BREAKING NEWS

ഇറാനെതിരായ സൈനിക നടപടിക്ക് അമേരിക്കൻ സെനറ്റിൽ ട്രംപിന് പൂർണ പിൻതുണ!! ഇറാൻ അതിർത്തിയിൽ‍ കുർദ് സേനയെ കൂട്ടുപിടിച്ച് യുഎസ് ഭീകരാക്രമണത്തിന് സാധ്യത- മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി, ഇതുവരെ കൊല്ലപ്പെട്ടവരുടെയെണ്ണം 1,045 ആയി, ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോള എണ്ണവിതരണം പ്രതിസന്ധിയിൽ

· · 1 min read
Share: Copied!

ടെഹ്റാൻ: അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തുന്ന സൈനിക ആക്രമണം കൂടുതൽ ശക്തമാകുന്നതിനിടെ ശനിയാഴ്ച മുതൽ ഇതുവരെ കുറഞ്ഞത് 1,045 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഇതിനിടെ ഇസ്രായേൽ സൈന്യം ലെബനണിലെയും ലക്ഷ്യങ്ങൾ ആക്രമിച്ച് മേഖലയിലെ സംഘർഷം കൂടുതൽ വ്യാപിപ്പിച്ചിരിക്കുകയാണ്.

അമേരിക്കൻ സെനറ്റ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരംഭിച്ച ഇറാൻക്കെതിരായ സൈനിക നീക്കങ്ങൾക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചു. വ്യോമാക്രമണം നിർത്താൻ ആവശ്യപ്പെട്ടിരുന്ന പ്രമേയം 53–47 എന്ന ഭൂരിപക്ഷത്തോടെ സെനറ്റ് തള്ളിക്കളഞ്ഞു. ഇതോടെ ട്രംപ് ഭരണകൂടത്തിന്റെ സൈനിക നടപടികൾക്ക് കോൺഗ്രസിൽ നിന്ന് വ്യക്തമായ പിന്തുണ ലഭിച്ചതായി വിലയിരുത്തപ്പെടുന്നു.

ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി രാജ്യത്തിന്റെ ഇറാഖ് അതിർത്തിക്ക് സമീപം “ഭീകരപ്രവർത്തനങ്ങൾ” നടക്കാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. അമേരിക്ക കുർദ് സേനകളുമായി ബന്ധപ്പെടുകയും അവരെ ആയുധവൽക്കരിച്ച് ടെഹ്റാനെതിരായ കലാപം പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് അതിർത്തി സുരക്ഷ ശക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.

അതേസമയം സംഘർഷം ശക്തമായതോടെ ആഗോള എണ്ണ- വാതക വിതരണ ശൃംഖലയേയും വലിയ രീതിയിൽ ബാധിക്കപ്പെട്ടതായി റിപ്പോർട്ട്. ഇറാന്റെ റവല്യൂഷനറി ഗാർഡ് സ്ട്രെയിറ്റ് ഓഫ് ഹോർമുസ് അടച്ചതായി പ്രഖ്യാപിച്ചതിനെ തുടർന്ന് നിരവധി ചരക്ക് കപ്പലുകൾ ഈവഴിയുള്ള സഞ്ചരിക്കുന്നത് ഒഴിവാക്കുകയാണ്. പ്രത്യേകിച്ചും ആക്രമിക്കുമെന്ന മുന്നറിയിപ്പ് ഇറാൻ നൽകിയ പശ്ചാത്തലത്തിൽ. ലോകത്തിലെ പ്രധാന എണ്ണ ഗതാഗത മാർഗങ്ങളിൽ ഒന്നായ ഹോർമുസ് കടലിടുക്ക് അടച്ചതോടെ അന്താരാഷ്ട്ര ഊർജ വിപണികളിലും ആശങ്ക വർധിക്കുകയാണ്. ഇന്ത്യയുൾപെടെയുള്ള രാജ്യങ്ങൾ എണ്ണയ്ക്കായി റഷ്യയെ സമീപിച്ച് കഴിഞ്ഞു. വരുന്നയാഴ്ചയോടെ ഇന്ത്യൻ സമുദ്രാതിർത്തിയിൽ റഷ്യൻ കപ്പലുകൾ എത്തുമെന്നാണ് റിപ്പോർട്ട്.

പി സരിന് സീറ്റില്ല, സ്വരാജ് മത്സരത്തിനില്ല!! കുന്നംകുളത്ത് എസി മൊയ്തീൻ, വൈപ്പിനിൽ എംപി ഷൈനി… പാലക്കാട് തീരുമാനം കോൺ​ഗ്രസ് പ്രഖ്യാപിച്ച ശേഷം? സിപിഎം ആദ്യ സാധ്യതാ പട്ടിക ഇങ്ങനെ

BREAKING NEWS
പ്രസവവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് മതിയായ പരിചരണം ലഭിച്ചില്ല, വേദന സഹിക്കാനാകുന്നില്ലെന്ന് പറഞ്ഞ യുവതിയോടി നഴ്‌സ് മോശമായി പെരുമാറി...പ്രസവത്തിനിടെ നവജാതശിശു മരിച്ചു, കൊട്ടാരക്കര താലൂക്ക് ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കൾ, കുഞ്ഞിനെ പുറത്തെടുത്തപ്പോൾ മരിച്ചിരുന്നുവെന്ന്...
15 Oct 2026
BREAKING NEWS
അമ്മയുടെ മുഖത്തും ദേഹത്തും മകളെക്കൊണ്ട് തിളച്ച വെള്ളം ഒഴിപ്പിച്ചു, ഒളിവിൽ കഴിഞ്ഞ അശ്വതി അച്ചുയും പിടിയിൽ, തുരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്നും പൊക്കിയത് ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ
15 Oct 2026
BREAKING NEWS
കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനത്തിൽ രണ്ടു മക്കളേയും നഷ്ടമായി, കാറോടിച്ച മാതാവ് അബോധാവസ്ഥയിൽ ഒരുമാസത്തോളം ചികിത്സയിൽ കഴിഞ്ഞു, ലോറി ഡ്രൈവറുടെ പരാതിയിൽ പോലീസ് കേസെടുത്തത് വീട്ടമ്മയ്ക്കെതിരെ... ഒടുവിൽ 11 വർഷത്തിനു ശേഷം നീതി, 35 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി
15 Oct 2026
BREAKING NEWS
ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി വിപുലീകരിച്ചു, പുതിയ നിയമനങ്ങൾ നടത്തുന്നത് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയവർ, ജോലി ആവശ്യാർഥം മറ്റു പ്രവിശ്യകളിലേക്ക് മാറിയ അംഗങ്ങളുടെ ഒഴിവുകൾ നികത്തുവാൻ
15 Oct 2026