പ്രയാഗ്‌രാജ്: ഏറെ വിവാദങ്ങൾ നിറഞ്ഞതാണ് ബോളിവുഡ് നടി മമത കുൽക്കർണി (52) ജീവിതയാത്ര. ഒരു കാലത്ത് ബോളിവുഡിലെ ഐറ്റം ഡാൻസുകളിൽ നിറഞ്ഞുനിന്നിരുന്നു മമതയെന്ന പേര്. അക്ഷയ്കുമാർ സിനിമകളിൽ നിറ സാന്നിദ്ധ്യം. സ്റ്റാർഡസ്റ്റ് മാഗസിനിന്റെ പുറം ചട്ടയിൽ തന്റെ പകുതി നഗ്നമായ ചിത്രം പ്രദർശിപ്പിച്ചതിനെ തുടർന്ന് മമതക്കെതിരെ മതവാദികളും, സ്ത്രീ സംഘടനകളും പരാതി ഉന്നയിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി മമതക്ക് പിഴ ശിക്ഷ ലഭിക്കുകയും ചെയ്തു. പിന്നീടായിരുന്നു 2000 കോടിയുടെ ലഹരിക്കടത്ത് വിവാദം. ഇതിൽ ഇവർക്കെതിരായ കേസ് കോടതി റദ്ദ് ചെയ്തിരുന്നു. പിന്നീടാണ് സന്യാസത്തിലേക്ക് തിരിഞ്ഞത്.
എന്നാൽ മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി സന്യാസം സ്വീകരിച്ചതും വിവാദത്തിലായിരുക്കുകയാണ്. മമതയ്ക്ക് സന്യാസദീക്ഷ നൽകിയ മഹാമണ്ഡലേശ്വർ ലക്ഷ്മി നാരായൺ ത്രിപാഠിയെ തൽസ്ഥാനത്തുനിന്നു നീക്കം ചെയ്തതായി കിന്നർ അഖാഡയുടെ സ്ഥാപകൻ എന്നവകാശപ്പെടുന്ന ഋഷി അജയ് ദാസ് അറിയിച്ചു. എന്നാൽ, ഋഷി അജയ് ദാസിന് അതിന് അധികാരമില്ലെന്നും അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ത്രിപാഠി പറഞ്ഞു.
സെയ്ഫിനെ കുത്തിയത് മുഹമ്മദ് ഷെരിഫുൽ തന്നെ, സിം എടുത്തുനൽകിയത് ബംഗാൾ സ്വദേശിനി, യുവതി അറസ്റ്റിൽ
മമത കുൽക്കർണി കഴിഞ്ഞ 24ന് ആണ് യാമൈ മമത നന്ദഗിരി എന്ന പേരു സ്വീകരിച്ച് സന്യാസിനിയായത്. രാജ്യദ്രോഹക്കേസിൽ പ്രതിയായ ആൾക്ക് സന്യാസദീക്ഷ നൽകിയത് സനാതനധർമത്തിനും രാജ്യതാൽപര്യങ്ങൾക്കും നിരക്കുന്നതല്ലെന്നും അജയ്ദാസ് പറഞ്ഞു. എന്നാൽ സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ 2017ൽ അജയ്ദാസിനെ അഖാഡയിൽനിന്നു പുറത്താക്കിയതാണെന്നും ജൂണാ അഖാഡയുമായി ബന്ധപ്പെട്ടാണ് തന്റെ പ്രവർത്തനമെന്നും മഹന്ത് ഹരിഗിരിയാണ് ആധ്യാത്മിക ഗുരുവെന്നും ലക്ഷ്മി നാരായൺ ത്രിപാഠി വിശദീകരിച്ചു. മമത കുൽക്കർണിയുടെ പേരിൽ നിലവിൽ കേസൊന്നുമില്ലെന്നും പറഞ്ഞു.