BREAKING NEWS

തെളിവ് ഞാൻ തരാം… വോട്ട് നഷ്ടപ്പെട്ടവർ വേദിയിൽ, ഹൈഡ്രജൻ ബോംബ് പുറകേ വരും!! കർണ്ണാടകത്തിലെ അലന്ത് മണ്ഡലത്തിൽ 6018 വോട്ടുകൾ ഒഴിവാക്കി, ഒഴിവാക്കിയത് വ്യാജ ലോഗിൻ ഉപയോഗിച്ച്!! വോട്ട് ചോരികളെ സംരക്ഷിക്കുന്നത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ- രാഹുൽ ​ഗാന്ധി

· · 1 min read
Share: Copied!

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും അതി രൂക്ഷമായ രീതിയിൽ ആരോപണങ്ങൾ ഉന്നയിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്നും‌ രാഹുൽ ​ഗാന്ധി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ വീണ്ടും വിമർശനമുന്നയിച്ചത്. തുടർന്നു വോട്ട് നഷ്ടപ്പെട്ടവരെ രാഹുൽ ​ഗാന്ധി വേദിയിലെത്തിച്ചു.

ഹൈഡ്രജൻ ബോംബ് പുറകേ വരുന്നതേയുള്ളൂവെന്നും ഇരുവരെയുള്ളത് വെറും സാമ്പിൾ മാത്രമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കർണ്ണാടകത്തിലെ അലന്ത് മണ്ഡലത്തിൽ 6018 വോട്ടുകൾ ഒഴിവാക്കി. ഇതേ കുറിച്ച് അന്വേഷണം നടത്തിയിരുന്നു. എന്നാൽ വോട്ടർമാർക്ക് യാതൊരു വിവരവുമില്ല എങ്ങനെ സംഭവിച്ചുവെന്ന്. കർണ്ണാടകത്തിന് പുറത്ത് നിന്നാണ് വോട്ടുകൾ ഒഴിവാക്കിയത്. ഗോദാഭായിയെന്ന വോട്ടർ തൻ്റെ വോട്ട്’ ഇല്ലാതായത് എങ്ങനെയെന്നറിയില്ലെന്ന് വിശദീകരിക്കുന്നു. കർണ്ണാടകത്തിന് പുറത്ത് നിന്നുള്ള ചില മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് ലോ​ഗ് ഇൻ ചെയ്ത് കയറിയാണ് ഡിലീറ്റ് ചെയ്തത്. സൂര്യകാന്ത് എന്നയാളുടെ വിവരങ്ങൾ ഉപയോഗിച്ച് 14 വോട്ടുകൾ ഡിലീറ്റ് ചെയ്തുവെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

അതുപോലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വോട്ട് ചോരികളെ സംരക്ഷിക്കുകയാണ്. ജനാധിപത്യത്തെ തകര്‍ക്കുന്നവരെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ സംരക്ഷിക്കുന്നു. വ്യാജ ലോഗിനുകള്‍ ഉപയോഗിച്ച് ആറായിരത്തോളം വോട്ടുകള്‍ നീക്കി. സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യുന്നു. സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കേണ്ട കമ്മിഷന്‍ പക്ഷപാതപരമായാണ് ഇടപെടുന്നതെന്നും ലോക്‌സഭാ പ്രതിപക്ഷനേതാവ് പറഞ്ഞു.  താൻ തെളിവ് കാണിക്കാം. പ്രതിപക്ഷത്തിന് വോട്ടു ചെയ്യുന്നവരെയാണ് ഒഴിവാക്കുന്നതെന്നും രാഹുൽ ​ഗാന്ധി ആരോപിച്ചു.

തെരഞ്ഞെടുപ്പ് കാലത്തെ വാ​ഗ്ദാനങ്ങളിൽ ഒന്ന്, കരുവന്നൂരിലെ പണം തിരികെ വാങ്ങി നൽകും!! കാര്യം കഴിഞ്ഞപ്പോൾ എംപി കൈ മലർത്തി… ചെന്നത് ഒരു നല്ല വാക്കെങ്കിലും പറയുമെന്ന പ്രതീക്ഷയിൽ, ‘മാസം മരുന്നു വാങ്ങാൻ ഒരു 10000 രൂപ വെച്ചെങ്കിലും തന്നാൽ ജീവിതം മുന്നോട്ടു പോകുമായിരുന്നു’…

 

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026