ന്യൂഡൽഹി: സൗദിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിനിടെ പാക്കിസ്ഥാനും സൗദി അറേബ്യയും തമ്മിലുണ്ടാക്കിയ സൈനിക കരാർ ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്ക് ഏതെങ്കിലും വിധത്തിൽ ഭീഷണിയാകുമോയെന്ന കാര്യം പരിശോധിക്കുമെന്നു കേന്ദ്രം. ഏതെങ്കിലുമൊരു രാജ്യത്തിനു നേരെയുള്ള ആക്രമണത്തെ സംയുക്തമായി നേരിടുന്ന തന്ത്രപരമായ സൈനിക കരാറിനാണ് പാക്കിസ്ഥാനും സൗദിയും രൂപം നൽകിയത്.
ഇരു രാജ്യങ്ങളും തമ്മിലുണ്ടായക്കിയ ഈ കൂട്ടുകെട്ട് ഇന്ത്യയുടെ ദേശീയ സുരക്ഷയെയും മേഖലയുടെ സുരക്ഷയെയും കരാർ ഏതെങ്കിലും വിധത്തിൽ ബാധിക്കുമോയെന്നത് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചു. മാത്രമല്ല ഇന്ത്യയുടെ ദേശീയ താൽപര്യങ്ങൾ ഏതുവിധേനയും സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ സൗദി സന്ദർശനത്തിനിടെ ബുധനാഴ്ചയാണ് ഇരുരാജ്യങ്ങളും തമ്മിൽ കരാറിലൊപ്പിട്ടത്.