Astrology

ഇന്ന് പ്രണയദിനം- ഫെബ്രുവരി 14 പ്രണയിതാക്കൾക്ക് ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം നടക്കുമോ…? Valentine’s Day

· · 1 min read
Share: Copied!

ഫെബ്രുവരി 14 കുംഭം രണ്ട്
ജ്യോതിഷാചാര്യ
ഷാജി പൊന്നമ്പുള്ളി
9995373305,8075211288

അശ്വതി: എതിരഭിപ്രായങ്ങളെ വകവയ്ക്കില്ല, ആഗ്രഹിച്ച കാര്യങ്ങള്‍ നടപ്പാകും, വ്യവഹാരങ്ങളില്‍ വിജയിക്കും

ഭരണി: സാമ്പത്തിക സ്ഥിതിയില്‍ പ്രകടമായ മാറ്റം, കടബാധ്യത തീര്‍ക്കാനാകും, സഹോദരങ്ങളുടെ സഹായം ലഭിക്കും.

കാര്‍ത്തിക: ആത്മസാക്ഷാത്കാരം ഉണ്ടാകും, സാമ്പത്തിക വിനിമയത്തില്‍ ശ്രദ്ധവേണം,സതീര്‍ഥ്യരുടെ പിന്തുണയുണ്ടാകും.

രോഹിണി: മാനസിക സമ്മര്‍ദമുണ്ടാകും, നാല്‍ക്കാലികള്‍ മൂലം ധനനഷ്ടം, വാഹനത്തിന് അറ്റകുറ്റപ്പണി എന്നിവയുണ്ടാകാം.

മകയിര്യം: പിതാവിനോട് സ്നേഹം വര്‍ധിക്കും, ഗൃഹാന്തരീക്ഷം സുഖപ്രദമാകും, വിവാഹത്തിന് അനുകൂല സമയം.

തിരുവാതിര: സഹോദരങ്ങളുടെ സഹായം, സാമ്പത്തിക കാര്യങ്ങളില്‍ ഉന്നമനം, കുടുംബക്ഷേത്രത്തിലെ ഉത്സവങ്ങള്‍ക്ക് നേതൃത്വം നല്‍കും.

പുണര്‍തം: കാര്യങ്ങള്‍ക്ക് വിചാരിച്ച വേഗം കൈവരില്ല, സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും, വാഹനം മാറ്റിവാങ്ങാന്‍ തീരുമാനിക്കും.

പൂയം: അയാഥാര്‍ഥ്യകാര്യങ്ങള്‍ക്കു പിന്നാലെ പോകരുത്, വരുംവരായ്കളെ കുറിച്ച് ചിന്തിക്കാതെ ഒന്നിലും പോയി ഇടപെടരുത്, സാമ്പത്തിക ചെലവ് വര്‍ധിക്കും.

ആയില്യം: ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കും, സഹപ്രവര്‍ത്തകര്‍ അവധിയെടുക്കുന്നതിനാല്‍ അധ്വാനഭാരം കൂടും, ബന്ധുഗുണം.

മകം: വിചാരിച്ച കാര്യങ്ങള്‍ നിഷ്പ്രയാസം നേടിയെടുക്കാന്‍ സാധിക്കും, ലോണ്‍, ചിട്ടി എന്നിവയില്‍നിന്ന് നേട്ടം, നൂതനസംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും.

പൂരം: അനുകൂലമായ വിവാഹാലോചനകള്‍ വരും, ഗൃഹാന്തരീക്ഷം സന്തോഷപ്രദമാകും, സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും.

ഉത്രം: വ്യാപാര കാര്യങ്ങളില്‍ നേട്ടമുണ്ടാകും, സാമ്പത്തിക കാര്യങ്ങളില്‍ ഗുണപരമായ ദിനം, യാത്രകളും അലച്ചിലും ഉണ്ടാകും.

അത്തം: ഉന്നതവ്യക്തികളുമായി അടുത്തിടപഴുകാന്‍ സാഹചര്യമുണ്ടാകും, സമൂഹമാധ്യമങ്ങളിലെ നിലപാടുകള്‍ വിമര്‍ശന വിധേയമാകും, ധനനഷ്ടമുണ്ടാകാം.

