BREAKING NEWS

ഷേവ് ചെയ്ത തല, ഒഴുകുന്ന രക്തം, ചുവന്ന രത്നക്കല്ലുകൾ…ഗുരുദത്ത ഗനിഗ ചിത്രം “ജുഗാരി ക്രോസ്” ടീസർ പുറത്ത്, നായകനായെത്തുന്നത് രാജ് ബി ഷെട്ടി, പേര് ആദ്യമായി പുറത്തുവിട്ടത് ടീസറിലൂടെ

· · 1 min read
Share: Copied!

കൊച്ചി: ഗുരുദത്ത ഗനിഗ ഒരുക്കുന്ന ജുഗാരി ക്രോസിൽ നായകനായി രാജ് ബി ഷെട്ടി. പ്രശസ്ത എഴുത്തുകാരൻ പൂർണചന്ദ്ര തേജസ്വിയുടെ ജനപ്രിയ നോവലായ ‘ജുഗാരി ക്രോസ്’ അടിസ്ഥാനമാക്കി അതേ പേരിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ടീസർ പുറത്ത്. നേരത്തെ തന്നെ പ്രഖ്യാപിച്ച ചിത്രത്തിൽ ആരാണ് നായകനായി എത്തുക എന്നറിയാനുള്ള ആകാംഷയിലായിരുന്നു സിനിമാ പ്രേമികൾ. ടീസറിലൂടെയാണ് ചിത്രത്തിലെ നായകനായി രാജ് ബി ഷെട്ടി എത്തുമെന്ന വിവരം പുറത്ത് വിട്ടത്. ഗുരുദത്ത ഗനിഗ ഫിലിംസിന്റെ ബാനറിൽ സംവിധായകൻ ഗുരുദത്ത ഗനിഗയാണ് ചിത്രം നിർമ്മിക്കുന്നത്.

രാജ് ബി ഷെട്ടിയും ഗുരുദത്ത ഗനിഗയും ഒന്നിച്ച ആദ്യ ചിത്രമായ “കരാവലി” യുടെ റിലീസിന് മുൻപ് തന്നെ ഈ കൂട്ടുകെട്ടിൽ അടുത്ത ചിത്രമായ “ജുഗാരി ക്രോസ്” ആരംഭിച്ചിരിക്കുകയാണ്. ഷേവ് ചെയ്ത തല, ഒഴുകുന്ന രക്തം, ചുവന്ന രത്നക്കല്ലുകൾ എന്നിവ ഉൾപ്പെടുന്ന ശ്രദ്ധേയമായ ദൃശ്യങ്ങൾ ഉൾപ്പെടുന്ന ടീസർ വലിയ ആകാംഷയാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകരിൽ ഉണ്ടാക്കിയിരിക്കുന്നത്. ഗംഭീര പശ്ചാത്തല സംഗീതവും സിനിമയെ ചുറ്റിപ്പറ്റിയുള്ള ആകാംക്ഷയും ആവേശവും ഇരട്ടിയാക്കുന്നു.

തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകൾ കൊണ്ട് ഏറെ ശ്രദ്ധ നേടുന്ന രാജ് ബി ഷെട്ടി, ‘സു ഫ്രം സോ’യിലെ ഗുരുജിയായി പ്രേക്ഷകരെ ആകർഷിക്കുകയും കരാവലിയിലെ കാളകൾക്കൊപ്പമുള്ള അഭിനയത്തിലൂടെ എല്ലാവരെയും അത്ഭുതപ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോൾ ജുഗാരി ക്രോസിന്റെ ശക്തമായ ലോകത്തേക്ക് ചുവടുവെക്കുന്ന അദ്ദേഹം കരിയറിലെ ഒരു സുപ്രധാന നീക്കമാണ് ഇതിലൂടെ നടത്തുന്നത്. ഒരേ സംവിധായകനൊപ്പം തുടർച്ചയായി ചിത്രങ്ങൾ ചെയ്യുന്നത് രാജ് ബി ഷെട്ടിക്ക് ഈ സംവിധായകനിലും അദ്ദേഹത്തിന്റെ സംഘത്തിലുമുള്ള വിശ്വാസവും കാണിച്ചു തരുന്നു.

കരാവലിയുടെ ചിത്രീകരണം ഇതിനോടകം പൂർത്തിയായതിനാൽ അതിന്റെ പോസ്റ്റ് പ്രൊഡക്ഷനും ജുഗാരി ക്രോസിനൊപ്പം മുന്നോട്ടു കൊണ്ട് പോവുകയാണ് സംവിധായകൻ ഗുരുദത്ത. കരാവലിയിൽ പ്രവർത്തിച്ച ഛായാഗ്രാഹകൻ അഭിമന്യു സദാനന്ദൻ ആണ് ജുഗാരി ക്രോസിന്റെ ദൃശ്യങ്ങൾ കൈകാര്യം ചെയ്യുന്നത്. സച്ചിൻ ബസ്രൂറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ബാക്കിയുള്ള അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തും. പിആർഒ- ശബരി.

BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026
BREAKING NEWS
'കൃത്യമായിട്ടുള്ള കോഴ മന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടുന്നുണ്ടാകാം, അതുകൊണ്ടായിരിക്കാം നമ്മളെ ഗൗനിക്കാതെ ഈ പണം കൊടുക്കുന്ന ആളുകളെ മാത്രം ഗൗനിക്കുന്നത്... മുഖ്യമന്ത്രിയെ ഒരു തവണ കൂടി കാണാനായിട്ട് ശ്രമിക്കും, നമ്മൾ നിർധനരായിട്ടുള്ള, ഒന്നിനും കഴിവില്ലാത്ത ആളുകളാണ്, വെറുതെ പഠിച്ച് പരീക്ഷ എഴുതാൻ മ...
26 Oct 2026
BREAKING NEWS
മുത്തശ്ശിക്കൊപ്പം വീടിനു വെളിയിൽ കിട‌ന്നുറങ്ങിയ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈം​ഗികമായി പീഡിപ്പിച്ചു, കുട്ടിക്ക് ഗുരുതരമായ രക്തസ്രാവമുണ്ടായതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിനു സമീപത്തു കിടന്ന കസേരയിൽ ഉപേക്ഷിച്ച് ക‌ടന്നുകളഞ്ഞു, ബന്ധുവായ 25കാരൻ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026