BREAKING NEWS

‘പാർട്ടി മൂഡിൽ’ പാണ്ഡ്യയും കാമുകിയും, 32-ാം പിറന്നാൾ ദിനത്തിൽ പ്രണയം വെളിപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് താരം, പങ്കാളി ബോളിവുഡ് നടി മഹിക ശർമ

· · 1 min read
Share: Copied!

മുംബൈ: തന്റെ 32-ാം ജന്മദിനത്തിൽ പ്രണയബന്ധം പരസ്യപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. ബോളിവുഡ് നടിയും മോഡലുമായി മഹിക ശർമയുമായി വിദേശത്തുള്ള ബീച്ചിൽ ഒരുമിച്ചു നിൽക്കുന്ന ചിത്രം ഹാർദിക് പാണ്ഡ്യ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചു. ഇരുവരും പുറംതിരിഞ്ഞു നിൽക്കുന്ന ചിത്രത്തിൽ, മഹികയെ ഹാർദിക് ടാഗ് ചെയ്തിട്ടുമുണ്ട്. വേറൊരു ചിത്രത്തിൽ ഇരുവരും പാർട്ടിയിൽ പങ്കെടുക്കുന്നതാണ് കാണുന്നത്. ഇതോടെ അഭ്യൂഹങ്ങൾക്ക് വിരാമമായെന്നും ഹാർദിക്കും മഹികയും ഡേറ്റിങ്ങിലാണെന്ന് സ്ഥിരീകരിച്ചെന്നും പാപ്പരാസികൾ പറയുന്നു.

അതേസമയം വെള്ളിയാഴ്ച പുലർച്ചെ, ഇരുവരും ഒരുമിച്ച് മുംബൈ വിമാനത്താവളത്തിലെത്തിയതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആദ്യമായാണ് പൊതുയിടത്തിൽ ഇരുവരും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. ഇതോടെ ഇവരുടെ പ്രണയം ‘ഒഫിഷ്യൽ’ ആയെന്ന് വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു. ഇന്നു ചിത്രങ്ങൾ പങ്കുവച്ചതോടെ പ്രണയവാർത്തകൾക്ക് സൈബർ ലോകത്തിന്റെ വക സ്ഥിരീകരണവുമെത്തി.

അതേസമയം ഇന്നാണു ഹാർദിക്കിന്റെ ജന്മദിനം. ഹാർദിക് പാണ്ഡ്യയ്ക്കു ജന്മദിനാശംസ നേർന്ന് മഹികയും ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചിട്ടുണ്ട്. 24 വയസുകാരിയായ മഹിക, പങ്കുവച്ച ഒരു ചിത്രത്തിൽ ഹാർദിക് പാണ്ഡ്യയുടെ ജഴ്സി നമ്പറായ 33 പ്രത്യക്ഷപ്പെട്ടതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ആദ്യമായി ഉയരുന്നത്. ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളിൽ പലതും ഒരേ സ്ഥലങ്ങളിൽനിന്നുള്ളതായിരുന്നെന്നും ആരാധകർ കണ്ടെത്തി. വിവേക് ഒബ്റോയി നായകനായ പിഎം നരേന്ദ്ര മോദി എന്ന സിനിമയിൽ മഹിക അഭിനയിച്ചിട്ടുണ്ട്. ഗുജറാത്തിലെ ദീൻദയാൽ പെട്രോളിയം യുണിവേഴ്സിറ്റിയിലും യുഎസിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ മഹിക നിരവധി ഫാഷൻ സ്ഥാപനങ്ങളുടെ പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഹാർദിക് പാണ്ഡ്യയുടെ ആദ്യ വിവാ​ഹം നടിയും സെർബിയൻ മോഡലുമായ നടാഷ സ്റ്റാൻകോവിച്ചുമായി ആയിരുന്നു, ഇരുവരും കഴിഞ്ഞ വർഷമാണ് വിവാഹമോചിതരായത്. വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം 2020ലായിരുന്നു ഇവരുടെ വിവാഹം. ഇതിൽ ‍ഇവർക്ക് ഒരു മകനുമുണ്ട്.

BREAKING NEWS
പ്രണയവിവാഹം; കുഞ്ഞ് ജനിച്ചതിനു ശേഷം വഴക്കും ഉപദ്രവവും പതിവ്, സ്വന്തം വീട്ടിൽ അഭയം തേടി യുവതി; പോലീസിൽ പരാതിയും നൽകി; പിന്നാലെ അമ്മായി അമ്മയെ കുത്തിക്കൊന്ന് മരുമകൻ
25 Oct 2026
BREAKING NEWS
മലയാളികളായ അമ്മയെയും മകളെയും ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണകാരണം വ്യക്തമല്ല
25 Oct 2026
BREAKING NEWS
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ
25 Oct 2026
BREAKING NEWS
"നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ നില്‍ക്കണ്ട, അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല", ജഡ്ജി തട്ടിക്കയറി, മാമന്‍ ഓടിച്ചിരുന്ന വണ്ടി കിടക്കുന്ന കിടപ്പ് കാണണം, കാര്‍ നൂറിലെങ്കിലും ഓടിച്ചുകാണും, പ്രതികരണവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍, 17കാരന്‍ മദ്യപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
25 Oct 2026