തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്ന് മന്ത്രി പറഞ്ഞു. മതത്തിന്റെ പേരിലാണ് മുസ്‌ലിം ലീഗ് വോട്ട് പിടിക്കുന്നത്. അതാണ് സജി ചെറിയാന്‍ പറഞ്ഞതെന്നും മുസ്‌ലിം ലീഗിനെ പലര്‍ക്കും മനസിലായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘മുസ്‌ലിം ലീഗ് പഴയത് പോലെയല്ല. കൃത്യമായി മുസ്‌ലിം വര്‍ഗീയ രാഷ്ട്രീയം എടുത്തുകാണിക്കുന്ന ഒരു പാര്‍ട്ടിയായി ലീഗ് മാറി. നൂറു ശതമാനം മതത്തിന്റെ പേരില്‍ വോട്ട് പിടിക്കുകയാണ് ലീഗ് ചെയ്ത് വരുന്നത്. അതാണ് സജി ചെറിയാന്‍ പറഞ്ഞത്.
ലീഗിന്റെ രീതി അതാണ്. ഒരു വിവാദവുമില്ല. വര്‍ഗീയമായ ദ്രുവീകരണത്തിന് വേണ്ടി മുസ്‌ലിം ലീഗ് നല്ല രീതിയില്‍ ശ്രമിക്കുന്നുണ്ട്. കേന്ദ്ര ഭരണത്തില്‍ ബിജെപിക്ക് മുസ്‌ലിം പ്രതിനിധികളുണ്ടോ? അതുപോലെയാണ് തിരിച്ച് ലീഗിന്റെ കാര്യത്തിലും’, അബ്ദുറഹിമാന്‍ പറഞ്ഞു. മലപ്പുറത്തെയും കാസര്‍കോടിലെയും ജയിക്കുന്നവരെ ഉദ്ധരിച്ചുള്ള സജി ചെറിയാന്‍ വാക്കുകള്‍ വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു.
‘നിങ്ങള്‍ കാസര്‍കോട് നഗരസഭയിലെ ഭൂരിപക്ഷം പരിശോധിച്ചാല്‍ മതി. ആര്‍ക്കൊക്കെ എവിടെയൊക്കെ ഭൂരിപക്ഷം ഉണ്ടോ ആ സമുദായത്തില്‍പ്പെട്ടവരാണ് അവിടെ ജയിക്കുന്നത്. ഒരുസമുദായത്തിന് ഭൂരിപക്ഷം ഇല്ലാത്തിടത്ത് ആ സമുദായത്തില്‍ അല്ലാത്തവര്‍ ജയിക്കുന്നില്ല. അങ്ങനെ ഒരു അവസ്ഥയിലേക്ക് കേരളം പോകണോ’, എന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന വിവാദമായിരുന്നു.














































