BREAKING NEWS

മുസ്‌ലിം വര്‍ഗീയ രാഷ്ട്രീയം എടുത്തുകാണിക്കുന്ന ഒരു പാര്‍ട്ടിയായി ലീഗ് മാറി, മതത്തിന്റെ പേരില്‍ വോട്ട് പിടിക്കുകയാണ് ലീഗ് ചെയ്യുന്നത്, അവര്‍ വര്‍ഗീയമായ ദ്രുവീകരണത്തിന് കിടഞ്ഞ് പരിശ്രമിക്കുകയാണ്, സജി ചെറിയാനെ പിന്തുണച്ച് വി അബ്ദുറഹിമാൻ

· · 1 min read
Share: Copied!

തിരുവനന്തപുരം:  മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്ന് മന്ത്രി പറഞ്ഞു. മതത്തിന്റെ പേരിലാണ് മുസ്‌ലിം ലീഗ് വോട്ട് പിടിക്കുന്നത്. അതാണ് സജി ചെറിയാന്‍ പറഞ്ഞതെന്നും  മുസ്‌ലിം ലീഗിനെ പലര്‍ക്കും മനസിലായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘മുസ്‌ലിം ലീഗ് പഴയത് പോലെയല്ല. കൃത്യമായി മുസ്‌ലിം വര്‍ഗീയ രാഷ്ട്രീയം എടുത്തുകാണിക്കുന്ന ഒരു പാര്‍ട്ടിയായി ലീഗ് മാറി. നൂറു ശതമാനം മതത്തിന്റെ പേരില്‍ വോട്ട് പിടിക്കുകയാണ് ലീഗ് ചെയ്ത് വരുന്നത്. അതാണ് സജി ചെറിയാന്‍ പറഞ്ഞത്.

ലീഗിന്റെ രീതി അതാണ്. ഒരു വിവാദവുമില്ല. വര്‍ഗീയമായ ദ്രുവീകരണത്തിന് വേണ്ടി മുസ്‌ലിം ലീഗ് നല്ല രീതിയില്‍ ശ്രമിക്കുന്നുണ്ട്. കേന്ദ്ര ഭരണത്തില്‍ ബിജെപിക്ക് മുസ്‌ലിം പ്രതിനിധികളുണ്ടോ? അതുപോലെയാണ് തിരിച്ച് ലീഗിന്റെ കാര്യത്തിലും’, അബ്ദുറഹിമാന്‍ പറഞ്ഞു. മലപ്പുറത്തെയും കാസര്‍കോടിലെയും ജയിക്കുന്നവരെ ഉദ്ധരിച്ചുള്ള സജി ചെറിയാന്‍ വാക്കുകള്‍ വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു.

‘നിങ്ങള്‍ കാസര്‍കോട് നഗരസഭയിലെ ഭൂരിപക്ഷം പരിശോധിച്ചാല്‍ മതി. ആര്‍ക്കൊക്കെ എവിടെയൊക്കെ ഭൂരിപക്ഷം ഉണ്ടോ ആ സമുദായത്തില്‍പ്പെട്ടവരാണ് അവിടെ ജയിക്കുന്നത്. ഒരുസമുദായത്തിന് ഭൂരിപക്ഷം ഇല്ലാത്തിടത്ത് ആ സമുദായത്തില്‍ അല്ലാത്തവര്‍ ജയിക്കുന്നില്ല. അങ്ങനെ ഒരു അവസ്ഥയിലേക്ക് കേരളം പോകണോ’, എന്ന മന്ത്രി സജി ചെറിയാന്റെ  പ്രസ്താവന വിവാദമായിരുന്നു.

BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026
BREAKING NEWS
പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ തടഞ്ഞു; പോലീസുകാർക്കു നേരെ ഥാർ ഇടിച്ചുകയറ്റി ലഹരി സംഘം; നാലുപേർക്ക് പരിക്ക്; സിപിഒയുടെ കൈ ഒടിഞ്ഞു തൂങ്ങി, മൂന്നുപേർ പിടിയിൽ
16 Nov 2026
BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026
BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026