BREAKING NEWS

കനത്ത മഴയിൽ ഇടുക്കി ജില്ലയിൽ വ്യാപക നാശം, മുല്ലപ്പെരിയാർ അണക്കെട്ടിൻറെ ജലനിരപ്പ് 140 അടിയിലേക്ക്…രാവിലെ 9ന് മുഴുവൻ ഷട്ടറുകളും ഉയർത്തും

· · 1 min read
Share: Copied!

ഇടുക്കി: ഇടുക്കി ജില്ലയിൽ തുടരുന്ന കനത്ത മഴയിൽ വ്യാപക നാശം. കുമിളി മേഖലയിൽ പലയിടത്തും മണ്ണിടിഞ്ഞും മലവെള്ളപ്പാച്ചിലുണ്ടായും വ്യാപക നാശനഷ്ടമാണുണ്ടായത്. കൂടാകെ മുല്ലപ്പെരിയാർ അണക്കെട്ടിൻറെ ജലനിരപ്പ് വീണ്ടും ഉയർന്നു. വൃഷ്ടി പ്രദേശങ്ങളിലടക്കം കനത്ത മഴ പെയ്തതും ആശങ്ക ഉയർത്തുന്നുണ്ട്.

നിലവിൽ 139.30 അടിയാണ് ജലനിരപ്പ്. ഇതു 140 അടിയിലേക്ക് ജലനിരപ്പ് എത്താനുള്ള സാധ്യതയുണ്ടെങ്കിലും ഇതൊഴിവാക്കാൻ സ്പിൽവെ വഴി കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനാണ് തീരുമാനം.നിലവിൽ സ്പിൽവെ വഴി പുറത്തേക്ക് ഒഴുക്കിവിടുന്ന വെള്ളത്തിൻറെ അളവ് സെക്കൻഡിൽ 9120 ഘനയടിയാണ്. ഇതോടെ അധികജലം ഒഴുക്കി കളയുന്നതിനായി ഇന്ന് രാവിലെ ഒമ്പത് മണിക്ക് മുഴുവൻ സ്പിൽവെ ഷട്ടറുകളും ഉയർത്തുമെന്ന അടിയന്തര മുന്നറിയിപ്പും തമിഴ്നാട് ജലവിഭവ വകുപ്പ് വിഭാഗം പുറത്തിറക്കി.

ജല നിരപ്പ് കൂടുന്നതിനാൽ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിൻറെ അളവ് കൂട്ടാനാണ് തീരുമാനം. 13 ഷട്ടറുകളും ഒന്നര മീറ്റർ ഉയർത്തിയായിരിക്കും വലിയ തോതിൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടുക. സെക്കൻഡിൽ 10000 ഘനയടി വെള്ളം ഒഴുക്കാനാണ് ലക്ഷ്യമിടുന്നത്.

അതേസമയം കുമളി പത്തുമുറി റൂട്ടിൽ മണ്ണിടിച്ചിലുണ്ടായി ഗതാഗതം പൂർണമായും തടസപ്പെട്ടു. കുമളി ആനവിലാസം റൂട്ടിലും പലയിടത്തും മണ്ണിടിച്ചിലുണ്ടായി. മണ്ണ് ഭാഗികമായി നീക്കി ഗതാഗതം പുനസ്‌ഥാപിച്ചു. നെടുങ്കണ്ടം മേഖലയിൽ രാത്രിയിലും ശക്തമായ മഴ പെയ്തു.

സ്വർണം പോറ്റിയുടെ വീട്ടിൽ? അയ്യപ്പന്റെയടുത്തുനിന്ന് അടിച്ചുമാറ്റിയ സ്വർണമാണോയെന്നറിയാൻ പരിശോധന, പിടികൂടിയവയിൽ പണവും ഇലക്ട്രോണിക്സ് ഉപകരണങ്ങളും വസ്തു ഇടപാടുകളുടെ രേഖകളും

BREAKING NEWS
മിനികൂപ്പർ അപകടക്കേസ്: കനത്ത സുരക്ഷാ സന്നാഹങ്ങളോടോടെ പ്രതികളെ കോടതിയിൽ ഹാജരാക്കി; മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് പോലീസ്; സുഹൈൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി വിധി നാളെ
14 Oct 2026
BREAKING NEWS
റമ്മി കളിക്കാൻ പണം കണ്ടെത്താൻ മുക്കുപണ്ടം പണയംവെച്ച് 52.89 ലക്ഷം തട്ടിപ്പ്; പോലീസുകാരനും ബാങ്ക് അപ്രൈസറും അറസ്റ്റിൽ
14 Oct 2026
BREAKING NEWS
'പുറത്തുവിടട്ടെ, ഉറപ്പല്ലേ, ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ'... 'അവളുടെ ചേച്ചി എന്തും പറയും, അവളുടെ കയ്യിൽ ഒരുപാട് പണമുണ്ട്, ഞാൻ പണം കൂട്ടിച്ചോദിക്കും, ചിലപ്പോൾ മൂന്ന് ലക്ഷമൊക്കെ ഞാൻ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും'... ആത്മഹത്യ ചെയ്ത യുവാവ് ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് പെൺക...
14 Oct 2026
BREAKING NEWS
'കുരച്ചിട്ടും ഫലമില്ലെങ്കിൽ കടിക്കാൻ കോടതി ബാധ്യസ്ഥരാണ്, ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർന്നു'-ജസ്റ്റിസ് കുര്യൻ ജോസഫ്; ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി ഇംപീച്ച് ചെയ്ത് അഭിഭാഷകർ
14 Oct 2026