BREAKING NEWS

ഇറാന്റെ യുദ്ധക്കപ്പലിനെ ശ്രീലങ്കയുടെ ഗാലെ തീരത്ത് കടലില്‍ താഴ്ത്തി അന്തര്‍വാഹിനി; 101 നാവികരെ കാണാതായി; 78 പേരെ രക്ഷപ്പെടുത്തി; 32 പേരുടെ നില ഗുരുതരം; സംഭവത്തിനു പിന്നിൽ അമേരിക്കയോ?

· · 1 min read
Share: Copied!

കൊളംബോ: മധ്യേഷ്യയില്‍ യുഎസ്-ഇറാന്‍ സംഘര്‍ഷം രൂക്ഷമായി നിലനില്‍ക്കുന്നതിനിടെ, ശ്രീലങ്കയുടെ തെക്കന്‍ തീരത്ത് വെച്ച് ഇറാന്‍ നാവികസേനയുടെ ‘ഐറിസ് ഡെന’ എന്ന യുദ്ധക്കപ്പലിന് നേരെ അന്തർവാഹിനി ആക്രമണം. ശ്രീലങ്കയുടെ തെക്കന്‍ ഭാഗത്തുള്ള ഗാലെ തീരത്തിന് സമീപം നടന്ന ഈ ആക്രമണത്തില്‍ കപ്പല്‍ പൂര്‍ണ്ണമായും മുങ്ങി. തെക്കൻ ശ്രീലങ്കയിലെ ഗാലെ തീരത്തുവെച്ചാണ് കപ്പൽ ആക്രമിക്കപ്പെട്ടത്.

കപ്പലിലുണ്ടായിരുന്ന 180 നാവികരില്‍ 101 പേരെ കാണാതായതായും, 78 പേരെ ശ്രീലങ്കന്‍ സേന രക്ഷപ്പെടുത്തി. കൂടുതല്‍ പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും വിദേശകാര്യമന്ത്രി വിജിത ഹെറാത്ത് പാർലമെന്റിനെ അറിയിച്ചു. 32 നാവികർക്ക് ​ഗുരുതര പരിക്കാണുള്ളത്. പരിക്കേറ്റവരെ ഗാലെയിലെ നാഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി പരിസരത്തും ഗാലെയിലെ സൗത്ത് നേവൽ ഹെഡ്ക്വാർട്ടേഴ്സിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

ബുധനാഴ്ച ശ്രീലങ്കന്‍ സമുദ്രപരിധിയില്‍ വെച്ചായിരുന്നു സംഭവം. കപ്പലില്‍ നിന്ന് അപായ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ശ്രീലങ്കന്‍ സൈന്യം വന്‍തോതിലുള്ള തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും തുടക്കം കുറിച്ചിട്ടുണ്ട്. ഇറാനിയന്‍ കപ്പലില്‍ നിന്നുള്ള അടിയന്തര സന്ദേശം ലഭിച്ചയുടന്‍ ശ്രീലങ്കന്‍ നാവികസേന രക്ഷാദൗത്യം ആരംഭിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും ശ്രീലങ്കൻ വിദേശകാര്യമന്ത്രി വ്യക്തമാക്കി. എന്നാൽ, ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

സംഭവത്തിന്റെ പ്രാഥമിക വിവരങ്ങള്‍ പ്രകാരം, ആക്രമണം നടന്ന ഉടന്‍ കപ്പല്‍ മുങ്ങുകയായിരുന്നു. പ്രാദേശിക മാധ്യമങ്ങൾ ഈ ആക്രമണം ഒരു യുഎസ് അന്തര്‍വാഹിനിയാണ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സംഭവം അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. മേഖലയിലെ യുഎസ്-ഇറാന്‍ സംഘര്‍ഷാവസ്ഥയെ ഈ ആക്രമണം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ വിള്ളലുകള്‍ സൃഷ്ടിക്കുമെന്നും നയതന്ത്ര നിരീക്ഷകര്‍ ആശങ്കപ്പെടുന്നു. അതിനിടെ, യു.എസ്- ഇസ്രയേൽ- ഇറാൻ യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ സംഘർഷം അതീവ ഗുരുതരമായി തുടരുകയാണ്.

ഒറ്റയ്ക്ക് ജീവിച്ച് മടുത്തു, ഒരു കൂട്ട് വേണമെന്ന് മനസ് ആഗ്രഹിക്കുന്നു, വിവാഹം കഴിഞ്ഞയുടന്‍ പേരില്‍ നിന്ന് സുധി മാറ്റും, ആഗ്രഹം പങ്കുവച്ച് രേണുസുധി

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026