BREAKING NEWS

പാക് സൈനിക മേധാവി അസിം മുനീറിർ പാക് കസ്റ്റഡിയിൽ? രാജ്യദ്രോഹക്കുറ്റത്തിനു സൈനിക കോടതി നടപടികൾക്കു വിധേയനാക്കുമെന്ന് സൂചന, അടുത്ത സൈനിക മേധാവി സാഹിർ ഷംഷദ് മിർസ?

· · 1 min read
Share: Copied!

ഇസ്‌ലാമാബാദ്: ഇന്ത്യയുമായുള്ള സംഘർഷം അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കെ പാക്കിസ്ഥാൻ സൈന്യത്തിലും ഭിന്നത. പഴയ മേധാവിക്കു പകരം പാക്കിസ്ഥാന്റെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ (സിജെസിഎസ്‌സി) ചെയർമാൻ ജനറൽ സാഹിർ ഷംഷദ് മിർസ സൈനിക മേധാവിയായി ചുമതലയേറ്റെന്നാണു വിവരം. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ സൈനിക മേധാവിയായിരുന്ന അസിം മുനീറിനെ കസ്റ്റഡിയിലെടുത്തെന്നും അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയെന്നും രാജ്യദ്രോഹക്കുറ്റത്തിനു സൈനിക കോടതിയുടെ നടപടികൾക്കു വിധേയനാക്കുമെന്നും സൂചനയുണ്ട്. ജനറൽ സാഹിർ ഷംഷദ് മിർസ തന്നെയാണ് മുനീറിനെ കസ്റ്റഡിയിലെടുത്തതെന്നാണു അനൗദ്യോ​ഗിക വിവരം.

ഇന്ത്യയുമായി സംഘർഷം സൃഷ്ടിച്ചതിനും വ്യക്തിപരമായ നേട്ടത്തിനായി പാക്കിസ്ഥാനെ അപകടത്തിലാക്കിയതിനുമാണ് മുനീറിനെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന, അതേസമയം ഇക്കാര്യത്തിൽ പാക്കിസ്ഥാനിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. പാക്കിസ്ഥാൻ സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസ് (ISPR) ഇതിനെക്കിറിച്ചു ഒരു പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല.

‌‌അതേസമയം പാക്കിസ്ഥാൻ സൈന്യത്തിലെ ഫോർ സ്റ്റാർ ജനറലാണ് സാഹിർ ഷംഷദ് മിർസ. 2022 നവംബർ 27നാണ് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ 18–ാമത് ചെയർമാനായി മിർസ നിയമിതനായത്. 2021 മുതൽ 2022 വരെ റാവൽപിണ്ടി നോർത്തേൺ കമാൻഡിനെ നയിച്ചു. പാക്ക് പഞ്ചാബിലെ ചക്‌വാൾ ജില്ലയിലാണ് മിർസ ജനിച്ചത്.

പാക്കിസ്ഥാൻ മിലിട്ടറി അക്കാദമി, ക്വറ്റയിലെ കമാൻഡ് ആൻഡ് സ്റ്റാഫ് കോളജ്, പാക്കിസ്ഥാനിലെ നാഷനൽ ഡിഫൻസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിട്ടായിരുന്നു ജനറൽ മിർസയുടെ പഠനം. 1987 സെപ്റ്റംബർ 10ന് പാക്കിസ്ഥാൻ മിലിട്ടറി അക്കാദമി കോഴ്‌സ് പൂർത്തിയാക്കിയ ശേഷം പാക്ക്സൈന്യത്തിന്റെ എട്ടാമത് സിന്ധ് റെജിമെന്റിൽ ചേർന്നു. കൂടാതെ ജിഎച്ച്ക്യുവിൽ അഡ്ജസ്റ്റന്റ് ജനറൽ, കമാൻഡർ എക്സ് കോർപ്സ്, മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടറേറ്റിൽ ഡയറക്ടർ ജനറൽ, ജി1എം06 എന്നീ നിലകളിലും മിർസ സേവനമനുഷ്ഠിച്ചു. ഒകാരയിലെ 40-ാമത് ഇൻഫൻട്രി ഡിവിഷന്റെ കമാൻഡറായും പ്രവർത്തിച്ചു. 2022 ഡിസംബറിൽ, ജനറൽ മുനീറിനൊപ്പം ജനറൽ മിർസയ്ക്ക് നിഷാൻ-ഇ-ഇംതിയാസ് അവാർഡ് ലഭിച്ചിരുന്നു.

ആക്രമണം ഒന്നുമായിട്ടില്ല കൂടുതൽ വ്യാപിപ്പിക്കും- പാക്കിസ്ഥാൻ, ഇങ്ങ് വന്നാൽ മതി, ഏത് ഹീന നീക്കത്തേയും ചെറുത്ത് ശക്തമായി തിരിച്ചടിക്കും- ഇന്ത്യൻ സൈന്യം!! ഇന്ത്യ ഒന്നും രണ്ടുമല്ല 78 യുദ്ധവിമാനങ്ങൾ ഉപയോ​ഗിച്ചാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയത് പാക് പ്രതിരോധമന്ത്രി

BREAKING NEWS
അവൾക്കങ്ങനെ പ്രതിസന്ധിയിൽ തളരാനാവില്ല, അവൾ ഭദ്രകീർത്തിയാ, അച്ഛന്റെ ഭദ്ര.... ജയബാലകൃഷ്ണന്റെ ട്രേഡ്മാർക്കായ ദോശയും ചമ്മന്തിയും ഓംലെറ്റും ചായയും വിളമ്പി വീണ്ടും ഒന്നേന്നുതുടങ്ങി അമ്മ ബിന്ദുവും മകളും
17 Nov 2026
BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026
BREAKING NEWS
പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ തടഞ്ഞു; പോലീസുകാർക്കു നേരെ ഥാർ ഇടിച്ചുകയറ്റി ലഹരി സംഘം; നാലുപേർക്ക് പരിക്ക്; സിപിഒയുടെ കൈ ഒടിഞ്ഞു തൂങ്ങി, മൂന്നുപേർ പിടിയിൽ
16 Nov 2026
BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026