BREAKING NEWS

പശ്ചിമേഷ്യൻ യുദ്ധം; വെട്ടിലായത് പാക്കിസ്ഥാൻ; സർക്കാർ ജീവനക്കാരുടെ ശമ്പളം 5 മുതൽ 30 ശതമാനം വരെ കുറച്ചു; വണ്ടികൾ കട്ടപ്പുറത്ത്!

· · 1 min read
Share: Copied!

ഇസ്ലാമാബാദ്: ഇന്ധനക്ഷാമത്തെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ ചെലവ് ചുരുക്കലിന്റെ ഭാ​ഗമായി സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് പാകിസ്ഥാൻ സർക്കാർ. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ്ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷത്തിന് പിന്നാലെ പാകിസ്ഥാൻ ഇന്ധന വില കുത്തനെ വർധിപ്പിച്ചിരുന്നു. നിലവിലുള്ള ഇന്ധന പ്രതിസന്ധിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിനുള്ള വിശാലമായ ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങളിലെയും സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ശമ്പളം 5 മുതൽ 30 ശതമാനം വരെ വെട്ടിക്കുറയ്ക്കാൻ അംഗീകാരം നൽകിയെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിലാണ് ഈ തീരുമാനം.

മിഡിൽ ഈസ്റ്റിലെ സംഘർഷത്തെ തുടർന്ന് സാമ്പത്തിക ആഘാതം നേരിടുന്ന പ്രധാന രാജ്യമായി പാകിസ്ഥാൻ മാറിയിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച പെട്രോളിയം വില ലിറ്ററിന് 55 രൂപ വർദ്ധിപ്പിച്ചു. തുടർന്ന് ഇന്ധന ഉപഭോഗം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. നേരത്തെയുള്ള നടപടികളിൽ രണ്ട് മാസത്തേക്ക് ഔദ്യോഗിക വാഹനങ്ങൾക്കുള്ള ഇന്ധന വിഹിതത്തിൽ 50 ശതമാനം കുറവ് വരുത്തുക, ഈ കാലയളവിൽ റോഡുകളിൽ നിന്ന് 60 ശതമാനം സർക്കാർ വാഹനങ്ങൾ ഒഴിവാക്കുക, സർക്കാർ ഓഫീസുകൾക്ക് നാല് ദിവസത്തെ പ്രവൃത്തി ആഴ്ച ഏർപ്പെടുത്തുക എന്നിവ അതിലുൾപ്പെടുന്നു.

ചെലവുചുരുക്കൽ നടപടികളിലൂടെ ലാഭിക്കുന്ന ഫണ്ട് പൊതു ദുരിതാശ്വാസത്തിനായി ഉപയോഗിക്കുമെന്ന് സർക്കാർ പറഞ്ഞു. സർക്കാർ വാഹനങ്ങൾക്കുള്ള ഇന്ധന വിഹിതത്തിൽ 50 ശതമാനം കുറവ് വരുത്തുന്നത് ഒരു മൂന്നാം കക്ഷി ഓഡിറ്റ് മേൽനോട്ടം വഹിക്കുമെന്നും അടുത്ത രണ്ട് മാസത്തിനുള്ളിൽ ഈ വാഹനങ്ങളിൽ 60 ശതമാനം നിരത്തുകളിൽ നിന്ന് ഒഴിവാക്കുമെന്നും ഉദ്യോഗസ്ഥരെ അറിയിച്ചു.

BREAKING NEWS
കൂട്ടുകാരന്റെ കെട്ടുനിറ ചടങ്ങിനെത്തി; പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങി; രണ്ട് ഒൻപതാം ക്ലാസ് വിദ്യാർഥികളെ കാണാതായി
28 Nov 2026
BREAKING NEWS
'എസ്എംഎ ചികിത്സാ ഫണ്ട് സമാഹരണത്തെ സ്വാഗതംചെയ്യുന്നു'; നേരത്തെയുള്ള പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ; 'കുട്ടികൾക്ക് ആവശ്യമുള്ളത് ജീൻ തെറാപ്പിയാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്'
28 Nov 2026
BREAKING NEWS
ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. 'എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്' - ഗോപകുമാർ
28 Nov 2026
BREAKING NEWS
'മോന്തായംതന്നെ വളഞ്ഞിരിക്കുന്നു; പിന്നെ മറ്റുള്ള കാര്യങ്ങൾ പറയേണ്ടതില്ല, എല്ലാവരുടെയും സർക്കാരായി പ്രവർത്തിക്കുകയാണ് വേണ്ടത്; അർപ്പിതമായ ഉത്തരവാദിത്വത്തിൽനിന്നുള്ള വ്യതിയാനം'; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ
28 Nov 2026