BREAKING NEWS

നവീൻ ബാബുവിന് ഒരു ലക്ഷം രൂപ കൈക്കൂലി നൽകാനായി പ്രശാന്ത് സ്വർണം എവിടെയാണ്, എപ്പോഴാണ് പണയം വെച്ചത്? അന്വേഷണം നടത്തിയ വിജിലൻസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണം, പണം കൈമാറിയെന്ന് പറയപ്പെടുന്ന ക്വാർട്ടേഴ്സിലെ സിസിടിവി ദൃശ്യങ്ങൾ ഒന്നുപോലും എഡിറ്റ് ചെയ്യാതെ പൂർണ്ണരൂപത്തിൽ കോടതിയിൽ ഹാജരാക്കണം- തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

· · 1 min read
Share: Copied!

കോഴിക്കോട്: കണ്ണൂർ മുൻ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച കേസിൽ തുടരന്വേഷണം നടത്താൻ തലശ്ശേരി സെഷൻസ് കോടതിയുടെ ഉത്തരവ്. നവീൻ ബാബുവിന്റെ ഭാര്യ സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഈ നിർണ്ണായക ഉത്തരവുണ്ടായിരിക്കുന്നത്. നിലവിലെ അന്വേഷണ സംഘത്തിനും സർക്കാരിനും കനത്ത പ്രഹരമേൽപ്പിക്കുന്നതാണ് ഈ തീരുമാനം.

നാല് പ്രധാന കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. നവീൻ ബാബുവിന് ഒരു ലക്ഷം രൂപ കൈക്കൂലി നൽകാനായി പ്രശാന്ത് എന്നയാൾ സ്വർണ്ണം പണയം വെച്ചു എന്ന് പറയുന്നതിൽ വ്യക്തത വരുത്തണം. ഈ സ്വർണ്ണം എവിടെയാണ്, എപ്പോഴാണ് പണയം വെച്ചത് എന്നത് സംബന്ധിച്ച വിശദാംശങ്ങൾ അന്വേഷിച്ച് കണ്ടെത്തണമെന്ന് കോടതി ഉത്തരവിട്ടു. കൂടാതെ, പ്രശാന്തിന്റെ പക്കലുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകളിൽ ഒന്നുമാത്രമാണ് അന്വേഷണ സംഘം പരിശോധിച്ചതെന്നും രണ്ടാമത്തെ ഫോണിലെ വിവരങ്ങൾ കൂടി പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കോടതിയിൽ ഹാജരാക്കിയ രേഖകളിൽ പല ഫോൺ രേഖകളുടെയും പൂർണ്ണരൂപം ഇല്ലെന്നും അത് ലഭ്യമാക്കണമെന്നും നിർദ്ദേശമുണ്ട്.

അതുപോലെ കേസുമായി ബന്ധപ്പെട്ട് നേരത്തെ പരാതിയിൽ അന്വേഷണം നടത്തിയ വിജിലൻസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്നും കോടതി ഉത്തരവിൽ പ്രത്യേകം പറയുന്നു. പണം കൈമാറിയെന്ന് പറയപ്പെടുന്ന ക്വാർട്ടേഴ്സിലെ സിസിടിവി ദൃശ്യങ്ങൾ ഒന്നുപോലും എഡിറ്റ് ചെയ്യാതെ പൂർണ്ണരൂപത്തിൽ കോടതിയിൽ ഹാജരാക്കാൻ അന്വേഷണ സംഘത്തോട് നിർദ്ദേശിച്ചു. നിലവിലെ അന്വേഷണത്തിൽ വന്ന വീഴ്ചകൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് കോടതിയുടെ ഈ ഇടപെടലെന്നാണ് വിലയിരുത്തപ്പെടുന്നത്.

അവിടെയുമെടുത്തില്ല… ഇവിടെയുമെടുത്തില്ല… സി സി മുകുന്ദൻ എംഎൽഎ ഇനി ബിജെപിയിൽ… നീക്കം കോൺ​ഗ്രസിൽ ചേക്കേറാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ!! നാട്ടികയിൽ മത്സരിക്കുക സ്വതന്ത്രനായി

BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026
BREAKING NEWS
'കൃത്യമായിട്ടുള്ള കോഴ മന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടുന്നുണ്ടാകാം, അതുകൊണ്ടായിരിക്കാം നമ്മളെ ഗൗനിക്കാതെ ഈ പണം കൊടുക്കുന്ന ആളുകളെ മാത്രം ഗൗനിക്കുന്നത്... മുഖ്യമന്ത്രിയെ ഒരു തവണ കൂടി കാണാനായിട്ട് ശ്രമിക്കും, നമ്മൾ നിർധനരായിട്ടുള്ള, ഒന്നിനും കഴിവില്ലാത്ത ആളുകളാണ്, വെറുതെ പഠിച്ച് പരീക്ഷ എഴുതാൻ മ...
26 Oct 2026