തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ് എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.5 ആണ് ഇത്തവണത്തെ വിജയശതമാനം. പരീക്ഷയെഴുതിയ 4,26,697 വിദ്യാർഥികളിൽ 4,24,583 പേർ ഉപരിപഠനത്തിന് അർഹത നേടി. 61,449 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയ ശതമാനത്തിൽ നേരിയ കുറവുണ്ട്. കഴിഞ്ഞ വർഷം 99.69 % ആയിരുന്നു വിജയ ശതമാനം.
അതേസമയം കണ്ണൂർ ജില്ലയിലാണ് വിജയശതമാനം ഏറ്റവും കൂടുതൽ. തിരുവനന്തപുരത്താണ് ഏറ്റവും കുറവ്. പാലാ, മാവേലിക്കര വിദ്യാഭ്യാസ ജില്ലകൾ 100 ശതമാനം വിജയം നേടി. 98.28 വിജയ ശതമാനമുള്ള ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കുറവ് വിജയ ശതമാനം നേടിയത്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്. 4,115 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. കഴിഞ്ഞ വർഷം ഇത് 4934 ആയിരുന്നു. അതേസമയം വൈകിട്ട് 4 മണി മുതൽ എസ്എസ്എൽസി പരീക്ഷാഫലം പിഅർഡി ലൈവ് മൊബൈൽ ആപ്പിലും താഴെപ്പറയുന്ന വെബ് സൈറ്റുകളിലും ലഭിക്കും.
1. https://pareekshabhavan.kerala.gov.in
3. https://results.digilocker.kerala.gov.in
4. https://sslcexam.kerala.gov.in
6. https://results.kerala.gov.in
7. https://examresults.kerala.gov.in
8. https://results.kite.kerala.gov.in
എസ്എസ്എൽസി. (എച്ച്ഐ) റിസൾട്ട് http://sslchiexam.kerala.gov.in ലും റ്റിഎച്ച്എസ്എൽസി. (എച്ച്ഐ) റിസൾട്ട് http://thschiexam.kerala.gov.in ലും എഎച്ച്എസ്എൽ.സി, ടിഎച്ച്എസ്എൽസി റിസൾട്ട് http://ahslcexam.kerala.gov.in https://thslcexam.kerala.gov.in/thslc/index.php എന്ന വെബ് സൈറ്റിലും ലഭ്യമാകും.