ശ്രീനഗർ: ഇന്ത്യ വെടിവെച്ച് തകർത്ത പാക് വിമാനം ജെഎഫ്-17 ചൈനീസ് ഫൈറ്റർ ജെറ്റിന് ട്രോൾ മഴ. ജെഎഫ്-17 എന്നു തോന്നിക്കുന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കാണിച്ചാണ് സമൂഹ മാധ്യമങ്ങളിൽ ട്രോൾ നിറയുന്നത്. കള്ളപ്പന്നി പറ്റിക്കുന്നോ… എന്തുവാട ഇത് തകരപ്പാട്ടയോ? സാധനം ചൈനീസ് ആണെന്നു തെളിഞ്ഞു എന്നിങ്ങനെ പോകുന്നു ട്രോൾ. അതേ സമയം ചൈനീസ് പ്രധാനമന്ത്രിയുടെ പറ്റിപ്പോയി എന്ന ആക്ഷനും ഇതിനു താഴെ കൊടുത്തിട്ടുണ്ട്.
അതേസമയം പുൽവാമയിലെ പാമ്പോറിലാണ് പാക് ജെറ്റ് വിമാനം തകർന്നു വീണ നിലയിൽ കണ്ടെത്തിയത്. ഇത് പാക്കിസ്ഥാന്റെ ഫൈറ്റർ വിമാനമായ ജെഎഫ്-17 തന്നെയാണെന്നാണ് പ്രാഥമികമായ റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് മേഖലയിൽ സൈനിക ഉദ്യോഗസ്ഥർ പരിശോധനകൾ തുടരുകയാണ്. ശേഷം മാത്രമേ ഇക്കാര്യത്തിൽ ഒരു തീരുമാനം ആകുകയുളൂ. കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പുലർച്ചെ 2 മണിയോടെ വീടുകളോട് ചേർന്നുള്ള സ്കൂളിന്റെ ഭാഗത്തായാണ് വിമാനം തകർന്ന് വീണിരിക്കുന്നത്. സമീപത്തുള്ള മസ്ജിദിന്റെ മുകളിൽ സ്പർശിച്ചുകൊണ്ടാണ് ഇത് നിലം പതിച്ചത്.