കൊച്ചി: പോക്‌സോ പീഡനക്കേസുകളിൽ നിർണായക സാഹചര്യങ്ങളിൽ അതിജീവിതർക്ക് ഗർഭഛിദ്രം നടത്തേണ്ടി വന്നാൽ കേസിന്റെ ആവശ്യത്തിന് ഭ്രൂണം സൂക്ഷിച്ചുവയ്ക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി നിയമം ഭേദഗതി ചെയ്യുന്ന കാര്യം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. യാഥൊരു കാരണവശാലും കുറ്റക്കാരായ പ്രതികൾ രക്ഷപ്പെടാതിരിക്കാൻ ഇത് ആവശ്യമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ നിർദേശം.
അമ്മിഞ്ഞപ്പാലിന്റെ മണമറിയാതെ!! ജീവിതത്തിലേക്കു തിരിച്ചുവരവുണ്ടോയെന്നറാതെ!! ഇനി വന്നാൽതന്നെ പുറത്ത് തന്നെക്കാത്തിരിക്കുന്നത് അനാഥത്വത്തിന്റെ കൈപ്പുനീരോയെന്നറിയാതെ ‘ബേബി ഓഫ് രഞ്ജിത’…, 23 ദിവസം പ്രായമുള്ള മകളെ ഉപേക്ഷിച്ച് മാതാപിതാക്കൾ സ്വദേശത്തേക്കു മടങ്ങി
അതുപോലെ നിയമം ഭേദഗതി വരുന്നതുവരെ ഇത്തരം കേസിൽ ഭ്രൂണം സ്വമേധയാ സൂക്ഷിച്ചുവയ്ക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോക്ടർമാരോട് നിർദേശിക്കണം. അന്വേഷണ ഉദ്യോഗസ്ഥന്റേയോ, ജില്ലാ പോലീസ് മേധാവിയുടേയോ രേഖാമൂലമുള്ള അനുമതിയില്ലാതെ ഭ്രൂണം നശിപ്പിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.
പോക്സോ കേസിലെ അതിജീവിതയുടെ ഗർഭഛിദ്രം നടത്തിയതിനും ഭ്രൂണം നശിപ്പിച്ചതിനും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെ എടുത്ത കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി നടപടി. ഭ്രൂണം സൂക്ഷിച്ചുവയ്ക്കാൻ നിലവിലെ നിയമത്തിൽ വ്യവസ്ഥയില്ലാത്തതിനാൽ അതു ചെയ്യാത്തത് ഡോക്ടർമാരുടെ കുറ്റമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി വിലയിരുത്തി.