BREAKING NEWS

എനിക്ക് എന്റെ ഭർത്താവിനെ നഷ്ടപ്പെട്ടു… അദ്ദേഹത്തിന് ഇപ്പോൾ കുഞ്ഞിനെ മാത്രമേ കാണാൻ കഴിയുന്നുള്ളൂ, കുഞ്ഞിനായി കരിയറും ആരോഗ്യവും ത്യാഗം ചെയ്ത തന്നെ ചേര്‍ത്തുപിടിക്കാന്‍ ആരുമില്ല, ഭര്‍ത്താവ് ഉറങ്ങുന്നത് പോലും മറ്റൊരു മുറിയില്‍, വൈകാരിക കുറിപ്പുമായി നടി ദുര്‍ഗ കൃഷ്ണ

· · 1 min read
Share: Copied!

തിരുവനന്തപുരം:  പ്രസവാനന്തരമുള്ള തന്റെ മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് വൈകാരിക കുറിപ്പ് പങ്കുവച്ച് നചി ദുർ​ഗ കൃഷ്ണ. ഗർഭകാലത്ത് തന്നെ നന്നായി പരിചരിച്ച ഭർത്താവ് ഇപ്പോൾ വെറുമൊരു ‘കോ-പേരന്റ്’ (സഹ-രക്ഷിതാവ്) മാത്രമായി മാറിയെന്നും, അദ്ദേഹം കുഞ്ഞിനെ മാത്രം ശ്രദ്ധിക്കുമ്പോൾ താൻ അവിടെ ഒന്നുമല്ലാതായി തീർന്നതു പോലെ അനുഭവപ്പെടുന്നുവെന്നും ദുർ​ഗ കുറിച്ചു.

ദുർ​ഗയെ പ്രശംസിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. തന്റെ ഫെയ്സ്ബുക്ക് സ്റ്റോറിയിൽ കുഞ്ഞിനെ എടുത്തുനിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ഒരു ചോദ്യത്തോടെയാണ് ദുർ​ഗ തന്റെ കുറിപ്പ് തുടങ്ങുന്നത്. “നിങ്ങൾ നിങ്ങളുടെ കുഞ്ഞിനെ ചേർത്തുപിടിക്കുന്നു, പക്ഷേ നിങ്ങളെ ആര് ചേർത്തുപിടിക്കുന്നു?”. എനിക്ക് ഇത് ഉറക്കെ പറയേണ്ടതുണ്ട്, എന്റെ കുഞ്ഞിനോട് എനിക്ക് അമിതമായ സ്നേഹമാണ്. പക്ഷേ പുറമേ നിന്ന് നോക്കുന്നവർക്ക് മനസ്സിലാകാത്ത ആഴത്തിലുള്ള ഒരു സങ്കടത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. ഈ സ്നേഹക്കൂടുതലിനിടയിൽ ഞാൻ ശ്വാസം മുട്ടുകയാണ്.

സത്യം പറഞ്ഞാൽ, എനിക്ക് എന്റെ ഭർത്താവിനെ നഷ്ടപ്പെട്ടതായും പകരം ഒരു ‘കോ-പാരന്റിനെ’  മാത്രം ലഭിച്ചതായും തോന്നുന്നു. ഗർഭകാലത്ത് എന്നെ നോക്കിയിരുന്ന ആ വ്യക്തി എവിടെയോ മറഞ്ഞു പോയിരിക്കുന്നു; അദ്ദേഹത്തിന് ഇപ്പോൾ കുഞ്ഞിനെ മാത്രമേ കാണാൻ കഴിയുന്നുള്ളൂ. ഞാൻ അവിടെ അദൃശ്യയായി മാറി. കരിയറും ശരീരവും ആരോഗ്യവും ഉറക്കവുമെല്ലാം കുഞ്ഞിനായി ത്യാഗം ചെയ്തത് താനാണെന്നും എന്നാൽ രാത്രിയിൽ താൻ ഉണർന്നിരിക്കുമ്പോൾ ഭർത്താവ് മറ്റൊരു മുറിയിൽ ഉറങ്ങുകയാണെന്നും ദുർഗ പറഞ്ഞു.

 

BREAKING NEWS
പുതിയ സര്‍ജിക്കല്‍ ബ്ലോക്ക് ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നു വീണു, ജീവനക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോട്ടയം മെഡിക്കല്‍ കോളജില്‍ അപകടം തുടര്‍ക്കഥ
29 Oct 2026
BREAKING NEWS
സ്കൂൾ പരിസരത്ത് 14കാരനെ ലൈംഗിക ഉദ്ദേശ്യത്തോടെ പിന്തുടർന്ന് ശല്യം ചെയ്തു; 60കാരന് രണ്ട് വർഷം കഠിനതടവ്; മറ്റു മൂന്ന് കുട്ടികളെ പീഡിപ്പിച്ച കേസുകളിലും പ്രതി
29 Oct 2026
BREAKING NEWS
സൗരവ് ദാസിന്റെ അച്ഛന്‍ ബംഗ്ലാദേശി മുസ്ലിം, ഫ്രാന്‍സില്‍ കലാപമുണ്ടാക്കുന്നത് മുസ്ലിങ്ങള്‍, ധ്രുവ് റാഠി ജിഹാദി, മുസ്ലിം വിരുദ്ധ പോസ്റ്റുകള്‍ക്കെല്ലാം ലൈക്കടിച്ച് ദിയ കൃഷ്ണ
29 Oct 2026
BREAKING NEWS
കായികമേളയിലെ പുഴു വിവാദം: ’പ്രതി ജിജോ ജെയിംസ് കോൺഗ്രസ് വിട്ടയാൾ; പിന്നാലെ പോയി ഡിവൈഎഫ്ഐയിൽ അംഗത്വം എടുത്തു’; ജിൻ്റോ ജോൺ
29 Oct 2026