BREAKING NEWS

എങ്കിലും എന്റെ പൊന്നേ… ഒരു ലക്ഷത്തിലെത്താൻ വെറും 2260 രൂപയുടെ കുറവ് മാത്രം, പവന് 97,360!! ഒരു പവൻ പണിക്കൂലിയടക്കം സ്വന്തമാക്കാൻ കൊടുക്കേണ്ടി വരിക 1,05,000 രൂപ, ചരിത്രത്തിൽ ആദ്യമായി 18 കാരറ്റ് സ്വർണ വില 80,040 ലേക്ക്

· · 1 min read
Share: Copied!

കൊച്ചി: അന്താരാഷ്ട്ര സ്വർണ വില അതിന്റെ കുതിപ്പ് തുടരുകയാണ്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 305 രൂപയും ഒരു പവൻ സ്വർണത്തിന് 2440 രൂപയുടെയും വർദ്ധനവാണ് ഉണ്ടായത്. അതനുസരിച്ച് ഒരു ഗ്രാം സ്വർണത്തിന് 12170 രൂപയും പവന് 97360 രൂപയുമായി. ഇന്ന് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 105000 രൂപയ്ക്ക് മുകളിൽ നൽകണം.

അതേസമയം ഇന്നലെ രാത്രിയോടെ അന്താരാഷ്ട്ര വില 4380 ഡോളറിലേക്ക് എത്തിയതോടെ 150 ഡോളറിന്റെ കുതിപ്പ് രേഖപ്പെടുത്തി. അതോടൊപ്പം 18 കാരറ്റ് സ്വർണത്തിനും ചരിത്രത്തിൽ ആദ്യമായി 10000 രൂപ കടന്നു. ഗ്രാമിന് 10005 രൂപയും പവന് 80,040 രൂപയുമായി.
.
ഇന്നലെ രാവിലെ വില നിശ്ചയിക്കുമ്പോൾ 4228 ഡോളർ ആയിരുന്നു. അന്താരാഷ്ട്ര വില വർദ്ധിച്ചെങ്കിലും, രൂപ കരുത്ത് നേടി 87.88 ലേക്ക് എത്തിയതിനാൽ ഇന്നലെ വിലയിൽ വ്യത്യാസം വന്നിരുന്നില്ല. പിന്നീട് ഇന്നലെ രാത്രിയോടെ അന്താരാഷ്ട്ര വില 4380 ഡോളറിലേക്ക് എത്തുകയായിരുന്നു. നിലനിൽക്കുന്ന സാഹചര്യങ്ങളെല്ലാം സ്വർണ്ണവില വർദ്ധിക്കുന്നതിന് കാരണമാണെന്നു ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് അബ്ദുൽ നാസർ പറഞ്ഞു. സ്വർണ്ണവില ഇന്ന് രാവിലെ വില നിശ്ചയിക്കുമ്പോൾ 4375 ഡോളറും രൂപയുടെ വിനിമയ നിരക്ക് 87.82 ആണ്.

 

 

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026