BREAKING NEWS

പോലീസിനും ഭർതൃ വീട്ടുകാർക്കുമെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട് കാണാതായ പഞ്ചായത്തംഗത്തേയും മക്കളേയും ലോഡ്ജിൽ കണ്ടെത്തി

· · 1 min read
Share: Copied!

കോട്ടയം: പോലീസിനും ഭർതൃ വീട്ടുകാർക്കുമെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം അതിരമ്പുഴയിൽനിന്നു കാണാതായ പഞ്ചായത്തംഗമായ യുവതിയെയും രണ്ടു മക്കളെയും കണ്ടെത്തി. അതിരമ്പുഴ പഞ്ചായത്ത് 20–ാം വാർഡ് അംഗം ഐസി സാജനെയും രണ്ടു പെൺമക്കളെയുമാണ് എറണാകുളത്തെ ലോഡ്ജിൽനിന്ന് കണ്ടെത്തിയത്. യുവതിയുടെ മൊബൈൽ സിഗ്നൽ കേന്ദ്രീകരിച്ച് ഏറ്റുമാനൂർ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് എറണാകുളത്തുനിന്ന് ഇവരെ കണ്ടെത്തിയത്. ഇവരെ കോടതിയില്‍ ഹാജരാക്കും.

ചൊവ്വാഴ്ച രാവിലെ മുതലാണ് ഐസിയെയും മക്കളെയും കാണാതായത്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് അന്വേഷണം. കാണാതാകുന്നതിനു മുൻപ് ഐസി ഫേസ്ബുക്കിൽ ഭർതൃവീട്ടുകാർക്കും പോലീസിനുമെതിരെ പോസ്റ്റിട്ടിരുന്നു. ഐസിയുടെ ഭർത്താവ് സാജൻ രണ്ടു വർഷം മുൻപു മരിച്ചിരുന്നു. ഇതേത്തുടർന്ന് ഭർത്താവിന്റെ ബന്ധുക്കളിൽനിന്നു സ്വത്ത് വീതം വച്ച് നൽകണമെന്നാവശ്യപ്പെട്ട് ഐസി ഏറ്റുമാനൂർ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സ്വത്ത് വിഹിതമായി 60 ലക്ഷം രൂപ ഐസിക്ക് നൽകാൻ പോലീസ് നിർദേശിച്ചു.

ഇതിൽ ആദ്യഗഡുവായി 10 ലക്ഷം രൂപ നൽകുകയും ചെയ്തു. ബാക്കിയുള്ള 50 ലക്ഷം രൂപ നൽകാൻ വൈകിയതിനു പിന്നാലെയാണ് ഐസി ഭർതൃവീട്ടുകാർക്കും പോലീസിനുമെതിരെ പോസ്റ്റിട്ടത്.

കല്ലിൽ കാലുതട്ടി അബദ്ധത്തിൽ വാഹനത്തിനു മുന്നിലേക്കു വീണു!! വാഹനത്തിനു മുന്നിലേക്കു ചാടിയെന്നാരോപിച്ച് 20 കാരനെ വിവസ്ത്രനാക്കി വലിച്ചിഴച്ച് പോസ്റ്റിൽ കെട്ടിയിട്ടു മർദിച്ചു

BREAKING NEWS
ഒമാൻ തീരത്ത് ഇന്ത്യൻ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം, കപ്പലിൽ പതിച്ചത് അജ്ഞാത വസ്തു, ഗുജറാത്ത് സ്വദേശിയായ നാവികൻ കൊല്ലപ്പെട്ടു, 13 പേരെ രക്ഷപ്പെടുത്തി!! ഗൾഫ് സമുദ്രപരിധിയിൽ ചരക്കുകപ്പലുകൾക്കും എണ്ണക്കപ്പലുകൾക്കും നേരെയുണ്ടായ ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടത് 22 ഇന്ത്യക്കാർ, അതിൽ 14 പേർ നാവികർ
03 Nov 2026
BREAKING NEWS
ദേവി പ്രീതിക്കായി ഏക മകനെ ബലി നല്‍കി പിതാവ്, സംഭവം ഭാര്യ വീട്ടിലില്ലാത്ത സമയം
03 Nov 2026
BREAKING NEWS
അമിത വേ​ഗത്തിൽ പാഞ്ഞത്തിയ ഫോർച്യൂണർ ഫുട്പാത്തിൽ വിശ്രമിക്കുകയായിരുന്ന കുടുംബത്തിന്റെ ദേഹത്തേക്ക് പാഞ്ഞുകയറി; അമ്മയ്ക്കും മകനും ദാരുണാന്ത്യം, രണ്ട് പേർക്ക് ഗുരുതര പരിക്ക്, വാഹനത്തിൽ പൊട്ടിക്കാത്ത നിലയിൽ ആറ് ബിയർ കാനുകൾ, യുവാവ് അറസ്റ്റിൽ, പ്രതി മദ്യപിച്ചിരുന്നോയെന്നറിയാൻ വൈദ്യ പരിശോധന
03 Nov 2026
BREAKING NEWS
കരിപ്പൂരിൽ ഒരുകോടിയുടെ കള്ളക്കടത്തു സ്വർണവുമായെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, പ്രതികളെ പിടികൂടാൻ ശ്രമിച്ച ഹോം ഗാർഡിന്റെ ശരീരം കടിച്ചുപറിച്ചു, പോലീസിനുനേരെ കാറിടിച്ചുകയറ്റാൻ ശ്രമം, രക്ഷപ്പെട്ടത് റോഡരികിലേക്കു ചാടിമാറി, ഇടുക്കി സ്വദേശിനി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ, സ്വർണം കൊടുത്തുവിട്ടത് ത...
03 Nov 2026