BREAKING NEWS

ഊർജ വിഷയത്തിൽ അമേരിക്കയ്ക്കല്ല ഇന്ത്യക്കാരുടെ താൽപര്യങ്ങൾക്കു മുൻ​ഗണന!! രാജ്യത്തിന്റെ ഇറക്കുമതി നയങ്ങൾ പൂർണമായും ഈ ലക്ഷ്യത്തെ അടിസ്ഥാനമാക്കി- ട്രംപിനു മറുപടിയുമായി ഇന്ത്യ

· · 1 min read
Share: Copied!

ന്യൂഡൽഹി: ഊർജ വിഷയത്തിൽ ഇന്ത്യ മുൻ​ഗണന നൽകുന്നത് ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണെന്നു ട്രംപിന്റെ പ്രസ്താവനയ്ക്ക മറുപടിയുമായി കേന്ദ്രസർക്കാർ. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നൽകിയെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തിനു മറുപടി നൽകുകയായിരുന്നു ഇന്ത്യ.

‘‘എണ്ണയും പ്രകൃതിവാതകങ്ങളും പ്രധാനമായും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഊർജം ആവശ്യമായ സാഹചര്യത്തിൽ, ഇന്ത്യക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് ഇവിടെ മുൻഗണന. രാജ്യത്തിന്റെ ഇറക്കുമതി നയങ്ങൾ പൂർണമായും ഈ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്’’– വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാൾ പ്രസ്താവനയിൽ പറഞ്ഞു.

അതുപോലെ സ്ഥിരമായ ഊർജ വിലയും സുരക്ഷിതമായ വിതരണവും ഉറപ്പാക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. വിപണി സാഹചര്യങ്ങൾക്കനുസരിച്ച്, ഊർജ സ്രോതസുകൾ വിപുലീകരിക്കുന്നതും വൈവിധ്യവൽക്കരിക്കുന്നതും ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നതായും പ്രസ്താവനയിൽ പറയുന്നു. ഇതിനിടെ യുഎസ് ഭരണകൂടം ഇന്ത്യയുമായുള്ള ഊർജ സഹകരണം കൂടുതൽ ആഴത്തിലാക്കാൻ താൽപര്യം കാണിച്ചിട്ടുണ്ട്. ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

അതേസമയം റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിൽ ‍ഞാൻ സന്തുഷ്ടനായിരുന്നില്ല. എണ്ണ വാങ്ങില്ലെന്ന് നരേന്ദ്ര മോദി എനിക്ക് ഉറപ്പുനൽകി. അതൊരു വലിയ ചുവടുവയ്‌‌‌പ്പാണ്. ഇനി ചൈനയെയും ഇത് ചെയ്യാൻ ഞങ്ങൾ പ്രേരിപ്പിക്കുമെന്നു വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് ട്രംപ് പ്രതികരിച്ചിരുന്നു.

ട്രംപിന്റെ തീരുവ ഭീഷണിയിൽ ഇന്ത്യ വീണോ? റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്ന് മോദി എനിക്ക് ഉറപ്പ് നൽകി, ഇനി ചൈനയേയും ഇത് ചെയ്യാൻ ഞങ്ങൾ പ്രേരിപ്പിക്കും, അങ്ങനെ റഷ്യയെ ഒറ്റപ്പെടുത്തും, അതൊരു വലിയ ചുവടുവയ്‌‌‌പ്പാണ്- ട്രംപ്, പ്രതികരിക്കാതെ ഇന്ത്യൻ എംബസി

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026