BREAKING NEWS

ഞങ്ങളുടെ ശരീരഭാഗങ്ങളിലേക്ക് അനാവശ്യമായി സൂം ഇന്‍ ചെയ്യാനാണ് ചിലര്‍ ശ്രമിക്കുന്നത്, ഇത് ബഹുമാനമില്ലായ്മയും അംഗീകരിക്കാന്‍ കഴിയാത്തതും, ആത്മാഭിമാനത്തിന് മേലുള്ള കടന്നുകയറ്റം സഹിക്കാന്‍ കഴിയില്ല, ദയവായി പ്രൊഫഷണലിസവും അല്പം മാന്യതയും കാണിക്കണം, പാപ്പരാസികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കാന്താര നായിക

· · 1 min read
Share: Copied!

ഹൈദരാബാദ്: പാപ്പരാസികള്‍ക്കെതിരെ നടി സപ്തമി ഗൗഡ. കാന്താരയിലൂടെ മലയാളികള്‍ക്കും സുപരിചിതയായ നടിയാണ് സപ്തമി. പൊതു പരിപാടികളില്‍ പങ്കെടുക്കാനെത്തുന്ന നടിമാരെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്ന വിഡിയോഗ്രാഫര്‍മാരേയും ഫോട്ടോഗ്രാഫര്‍മാരേയുമാണ് താരം വിമര്‍ശിക്കുന്നത്. ഫിലിം ഇന്‍ഡസ്ട്രിയിലെ സ്ത്രീകളെന്ന നിലയില്‍ ആവര്‍ത്തിക്കപ്പെടുന്നൊരു പ്രശ്‌നത്തെ അഡ്രസ് ചെയ്യാന്‍ ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്നു.

തുടര്‍ച്ചയായി, പൊതുപരിപാടികളില്‍ പങ്കെടുക്കാനെത്തുന്ന നടിമാരെ അനുചിതമായ ആംഗിളുകളില്‍ ചിത്രീകരിക്കുന്ന ഫോട്ടോഗ്രാഫുകളും വിഡിയോകളും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഞങ്ങളുടെ ജോലിയേക്കാള്‍ ഞങ്ങളുടെ ശരീരഭാഗങ്ങളിലേക്ക് അനാവശ്യമായി സൂം ഇന്‍ ചെയ്യുന്നവയാണ് അത്. ചില വ്യക്തികളില്‍ നിന്നുള്ള ഈ പെരുമാറ്റം ബഹുമാനമില്ലായ്മയും അംഗീകരിക്കാന്‍ സാധിക്കാത്തതുമാണ്” എന്നാണ് സപ്തമി പറയുന്നത്.

”ഞങ്ങള്‍ ഇവിടെ നില്‍ക്കുന്നത് ഞങ്ങളുട തൊഴിലിന് വേണ്ടിയാണ്. ഞങ്ങളുടെ സിനിമയ്ക്ക് വേണ്ടിയാണ്. ബോധപൂര്‍വ്വമുള്ള സൂം ഇന്നുകളേയും അനാവശ്യ ആംഗിളുകളേയും ഞങ്ങള്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ അപലപിക്കുന്നു. ആത്മാഭിമാനത്തിന് മേലുള്ള കടന്നുകയറ്റം അംഗീകരിക്കുകയോ സഹിക്കുകയോ ഇല്ല. പരിപാടികള്‍ കവര്‍ ചെയ്യുന്നവര്‍ പ്രൊഫഷണലിസം കാണിക്കണം. മാന്യതയും” എന്നും താരം പറയുന്നു.

BREAKING NEWS
ആ നേട്ടത്തിൽ അഭിമാനത്തോടെ തല ഉയർത്തി മടങ്ങാനായില്ല... എനിക്ക് കിട്ടിയത് ജീവനുള്ള പുഴുവിനെയാണെന്ന് ആരാണ് പറഞ്ഞത്? ഞാൻ അങ്ങനെ പറഞ്ഞതിന്റെ ഒരു തെളിവും ആർക്കും കാണിക്കാൻ പറ്റില്ല, ഞാൻ അന്ന് പ്രതികരിച്ചത് ശരിയോ തെറ്റോ എന്ന് കോടതി തീരുമാനിക്കട്ടെ, ഗൂഢാലോചന നടത്തിയെന്നാണ് പറയുന്നത്, ആരാണ് ഗൂഢാലോചന നടത്ത...
07 Nov 2026
BREAKING NEWS
എന്റെ ഫോൺ ഓൾറെഡി ഫോറൻസിക്കിന്റെ കയ്യിലുണ്ട്, ശാസ്ത്രീയമായി തന്നെ അന്വേഷിച്ചോട്ടെ, ഏത് അന്വേഷണവും നേരിടാന്‍ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞു, ഞാനാണോ വേറെ ആരെങ്കിലുമാണോ ഗൂഢാലോചന നടത്തിയിരിക്കുന്നത് കണ്ടെത്തട്ടെ, കായികമേളയിലെ പുഴു വിവാദത്തിൽ പ്രതിയായ അധ്യാപകൻ
07 Nov 2026
BREAKING NEWS
ഇറാനെ 'പൂർ‍ണമായി നശിപ്പിക്കും' ട്രംപിന്റെ ഭീഷണി, ഓ പിന്നെ... ഏഴ് ഉപാധികൾ അംഗീകരിച്ചാൽ മാത്രം ചർച്ചയാകാം!! അമേരിക്കയ്ക്ക് ഖത്തർ വഴി ആണവ നിർദേശം കൈമാറി ഇറാൻ... ഏഴു നിർദേശങ്ങൾ ഇവയൊക്കെ
07 Nov 2026
BREAKING NEWS
വിദ്യാര്‍ഥികളോട് മറുപടി പറയുകയാണ് വേണ്ടത്, അല്ലാതെ അവര്‍ക്കെതിരെ നടപടി എടുക്കുകയല്ല വേണ്ടത്, എന്തിനാണ് ഇവരെ കൊണ്ട് മാപ്പുപറയിക്കുന്നത്?? കോണ്‍ഗ്രസ് മോദി സര്‍ക്കാരിനെ പോലെ പെരുമാറുകയാണ്, സമരം നീണ്ടാല്‍ താനും വിദ്യാര്‍ഥികള്‍ക്കൊപ്പം കുത്തിയിരിക്കും,
07 Nov 2026