BREAKING NEWS

വിവാഹം കഴിക്കാനെന്ന വ്യാജേന യുഎസ് പൗരയെ ഇന്ത്യയിലെത്തിച്ചു, പിന്നീട് കുത്തിക്കൊന്ന് മൃതദേഹം സ്റ്റോർ റൂമിലിട്ട് കത്തിച്ചു, 75കാരനായി തിരച്ചിൽ ശക്തം

· · 1 min read
Share: Copied!

ലുധിയാന: യുകെയിൽ നിന്നുള്ള 75 കാരനെ വിവാഹം കഴിക്കാനായി യുഎസിൽ നിന്ന് പഞ്ചാബിലെത്തിയ 71 കാരിയായ ഇന്ത്യൻ വംശജയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. ജൂലായിലായിരുന്നു കൊലപാതകം. ബുധനാഴ്ചയാണ് കൊലപാതകത്തെ കുറിച്ചുള്ള വിവരം പോലീസ് പങ്കുവെച്ചത്. സിയാറ്റിലിൽ നിന്നെത്തിയ യുഎസ് പൗരയായ രൂപീന്ദർ കൗർ പാണ്ഡെറെ കാണാതായതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ ലുധിയാന പോലീസ് പ്രതികളുടെ പേര് ചേർത്തതോടെ സംഭവം പുറത്തെത്തുകയായിരുന്നു.

ലുധിയാന സ്വദേശിയും ഇംഗ്ലണ്ട് ആസ്ഥാനമായുള്ള പ്രവാസിയുമായ ചരൺജിത് സിംഗ് ഗ്രെവാളിൻ്റെ ക്ഷണപ്രകാരമാണ് രൂപീന്ദർ കൗർ പാണ്ഡെർ ഇന്ത്യയിലെത്തിയത്. കൊലപാതകത്തിന് ​ഗ്രെവാൾ മറ്റൊരാളെ ഏർപ്പാട് ചെയ്യുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് മൽഹ പട്ടി സ്വദേശി സുഖ്ജീത് സിങ് സോനുവിനെ പോലീസ് പിടികൂടി. പാണ്ഡെറെ തൻ്റെ വീട്ടിൽ വെച്ച് കൊലപ്പെടുത്തുകയും മൃതദേഹം സ്റ്റോർ റൂമിലിട്ട് കത്തിക്കുകയും ചെയ്തതായി സോനു സമ്മതിച്ചതായി പോലീസ് പറഞ്ഞു.

പാണ്ഡെറെ കൊലപ്പെടുത്തുന്നതിന് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്ത ഗ്രെവാളിൻ്റെ നിർദ്ദേശപ്രകാരമാണ് സോനു ഇത് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ജൂലായ് 24ന് രൂപീന്ദറിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തതായി കണ്ടതോടെ സഹോദരി കമൽ കൗർ ഖൈറയ്ക്ക് സംശയം തോന്നുകയും ജൂലായ് 28 ന് ഖൈറ ന്യൂഡൽഹിയിലെ യുഎസ് എംബസിയെ വിവരമറിയിക്കുകയും അവർ ഈ വിഷയം പോലീസിനെ ധരിപ്പിക്കുകയും ചെയ്തു. സന്ദർശനത്തിന് മുമ്പ് പാണ്ഡെർ ഒരു വലിയ തുക ഗ്രെവാളിന് കൈമാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒളിവിലുള്ള ഗ്രെവാളിനെ കേസിൽ പ്രതി ചേർത്തതായി ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ലുധിയാന പോലീസ് റേഞ്ച്) സതീന്ദർ സിങ് സ്ഥിരീകരിച്ചു.

BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026