കൊൽക്കത്ത: ബിജെപി നേതാവിന്റെ വായിൽ ആസിഡ് ഒഴിക്കുമെന്ന് തൃണമൂൽ നേതാവിന്റെ ഭീഷണി. മാൾഡ ജില്ലാ തൃണ മൂൽ കോൺഗ്രസ് പ്രസിഡന്റ് അബ്ദുർ റഹീം ബക്ഷിയാണ് ഭീഷണി മുഴക്കിയത്. ബിജെപി എംഎൽഎ ശങ്കർ ഘോഷിനെതിരെ പേര് എടുത്തു പറയാതെ ആയിരുന്നു ഭീഷണി.
മറ്റു സംസ്ഥാനങ്ങളിലെ ബംഗാളി സംസാരിക്കുന്ന കുടിയേറ്റ തൊഴിലാളികൾക്കെതിരായ അതിക്രമങ്ങളുടെ പേരിൽ ടിഎം സി സംഘടിപ്പിച്ച പരിപാടിയിൽ പ്രസംഗിക്കുകയായിരു ന്നു അബ്ദുർ റഹീം ബക്ഷി. ബംഗാളിൽ നി ന്നുള്ള കുടിയേറ്റ തൊഴിലാളികളെ ‘റൊഹി ങ്ക്യകൾ’ അല്ലെങ്കിൽ ‘ബംഗ്ലാദേ ശികൾ’ എന്ന് വിശേഷിപ്പിച്ചു കൊണ്ട് നിയമസഭയിൽ ഘോ ഷ് നടത്തിയ മുൻകാല പരാമർ ശങ്ങളെ ചൂണ്ടിക്കാട്ടിയാണ് ബക്ഷി ഭീഷണി മുഴക്കിയത്.
ബിജെപി പതാകകൾ വലിച്ചുകീറണമെന്നും ബക്ഷി ആഹ്വാനം ചെയ്തു. ഏതാനും വർഷങ്ങൾക്ക് മുമ്പും പ്രകോപനകരമായ ചില പരാമർശങ്ങൾ ബക്ഷിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.