കോഴിക്കോട്: സ്കൂളിലുണ്ടായ തർക്കത്തിനിടെ ഫറോക്കിൽ പ്ലസ്‌വൺ വിദ്യാർഥിയെ സഹപാഠി കുത്തിപ്പരിക്കേൽപിച്ചു. കഴുത്തിന് കുത്തേറ്റ വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മണ്ണൂർ പദ്മരാജ സ്‌കൂളിന് സമീപത്താണ് ആക്രമണം നടന്നത്. അതേ സ്‌കൂളിലുള്ള മറ്റൊരു വിദ്യാർഥിയാണ് ആക്രമണം നടത്തിയത്. വിദ്യാർഥികൾ തമ്മിൽ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നേരത്തെയുണ്ടായിരുന്നു. ഇതു പറഞ്ഞ് തീർക്കാനാണ് ഇരു വിഭാഗത്തിൽ നിന്നുള്ള വിദ്യാർഥികളെത്തിയത്. ഇതിനിടെ സഹപാഠി മറ്റേയാളുടെ കഴുത്തിനു കുത്തുകയായിരുന്നു.
ആക്രമണവുമായി ബന്ധപ്പെട്ട് കുത്തിയ വിദ്യാർഥിയേയും പിതാവിനേയും പോലീസ് കസ്റ്റഡിയിലെടുത്തു.
അവസാന നിമിഷം ഒരു നോക്കുകാണാൻ മുഖം പോലും ബാക്കിവച്ചില്ല..,, പെട്ടിയിൽ ഒട്ടിച്ച ഫോട്ടോയിൽ നോക്കി നെഞ്ചുപൊട്ടിക്കരഞ്ഞ് മകൾ… കട്ടിലിൽ തളർന്നു കിടന്ന് മകൻ… ഉമ്മറകോലായിൽ ദു:ഖം താങ്ങാനാകാതെ തലയും താങ്ങിയിരിക്കുന്ന ഭർത്താവ്… രാധയുടെ സംസ്കാരത്തിനെത്തിയവർക്ക് ആരെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലായിരുന്നു… പ്രതിഷേധം ശക്തമാക്കി നാട്ടുകാർ