BREAKING NEWS

ഞങ്ങൾ മുഖാമുഖം രാഷ്ട്രീയമായി എതീർക്കുന്നവരാണ്, പക്ഷേ, ഞങ്ങളാരും സുധാകരനോട് ഇങ്ങനെ പെരുമാറില്ല. അദ്ദേഹത്തെ അവഹേളിച്ച നടപടി ശരിയായില്ല, ഭാര്യയുടെ സീറ്റിന് വേണ്ടിയുള്ള നെട്ടോട്ടത്തിൽ എം വി ഗോവിന്ദന്‍ മറ്റെല്ലാം മറന്നു പോയി, വിമര്‍ശനവുമായി രമേശ് ചെന്നിത്തല

· · 1 min read
Share: Copied!

തിരുവനന്തപുരം: ജി സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഗൗരവമേറിയതാണെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അഴിമതി നടത്താത്ത മന്ത്രിയായിരുന്നു സുധാകരൻ. കുടുംബത്തിൽ രക്തസാക്ഷി ഉള്ള ആളാണ്. അദ്ദേഹത്തെ പാർട്ടി സെക്രട്ടറി അവഹേളിച്ച നടപടി ശരിയായില്ല. ഞങ്ങൾ മുഖാമുഖം രാഷ്ട്രീയമായി എതീർക്കുന്നവരാണ്.

പക്ഷേ, ഞങ്ങളാരും സുധാകരനോട് ഇങ്ങനെ പെരുമാറില്ല. സ്വന്തം ഭാര്യയുടെ സീറ്റിന് വേണ്ടിയുള്ള നെട്ടോട്ടത്തിൽ പാർട്ടി സെക്രട്ടറി മറ്റെല്ലാം മറന്നു പോയി. പി കെ ശശി നിലപാട് വ്യക്തമാക്കട്ടെ. അപ്പോൾ പ്രതികരിക്കാമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം സുധാകരൻ നല്ല കമ്മ്യൂണിസ്റ്റാണെന്നും അദ്ദേഹം യുഡിഎഫിലേക്ക് വന്നാൽ വലിയ സന്തോഷമാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു.ക്ഷണിക്കാനുള്ള മണ്ടത്തരം ഞാൻ കാണിക്കുന്നില്ല. അദ്ദേഹം എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല കേസ് തേച്ച് മായ്ച്ചു കളയാൻ ശ്രമിക്കുന്നു. തന്ത്രിയെ കുടുക്കാൻ ശ്രമിച്ചു. യു ഡി എഫ് അധികാരത്തിൽ വന്നാൽ ശബരിമല കേസിൽ ശക്തമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026