BREAKING NEWS

ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ചിരുന്നു- ട്രംപ്, -നീതി നടപ്പായി ഇന്ത്യൻ സൈന്യം, ഭാരത് മാതാ കി ജയ്- രാജ്നാഥ് സിങ്

· · 1 min read
Share: Copied!

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിക്കു പിന്നാലെ, ‘നീതി നടപ്പായി’ എന്നായിരുന്നു ഇന്ത്യൻ സൈന്യത്തിന്റെ പ്രതികരണം. കരസേനയുടെ അഡീഷനൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷൻ സമൂഹ മാധ്യമമായ എക്സിലെ പോസ്റ്റിൽ ‘നീതി നടപ്പായി’ എന്നാണ് പ്രതികരിച്ചത്. അതേസമയം പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സമൂഹമാധ്യമമായ എക്സിൽ ഭാരത് മാതാ കി ജയ് എന്ന പോസ്റ്റ് ചെയ്താണ് ഇന്ത്യൻ സേനയുടെ ഓപ്പറേഷൻ സിന്ദൂറിനെ അഭിനന്ദിച്ചത്. ‘ജയ് ഹിന്ദ്, ജയ് ഹിന്ദ് കീ സേന’ എന്നായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് എക്സിൽ പ്രതികരിച്ചത്.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു- ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ചിരുന്നു. ‘‘എന്തോ സംഭവിക്കാൻ പോകുന്നെന്ന് ആളുകൾക്ക് അറിയാമായിരുന്നെന്നാണ് ഞാൻ കരുതുന്നത്. അവർ ഏറെക്കാലമായി, ദശകങ്ങളും നൂറ്റാണ്ടുകളുമായി പൊരുതിക്കൊണ്ടിരിക്കുകയാണ്. അത് വേഗം അവസാനിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.’’ – ട്രംപ് പറഞ്ഞു. അതേസമയം, ആക്രമണത്തെപ്പറ്റി റിപ്പോർട്ടുകൾ ലഭിച്ചെന്നും സ്ഥിതിഗതികൾ‌ സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും ഉടൻ പ്രതികരിക്കുന്നില്ലെന്നുമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രതികരിച്ചത്.

തകർത്തത് മൂന്നു പതിറ്റാണ്ടായി പാക്കിസ്ഥാൻ വളർത്തിക്കൊണ്ടുവന്ന ഭീകര ക്യാമ്പുകൾ, കൃത്യമായി അളന്നുതൂക്കി, ഒരു സർജറി നടത്തുന്നതുപോലെ ക്ലിനിക്കൽ പ്രിസിഷനോടെയുള്ള ആക്രമണം!! തെളിവുകൾ നിരത്തി ഓപ്പറേഷൻ സിന്ദൂർ വിവരിച്ച് ഇന്ത്യൻ സേനയിലെ കരുത്തരായ വനിതകൾ

BREAKING NEWS
അധികാരനഷ്ടത്തിന്റെ സങ്കടത്തിനുള്ള മരുന്ന് മാത്രമേ സ്‌റ്റോക്കില്ലാതെയുള്ളു........... ബാക്കി രോഗങ്ങൾക്കു മരുന്നുണ്ട്, പ്രതിപക്ഷത്തെ പരിഹസിച്ച് കെ മുരളീധരന്‍
13 Oct 2026
BREAKING NEWS
പ്രതിഷേധക്കാർ എത്താതിരിക്കാൻ ഒരാൾ പൊക്കമുള്ള ബാരിക്കേഡുമായി പോലീസ് ജന്തർ മന്തറിന്റെ മുന്നിൽ കാവൽ നിന്നു, പിറകുവശം വഴി സിജെപിയുടെ മിന്നൽ എൻട്രി, പോലീസ് സംഭവമറിഞ്ഞത് സിജെപിയുടെ ഔദ്യോഗിക യുട്യൂബ് ലൈവിലൂടെ... അശുതോള റങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിൻഡെ കസ്റ്റഡിയിൽ
13 Oct 2026
BREAKING NEWS
എസ്എഫ്ഐ പ്രതിഷേധത്തിനിടെ പോലീസുമായി ഉന്തും തള്ളും, മദ്യപിച്ചെത്തിയ സിവിൽ പോലീസ് ഓഫീസർ കയ്യിൽ കിടന്ന ഇടിവളയൂരി പ്രതിഷേധക്കാരെ നേരിട്ടു- സിപിഒ ഷഫാദിന് സസ്പെൻഷൻ
13 Oct 2026
BREAKING NEWS
'ഓനെ ഇങ്ങോട്ടു വിട് സാറേ, ഞങ്ങൾ നോക്കിക്കോളാം'... കണ്ണൂരിൽ കട കേന്ദ്രീകരിച്ച് ഒരു കോടി രൂപയുടെ ലഹരിമരുന്നുവേട്ട, എംഡിഎംഎ സൂക്ഷിച്ചത് കാറിലും കടയിലുമായി, പ്രതിയെ കൈകാര്യം ചെയ്ത് നാട്ടുകാർ!! പോലീസ് സ്റ്റേഷനിൽ ഫോട്ടോയ്ക്ക് മുന്നിൽ മൂന്ന് വിരലുകൾ ഉയർത്തിക്കാട്ടി പ്രതിയുടെ പരിഹാസം
13 Oct 2026