ലക്നൗ: വിവാഹം ഭാര്യയുടെ മേൽ ഭർത്താവിന് ഉടമസ്ഥാവകാശമോ നിയന്ത്രണമോ നൽകുന്നില്ലെന്ന് അലഹാബാദ് ഹൈക്കോടതി.
ഭാര്യയൊപ്പമുള്ള സ്വകാര്യ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സംഭവത്തിൽ ഭർത്താവിനെതിരായ കേസ് റദ്ദാക്കാൻ വിസമ്മതിച്ചുകൊണ്ടാണ് അലഹാബാദ് ഹൈക്കോടതി ജഡ്‌ജി വിനോദ് ദിവാകറിൻ്റെ സുപ്രധാന ഉത്തരവ്.
തന്റെ സമ്മതമില്ലാതെ സ്വകാര്യ വീഡിയോ പകർത്തി ഫേസ്ബുക്കിൽ പങ്കുവച്ചെന്ന് ചൂണ്ടിക്കാട്ടി യുപി മിർസാപൂർ സ്വദേശിനിയായ യുവതിയാണ് കോടതിയെ സമീപിച്ചത്. ഭാര്യയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പങ്കുവച്ചതിലൂടെ ഭർത്താവ് ദാമ്പത്യബന്ധത്തിൻ്റെ പവിത്രത ഇല്ലാതാക്കി. പങ്കാളികൾ തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണ് നടപടിയെന്നും കുറ്റപത്രം കോടതി വ്യ ക്തമാക്കി.
ഭാര്യ ഭർത്താവിൻ്റെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കേണ്ട ഒരു വ്യക്തിമാത്രമല്ല. അവർക്ക് വ്യ ക്തി എന്ന നിലയിൽ അവകാശങ്ങളും വ്യക്തിത്വവുമുണ്ട്. സ്ത്രീയുടെ ശാരീരികമായ അവകാശങ്ങളും സ്വകാര്യതയെയും ബഹുമാനിക്കണം എന്നത് നിയമപരമായ ബാധ്യത മാത്രമല്ല, ധാർമ്മിക ഉത്തവാദിത്തം കൂടിയാണ് എന്നും കോടതി ചൂണ്ടിക്കാട്ടി.