തിരുവനന്തപുരം: യുഡിഎഫിന് വളരെ അനുകൂലമായ രാഷ്ട്രീയസാഹചര്യമാണിപ്പോൾ. കേരളത്തെ ശരിയായപാതയിൽ മുന്നോട്ടുനയിക്കാൻ ഞങ്ങൾക്കൊരു ബദൽ അജൻഡയുണ്ട്. ഇടതുമുന്നണിയുടെ കുറ്റങ്ങൾമാത്രം പറഞ്ഞിരിക്കുകയല്ല, ഇപ്പോഴത്തെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം മുന്നോട്ടുവെച്ചാണ് ഞങ്ങൾ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
രാഹുൽ വിഷയത്തിൽ ശക്തമായ നടപടിയെടുത്ത് കോൺഗ്രസ് പുതിയമാതൃക സൃഷ്ടിച്ചു. അതിന്റെ ഗുണം യുഡിഎഫിന് കിട്ടും. സമാനകേസുകളിൽ ഇടതുപക്ഷം എന്തുചെയ്തു? ശബരിമലവിഷയത്തിൽ പാർട്ടിനേതാവ് ജയിലിൽ കിടക്കുമ്പോഴും സിപിഎം പാർട്ടിതല നടപടിയെടുത്തിട്ടില്ല. ശബരിമലവിഷയം ഇതിനുമുൻപും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ട്. ഇക്കുറിയും നിയമസഭാതിരഞ്ഞെടുപ്പിലും അതാവർത്തിക്കും. സംസ്ഥാനമൊട്ടുക്കും യുഡിഎഫ് തരംഗം ആഞ്ഞുവീശുന്നുണ്ട്. 10 വർഷത്തെ എൽഡിഎഫ് ഭരണം ജനങ്ങളെ തീർത്തും മടുപ്പിച്ചു. കേരളത്തിന്റെ ഗതിനിർണയിക്കുന്ന വിധിയെഴുത്താകും ഇത്. നിയമസഭാതിരഞ്ഞെടുപ്പിലും ആ തരംഗമുണ്ടാകും.
























































