തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ തീക്ഷ്ണ ഘട്ടം കേരളം അതിജീവിച്ചെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേരളം ഒരു ടേക്ക് ഓഫിന് തയാറായിക്കഴിഞ്ഞു. ബജറ്റില്‍ ആദ്യ ആശ്വാസം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്. ശമ്പള പരിഷ്‌കരണ തുകയുടെ ആദ്യ ഗഡു ഈ സാമ്പത്തിക വര്‍ഷം നല്‍കും.
ഡിഎ കുടിശികയുടെ ലോക്ക് ഇന്‍ പീരിഡ് ഒഴിവാക്കും. ഡിഎ കുടിശിക പിഎഫുമായി ലയിപ്പിക്കും. വയനാട് പുനരധിവാസത്തിന് ആദ്യ ഘട്ടത്തില്‍ 750 കോടി രൂപയുടെ പദ്ധതികള്‍. പുനരധിവാസം ഉടന്‍ പൂര്‍ത്തിയാക്കും.
*കൊച്ചി, കോഴി്‌ക്കോട് തിരുവനന്തപുരം മെട്രോപോളിറ്റന്‍ പ്ലാന്‍ ഉടന്‍
*വിഴിഞ്ഞം തുറമുഖം 2028 ല്‍ പൂര്‍ത്തിയാക്കും.
*സര്‍വീസ് പെന്‍ഷന്‍കാരുടെ 600 കോടി കുടിശിക ഉടന്‍ നല്‍കും.
*ധനക്കമ്മിഷന്‍ വിഹിതത്തില്‍ കുറവ്.
*ജിഎസ്ടി വരുമാനത്തില്‍ പ്രതീക്ഷിച്ച മുന്നേറ്റമല്ല,
*സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ഉയര്‍ത്തുന്നില്ല.
*ക്ഷേമ പെന്‍ഷന്‍ കാര്യത്തില്‍ തദ്ദേശ തലത്തില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തി അനര്‍ഹരെ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും.
*25-26 കാലഘട്ടത്തില്‍ ലൈഫ് പദ്ധതിയിലൂടെ കുറഞ്ഞത് ഒരുലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കും.
*കാരുണ്യ പദ്ധതികള്‍ക്കായി 700 കോടി ആദ്യ ഘട്ടത്തില്‍ അനുവദിക്കും
*ആരോഗ്യ ടൂറിസം പദ്ധതിക്കായി 50 കോടി അനുവദിക്കും.
*ആരോഗ്യ മേഖലയ്ക്ക് 10,432.7 കോടി
*വാര്‍ഷിക ചെലവില്‍ 50,000 കോടി വര്‍ധനവ് വരുത്തും
*സംസ്ഥാന വരുമാനം 103040 കോടിയായി വര്‍ദ്ധിച്ചു
*തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 15,950.49 കോടി രൂപ
*കിഫ്ബി വഴി കണ്ണൂര്‍ വിമാനത്താവളത്തിനടുത്ത് 25 ഏക്കര്‍ ചുറ്റളവില്‍ ഐടി പാര്‍ക്ക്
*പിഡബ്യുഡി റോഡുകള്‍ക്കും പാലങ്ങള്‍ക്കും 3061, കോടി രൂപ.
*കേരളത്തെ വിജ്ഞാനത്തിന്റെ ആഗോള കേന്ദ്രമാക്കി മാറ്റും.