തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും ബിയറിനും വൈനും വില വർദ്ധിക്കും. വിവിധ ബ്രാന്റുകൾക്ക് പത്തു രൂപ മുതൽ 50 രൂപ വരെയാണ് വില വർധിക്കുന്നത്. മദ്യനിർമാണ കമ്പനികളുടെ ആവശ്യം കണക്കിലെടുത്താണ് തീരുമാനം. സ്പിരിറ്റിന് വില കൂടിയ പശ്ചാത്തലത്തിലാണിത്. ശരാശരി 10 ശതമാനം വരെയാണ് വിലവർധന. 15 മാസത്തിന് ശേഷമാണ് മദ്യവില വർധിക്കുന്നത്. സംസ്ഥാനത്ത് 120 കമ്പനികളാണ് മദ്യം വിതരണം ചെയ്യുന്നത്.
62 കമ്പനികളുടെ 341 ബ്രാൻഡുകളുടെ വിലയിലാണ് നിലവിൽ വർധനവ് ഉണ്ടായിരിക്കുന്നത്. അതേസമയം 45 കമ്പനികളുടെ 107 ബ്രാൻഡുകളുടെ വില കുറയുകയും ചെയ്യും. ബെവ്കോയുടെ നിയന്ത്രണത്തിൽ ഉത്പാദിപ്പിക്കുന്ന ജവാൻ റമ്മിനും വില കൂട്ടി. ജവാന് 10 രൂപയാണ് കൂട്ടിയത്. 640 രൂപയുടെ മദ്യത്തിന് ഇനി 650 രൂപ നൽകണം. പുതുക്കിയ മദ്യ വില വിവര പട്ടിക ബെവ്കോ പുറത്തിറക്കി.
അതേസമയം വിവിധ ബിയറുകൾക്ക് 20 രൂപ വരെ കൂടി. 1000 രൂപയ്ക്കും 1500 രൂപയ്ക്കും ഇടയിൽ വിറ്റിരുന്ന പ്രീമിയം ബ്രാൻഡികൾക്ക് 130 രൂപ വരെ വില വർധിച്ചിട്ടുണ്ട്. അതിനിടെ 16 പുതിയ കമ്പനികൾ കൂടി മദ്യവിതരണത്തിന് കരാറുണ്ടാക്കിയിട്ടുണ്ട്. ഇവർ 170 പുതിയ ബ്രാൻഡുകൾ ബെവ്‌ക്കോയ്ക്ക് നൽകും.
ഇന്ന് നിങ്ങൾക്ക് എങ്ങനെ…? ആഗ്രഹിച്ച കാര്യങ്ങൾ നടക്കുമോ..? തൊഴിൽപരമായി നേട്ടമുണ്ടാകുമോ..? എല്ലാ നക്ഷത്രക്കാരുടെയും ദിവസഫലം അറിയാം…