ചിത്തിര: മാതുലന്മാരില്‍നിന്നു ഗുണാനുഭവം, തൊഴിലില്‍ അംഗീകാരവും നേട്ടവും ഉണ്ടാകും, ജീവിതത്തില്‍ വഴിത്തിരിവുണ്ടാകുന്ന മാറ്റങ്ങളുണ്ടാകും.

ചോതി: കുടുംബത്തില്‍ സന്തോഷാനുഭവം, ബന്ധുക്കളുടെ കൂടിച്ചേരല്‍, സുഹൃത്തുക്കളുടെ സഹായം, ഏറ്റെടുത്ത കാര്യങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ ചെയ്തു തീര്‍ക്കും.

വിശാഖം: കാര്യസാധ്യം, തൊഴില്‍പരമായി നേട്ടങ്ങള്‍, വിവാദവിഷയങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം, സഹോദരഗുണം.

അനിഴം: ജീവിതപങ്കാളിക്ക് പിന്തുണയേകും, അടിയന്തരഘട്ടങ്ങളില്‍സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും, ഉന്നത വ്യക്തികളുടെ സ്വാധീനം ജീവിതത്തിലുണ്ടാകും.

തൃക്കേട്ട: നേരമ്പോക്കുകളായി കൊണ്ടുനടന്നിരുന്ന കാര്യങ്ങള്‍ ഗൗരവതരമാകും, വിവാഹക്കാര്യങ്ങളില്‍ വിയോജിപ്പുകളുണ്ടാകും, പിണങ്ങിക്കഴിഞ്ഞ ദമ്പതികള്‍ അടുക്കാനുള്ള സാഹചര്യമുണ്ടാകും.

മൂലം: മനസിലുദ്ദേശിച്ച കാര്യം നിഷ്പ്രയാസം നടക്കും, സുഹൃത്തുക്കളുടെ പിന്തുണ ആത്മധൈര്യം വര്‍ധിപ്പിക്കും, തൊഴിലില്‍ നേട്ടങ്ങളുണ്ടാകും.

പൂരാടം: ദമ്പതികള്‍ തമ്മില്‍ ഐക്യവും സമാധാനവും ഉണ്ടാകും, സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും, വിവേകപരമായി കാര്യങ്ങളെ മുന്നോട്ടുകൊണ്ടുപോകും.

ഉത്രാടം: വാക്കുകളിലും പ്രവര്‍ത്തികളിലും ജാഗ്രത വേണം, ബന്ധുജനങ്ങളുടെ പിന്തുണ എല്ലാക്കാര്യങ്ങൡലും ഉണ്ടാകും, വ്യവസ്ഥാപിത നയങ്ങള്‍ക്കെതിരേ തിരിയാനുള്ള ഉള്‍പ്രേരണയുണ്ടാകും.

തിരുവോണം: മനസിന് ദുഃഖഭാരമുണ്ടാകും, യാഥാര്‍ഥ്യങ്ങളെ മനസിലാക്കി പ്രായോഗിക തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ശ്രമിക്കണം, ജീവിതപങ്കാളിയുടെ നിര്‍ദേശങ്ങള്‍ക്ക് വിലനല്‍കണം.

അവിട്ടം: സഹപ്രവര്‍ത്തകരുടെ പിന്തുണയുണ്ടാകും, വാഗ് വിലാസം പ്രകടിപ്പിക്കും, ആരോഗ്യപ്രതിസന്ധികളുണ്ടാകാം, ഇഷ്ടജനങ്ങളുമായി സമയം ചെലവഴിക്കും.

ചതയം: സുഹൃത്തുക്കളുമായുള്ള പിണക്കങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങണം, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, പുതിയ സുഹൃത്ബന്ധം തുടങ്ങുന്നത് ആലോചിച്ചിട്ടുവേണം.

പുരുരുട്ടാതി: സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, ജീവിതപങ്കാളി നിമിത്തം ഗുണം, വിവാഹക്കാര്യങ്ങളില്‍ അനുകൂല തീരുമാനം.

ഉത്രട്ടാതി: ദമ്പതികള്‍ തമ്മില്‍ ഐക്യമുണ്ടാകും, ആരോഗ്യപ്രശ്‌നമുണ്ടാകും, ജീവിതത്തില്‍ കൂടുതല്‍ നേട്ടങ്ങളുണ്ടാകും.

രേവതി: സഹായമനസ്ഥിതി വര്‍ധിക്കും, മനസിന് ഉന്മേഷമുണ്ടാകും, സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പാലിക്കണം.

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026