മഴ കടുത്തതോടെ കലക്ടർമാരുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലൂടെ അവധി പ്രഖ്യാപിക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള കമെന്റുകൾ നിറയുകയാണ്. എന്നാൽ ഇപ്പോഴിതാ പത്തനംതിട്ട കളക്ടർ പ്രേം കൃഷ്‌ണൻ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച സ്റ്റോറിയാണ് ശ്രദ്ധനേടുന്നത്.
മഴക്കാലമായാൽ കലക്ടർമാർക്ക് പേഴ്‌സണൽ മെസേജ് അയക്കുന്ന വിരുതന്മാരിലൊരാലൊരാളുടെ മെസേജാണ് കളക്ടർ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. അവധി ചോദിച്ച വിദ്യാർത്ഥിയോട് സ്കൂളിൽ പോകാനാണ് കളക്ടർ പറയുന്നത്. കളക്ടർ തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഇത്പങ്കുവെച്ചതും. സംഗതി വേറൊന്നുമല്ല, ഇഷ്ടൻ അവധി ചോദിച്ചെങ്കിലും അതിൽ മുഴുവൻ അക്ഷരത്തെറ്റാണ്.
ചാറ്റ് ഇങ്ങനെ- ‘സാർ, കടുത്ത മഴ ആയതിനാൽ ദയവായി ഒരു ആവുധി പ്രേക്യപിക്കുവാൻ അപേക്ഷിക്കുന്നു”-എന്നാണ് വിരുതൻ പറയുന്നത്. കലക്ടർ ആ അപേക്ഷക്ക് മറുപടി കൊടുക്കുകയും ചെയ്തു. അത് ഇങ്ങനെ; “അവധി ചോദിക്കാതെ സ്ഥിരമായി സ്‌കൂളിൽ പോകുക, പ്രത്യേകിച്ച് മലയാളം ക്ലാസിൽ കേറാൻ ശ്രമിക്കുക. ഇന്ന് അവധി ഇല്ല. നന്ദി.