BREAKING NEWS

വീടിനു മുറ്റത്തിരുന്ന് മീൻ വൃത്തിയാക്കുകയായിരുന്ന വയോധികയുടെ മാല പൊട്ടിച്ചോടിയത് സിപിഎം കൗൺസിലർ!! പിടിച്ചുപറി സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മറ്റുവഴികളില്ലാത്തതിനാലെന്ന് പ്രതി

· · 1 min read
Share: Copied!

കണ്ണൂർ: കൂത്തുപറമ്പിൽ വീടിനു മുറ്റത്തിരുന്ന് മീൻ വൃത്തിയാക്കുകയായിരുന്ന വയോധികയുടെ മാല പൊട്ടിച്ചോടിയ സിപിഎം കൗൺസിലർ അറസ്റ്റിൽ. നഗരസഭയിലെ നാലാം വാർഡിലെ സിപിഐഎം കൗൺസിലർ പി പി രാജേഷാണ് കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായത്. വ്യാഴാഴ്ചയാണ് കണിയാർകുന്നിലെ ജാനകിയെന്ന വയോധികയുടെ ഒന്നരപവൻ വരുന്ന സ്വർണമാല പ്രതി പൊട്ടിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.

പ്രതി ഹെൽമെറ്റും റെയിൻകോട്ടും ധരിച്ചിരുന്നതിനാൽ ആദ്യം തിരിച്ചറിയാനായിരുന്നില്ല. പരാതിക്ക് പിന്നാലെ കൂത്തുപറമ്പ് പോലീസ് സിസിടിവി പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താനായത്. സംഭവ സമയം പ്രതി ഉപയോഗിച്ച വാഹനത്തെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി വാഹന ഉടമയെ കണ്ടെത്തി. തുടർന്നു കൗൺസിലർക്ക് വാഹനം നൽകിയിരുന്നുവെന്ന് ഉടമ പോലീസിനോട് പറഞ്ഞു. ഇതോടെ അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മറ്റുവഴികൾ ഇല്ലാതെ വന്നതോടെയാണ് കൃത്യം ചെയ്തതെന്ന് പ്രതി പോലീസിനോട് പറഞ്ഞതായാണ് അറിയുന്നത്.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026