയുന്നു. ഇന്ത്യക്കാരെന്നു പറഞ്ഞു പ്രചരിപ്പിച്ച ദൃശ്യങ്ങളിലേറെയും മറ്റു രാജ്യക്കാരാണ്. എന്നാല്‍, ഇന്ത്യക്കാര്‍ക്കും ഈ ഗതിയുണ്ടായില്ലെന്നു പറയാന്‍ കഴിയില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിനെ ഉദ്ധരിച്ചു പറയുന്നു. അത് ഇവിടെവന്ന് ഇറങ്ങിയ ആളുകളുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടാണ്. ഇന്ത്യക്കാരെ അനങ്ങാന്‍ സമ്മതിച്ചില്ലെന്നും ശുചിമുറിയിലേക്കു വലിച്ചിഴച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യക്കാരെ ഇന്ത്യയിലേക്കു നാടുകടത്തുന്നെന്ന ക്യാപ്ഷന്‍ നല്‍കി ഇന്‍സ്റ്റഗ്രാമില്‍ അമേരിക്കന്‍ ബോര്‍ഡര്‍ പട്രോള്‍ കാലല്‍വിലങ്ങുവച്ച ചെറുപ്പക്കാരുടെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ഇന്ത്യക്കാരെ അമേരിക്ക നാടുകടത്തുന്നത് ആദ്യമല്ല. പക്ഷേ, സൈനിക വിമാനത്തില്‍ നാടുകടത്തുന്നത് ആദ്യമാണെന്നു മാത്രം.