BREAKING NEWS

“ഇന്ന് എല്ലാ ഇസ്രായേലികളും ഒരുമിച്ചാണ്” രണ്ടുവർഷത്തിനിപ്പുറം തോക്കിൻ തുമ്പിൽ നിന്ന് ഉറ്റവരുടെയടുത്തേക്ക് അവർ ഏഴുപേർ… ബന്ദികളെ മോചിപ്പിക്കുക മൂന്ന് ഘട്ടങ്ങളായി

· · 1 min read
Share: Copied!

ടെൽ അവീവ്: ഗാസയിൽ ഹമാസ് സംഘടന ബന്ദികളാക്കിയ ഇസ്രയേലി തടവുകാരെ മോചിപ്പിച്ചു തുടങ്ങി. മൂന്ന് ഘട്ടങ്ങളായാണ് ബന്ദികളെ കൈമാറുന്നത്. ആദ്യഘട്ടത്തിൽ 7 പേരെയാണ് വിട്ടയച്ചത്. ഗാസയിൽ ആകെ 48 ഇസ്രായേലി ബന്ദികളെ മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു, അതിൽ 20 പേർ ജീവിച്ചിരിപ്പുണ്ടെന്ന് കരുതപ്പെടുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2023 ഒക്ടോബർ 7 ന് നടന്ന ആക്രമണത്തിനുശേഷം ബന്ദികളെ കൈവശം വച്ചിരിക്കുന്ന ഹമാസ്, മോചിപ്പിക്കേണ്ടവരുടെ പേരുകൾ പുറത്തുവിട്ടു.

ഇന്ന് മോചിപ്പിക്കപ്പെട്ട ഏഴ് ബന്ദികൾ ഈതാൻ മോർ, ഗാലി, സിവ് ബെർമൻ, മതാൻ ആംഗ്രിസ്റ്റ്, ഒമ്രി മിറാൻ, ഗൈ ഗിൽബോവ ദലാൽ, അലോൺ അഹെൽ എന്നിവരാണ് ജീവനോടെ ഉറ്റവരുടെയടുത്തേക്കെത്തുന്നത്. ബിബിസി റിപ്പോർട്ട് അനുസരിച്ച്, ബന്ദികളെ റെഡ് ക്രോസിന് കൈമാറി. അവിടെനിന്ന് അവരെ ഇസ്രായേൽ സൈന്യത്തിന് കൈമാറി. റെഡ് ക്രോസ് വാഹനങ്ങളിലെത്തിയവരെ സ്വീകരിക്കാൻ ഇസ്രായേലി ഹെലികോപ്റ്ററുകൾ സ്വീകരിക്കാൻ സ്ട്രിപ്പിന് പുറത്ത് നിലയുറപ്പിച്ചിരുന്നു.

“ഇന്ന്, എല്ലാ ഇസ്രായേലികളും ഒരുമിച്ചാണ്,” ബന്ദികൾ തിരിച്ചെത്തുന്നതുവരെ കാത്തിരുന്ന ജനക്കൂട്ടത്തിൽ ഒരാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു, അതേസമയം ബന്ദികളുടെ മോചനത്തിന് പകരമായി, ഇസ്രായേൽ 250 പലസ്തീൻ തടവുകാരെയും 1,700 ലധികം മറ്റു തടവുകാരെയും മോചിപ്പിക്കും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഗാസ സമാധാന പദ്ധതിയുടെ ഭാഗമായാണ് തടവുകാരെ മോചിപ്പിച്ചത്.

നൊബേൽ സമ്മാനത്തിനുവേണ്ടിയല്ലാട്ടോ… അടുത്തത് അഫ്ഗാനിസ്ഥാൻ, യുദ്ധങ്ങൾ പരിഹരിക്കുന്നതിൽ അതി വിദഗ്ധൻ… നിങ്ങൾ രണ്ടുപേരും യുദ്ധത്തിനു പോയാൽ നിങ്ങളുടെ മേൽ 100%, 150%, 200% എന്നിങ്ങനെ തീരുവകൾ ചുമത്തും!! ഒറ്റ ഭീഷണിയേ ഇന്ത്യ- പാക്കിസ്ഥാൻ കാര്യത്തിൽ എനിക്ക് വേണ്ടിവന്നുള്ളു, 24 മണിക്കൂർ കൊണ്ട് എല്ലാം ശുഭം- ട്രംപ്

BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026
BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026
BREAKING NEWS
കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അമ്മയും കുഞ്ഞും ടെറസിൽനിന്ന് താഴേക്ക് വീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം, അമ്മ ​ഗുരുതരാവസ്ഥയിൽ
27 Oct 2026
BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026