BREAKING NEWS

കടവന്ത്രയിൽനിന്നു കാണാതായ എട്ടാം ക്ലാസ് വിദ്യാർഥി കൈനോട്ടക്കാരനൊപ്പം തൊടുപുഴയിൽ, കുട്ടിയ ഉപദ്രവിച്ചു, പോക്സോ കേസിൽ കസ്റ്റഡിയിൽ

· · 1 min read
Share: Copied!

കൊച്ചി: ചൊവ്വാഴ്ച കൊച്ചി കടവന്ത്രയിൽനിന്നു കാണാതായ എട്ടാം ക്ലാസ് വിദ്യാർഥിയെ തൊടുപുഴയിൽ കൈനോട്ടക്കാരനൊപ്പം കണ്ടെത്തി. തൊടുപുഴ ബസ് സ്റ്റാൻഡിനു സമീപത്തുനിന്നാണ് പതിമൂന്നുകാരനെ കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കൾ തൊടുപുഴ പോലീസ് സ്റ്റേഷനിലെത്തി. കുട്ടിയെ കണ്ടെത്തിയപ്പോൾ കൈനോട്ടക്കാരൻ ശശികുമാർ ഒപ്പമുണ്ടായിരുന്നു. ഇയാളെ പോക്സോ കേസ് ചുമത്തി പോലീസ് കസ്റ്റഡിയിൽ എടുത്തു. തൊടുപുഴയിൽ എത്തിയ കുട്ടിയെ ശശികുമാർ വീട്ടിലേക്കു കൊണ്ടുപോയി. ഇയാൾ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ് പോലീസ് അറിയിച്ചത്. പിന്നീടു ഇയാൾതന്നെ കുട്ടി ഒപ്പമുണ്ടെന്ന് പിതാവിനെ ഫോണിൽവിളിച്ച് അറിയിച്ചു. തുടർന്നാണ് പോലീസും പിതാവും തൊടുപുഴ ബസ് സ്റ്റാൻഡിലെത്തിയത്.

അതേസമയം ഇടപ്പള്ളിയിലെ സ്വകാര്യ സ്കൂളിലെ 8–ാം ക്ലാസ് വിദ്യാർഥിയാണു കുട്ടി. ഇന്നലെ രാവിലെ പരീക്ഷയെഴുതാൻ പോയ കുട്ടി രാത്രി വൈകിയും വീട്ടിൽ തിരിച്ചെത്തിയില്ല. കുടുംബം എളമക്കര പോലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ഊർജിതമാക്കിയത്. നഗരത്തിലുടനീളം തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഇടപ്പള്ളി ലുലു മാളിനു സമീപത്തെ വഴിയിലൂടെ കുട്ടി നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.

കുട്ടി കൊച്ചി കടവന്ത്ര കസ്തൂർബ നഗറിലെ വീട്ടിൽനിന്നു രാവിലെ എട്ടിനാണ് സ്കൂളിൽ സേ പരീക്ഷയെഴുതാൻ പോയത്. സ്കൂളിലെത്തി പരീക്ഷ എഴുതിയെങ്കിലും ഒൻപതരയോടെ പരീക്ഷാ ഹാൾ വിട്ടിറങ്ങി. രാത്രിയായിട്ടും തിരിച്ചെത്താതിരുന്നതോടെയാണു വീട്ടുകാർ പോലീസിനെ സമീപിച്ചത്. അതിനു മുൻപു തന്നെ കുടുംബം അന്വേഷണം ആരംഭിച്ചിരുന്നു. തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്കു പോയെന്നു സംശയിച്ചെങ്കിലും അവിടെ എത്തിയതായി വിവരം ലഭിച്ചില്ല. രാത്രി മുഴുവൻ നടത്തിയ അന്വേഷണത്തിനൊടുവിൽ ഇന്നു രാവിലെയാണ് തൊടുപുഴ ബസ് സ്റ്റാൻഡിയിൽനിന്നു കുട്ടിയെ കണ്ടെത്തിയത്.

ആര്യാടൻ ഷൗക്കത്തുമായി വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളുണ്ട്. അതൊന്നും ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന കാര്യത്തിന് ഒരു തടസമല്ല, അല്ലാതെ യുഡിഎഫ് ഒരു വടിയെ സ്ഥാനാർഥിയായി നിർത്തിയാൽ പോലും കുഴപ്പമില്ല- പിവി അൻവർ

BREAKING NEWS
നഷ്ടമായത് മൂന്നു പെൺകുട്ടികൾക്ക് ശേഷം കാത്തിരുന്നു കിട്ടിയ ഏക ആൺതരിയെ!! നാലുവയസുകാരന്റെ കൈയിലെ ചോക്ലേറ്റ് മേടിച്ചുകഴിച്ചതിന് അമ്മ വഴക്കു പറഞ്ഞു, ദിവസങ്ങളോളും പക മനസിൽ കരുതിവച്ചു, ചോക്ലേറ്റ് തരാമെന്നു പറഞ്ഞ് അയൽവാസിയായ കുഞ്ഞിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വെള്ളടാങ്കിലേക്ക് തള്ളിയിട്ടു, കുട്ടി പുറ...
30 Oct 2026
BREAKING NEWS
ട്രംപിന്റെ വീരവാദം കാര്യമായി ഫലിച്ചില്ല, പന്ത് അറബ് പാർട്ടികളുടെ കോർട്ടിൽ!! ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ലിക്കുഡ് (53), പക്ഷെ 61 തികയ്ക്കണമെങ്കിൽ മറ്റുള്ളവർ കനിയണം, അറബ് പാർട്ടി പിന്തുണയോടെ ഐസൻകോട്ടിന്റെ പ്രതിപക്ഷ വിഭാഗത്തിന് ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാൻ കഴിയുമോ? ആര് ആർക്കൊപ്പം ചേരും... ആകാംക്ഷ...
30 Oct 2026
BREAKING NEWS
അർദ്ധരാത്രിയിൽ പെൺസുഹൃത്തുമായി പാർക്കിലെത്തി, പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കം, പിണങ്ങിപ്പോയ പെൺകുട്ടി ഒരു മണിക്കൂറിനു ശേഷം തിരിച്ചെത്തിയപ്പോൾ കണ്ടത് പാർക്കിലെ ഊഞ്ഞാലിന്റെ ചെയിനിൽ ജീവനൊടുക്കിയ ആൺസുഹൃത്തിനെ, അസ്വഭാവിക മരണത്തിനു കേസ്
30 Oct 2026
BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026