BREAKING NEWS

ഇത് എന്നെത്തന്നെയാണ്, എന്നെ മാത്രമുദ്ദേശിച്ച് പറഞ്ഞത്… സുരേഷ് ​ഗോപിയുടെ ആ മറ്റേ മോൻ ഞാനായിരിക്കും… ശബരിമല സ്വർണക്കൊള്ള തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി, ഇക്കാര്യത്തിൽ എനിക്കും പാർട്ടിക്കും വ്യത്യസ്തമായ അഭിപ്രായം, ഉമ്മൻ ചാണ്ടിയെ ഞാൻ രാഷ്ട്രീയമായി ഉപദ്രവിച്ചിട്ടില്ല- ​ഗണേഷ് കുമാർ

· · 1 min read
Share: Copied!

തിരുവനന്തപുരം∙ എയിംസ് കേരളത്തിൽ വരുമെന്ന അവകാശവാദത്തിനിടെ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി നടത്തിയ അധിക്ഷേപ പരാമർശം തന്നെക്കുറിച്ചാകാമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ. ‘കേരളത്തിൽ എയിംസ് വരും മറ്റേ മോനേ..’ എന്ന സുരേഷ് ഗോപിയുടെ വിവാദ പരാമർശത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം. എയിംസ് വരില്ലെന്ന് താൻ തിരുവനന്തപുരത്തു പറഞ്ഞത് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചെന്നും ഗണേഷ് കുമാർ പറഞ്ഞു.

‘‘ അന്നു സുരേഷ് ​ഗോപി എന്നെ കുറിച്ചാകാം, തിരുവനന്തപുരത്ത് പ്രസംഗിച്ചപ്പോൾ എയിംസ് വരില്ലെന്നു ‍ഞാൻ പറഞ്ഞു. ഞാൻ പറഞ്ഞതല്ലേ ശരിയായത്. പക്ഷെ അതിനു മറുപടി ഞാനല്ല പറഞ്ഞത്… ജനങ്ങളാണ്. എയിംസ് വരില്ല മറ്റേ മോനേ എന്ന്. കുറേക്കാലമായി എയിംസിന്റെ പേര് പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ്. അദ്ദേഹത്തിന്റെ രീതി അനുസരിച്ച് പറയട്ടെ. അതിലൊന്നും പരാതിയില്ല’’– ഗണേഷ് കുമാർ പറഞ്ഞു.

അതേപോലെ ഉമ്മൻ ചാണ്ടിയെ താൻ രാഷ്ട്രീയമായി ഉപദ്രവിച്ചിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. അവസാനകാലം വരെ ഉമ്മൻ ചാണ്ടിയുമായി നല്ല ബന്ധമായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു. ശബരിമല സ്വർണക്കൊള്ള തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി. സിപിഎമ്മിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായമാണ് ഇക്കാര്യത്തിൽ തനിക്കുള്ളതെന്നും അദ്ദേഹം മനോരമ ന്യൂസിൻറെ തെരഞ്ഞെടുപ്പ് പരിപാടിക്കിടെ പറ‍ഞ്ഞു.

അതേസമയം തൃപ്പൂണിത്തുറ എൻഎം ഹാളിൽ ബിജെപി സംഘടിപ്പിച്ച ‘വികസനം തൃപ്പൂണിത്തുറയ്ക്കായി’ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സുരേഷ്ഗോപി ‘മറ്റേ മോൻ’ പരാമർശം നടത്തിയത്. വിവാദമായതോടെ, ആളുകൾ വ്യാഖ്യാനിച്ചതല്ല താൻ ഉദ്ദേശിച്ചതെന്ന് സുരേഷ് ഗോപി വിശദീകരിക്കുകയും ചെയ്തു. തനിക്കു വിമർശനം ഉന്നയിച്ച ആളുടെ പേര് കിട്ടാതിരുന്നത് കൊണ്ടാണ് ആ സമയത്ത് അങ്ങനെ പറഞ്ഞതെന്നായിരുന്നു സുരേഷ് ​ഗോപിയുടെ മറുപടി.

വാർത്തയാണ്, സത്യമല്ല… ഏതെങ്കിലും ഒരു ഡോക്ടർ ബോധപൂർവ്വം കിടക്കട്ടെ ഒരു കത്രിക എന്ന് കരുതി വയറ്റിൽ കത്രിക വെക്കുമോ? ഒരു അബദ്ധം പറ്റിയതാണ്, ഒരു തെറ്റ്, ഒരു പിശക്, മെഡിക്കൽ നെഗ്ലിജൻസ്… എവിടെയും എപ്പോഴും സംഭവിക്കാവുന്നതാണ്… ഇത് ന്യായീകരിക്കാനോ, നന്നായി എന്നു പറയാനോ ആരെങ്കിലും തയ്യാറാവുമോ? ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് ” ഇങ്ങനെയൊക്കെയാണ് പ്രസംഗിച്ചത്… ഇതിലെവിടെയാണ് ന്യായീകരണം- എം സ്വരാജ്

BREAKING NEWS
ഒരു കോടി ഗ്ലൗസുകൾ വാങ്ങി, അതും നാലിരട്ടി വിലയ്ക്ക്; ഗോഡൗണുകളിൽ കൂട്ടിയിട്ട് നശിപ്പിച്ചത് 58.40 ലക്ഷം ഗ്ലൗസുകൾ! 7.09 കോടിയുടെ നഷ്ടം!! അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ശുപാർശ; വിജിലൻസ് അന്വേഷണം
22 Nov 2026
BREAKING NEWS
’പാളയത്തിൽ പട’; കോൺഗ്രസിൽ പോര് മുറുകുന്നു; ഗ്രൂപ്പുപോര് പരസ്യമായി; പ്രശ്ന പരിഹാരം തേടി ഒത്തുതീർപ്പ് സമിതിയുമായി സണ്ണി ജോസഫ് ഡൽഹിയിലേക്ക്
22 Nov 2026
BREAKING NEWS
ആ പ്രസ്താവന എനിക്ക് നല്ലതായി തോന്നി, അതിൽ ഒരു പ്രശ്നവുമില്ല... ഇറാൻ യുദ്ധത്തെ വിമർശിച്ച ജെ.ഡി വാൻസിനോട് അതൃപ്തിയില്ല, വീണ്ടും തീരുമാനമെടുക്കാൻ അവസരം ലഭിച്ചാൽ ഇറാനെതിരായ യുദ്ധം ആരംഭിക്കുമായിരുന്നു...ട്രംപ്!! 2028ലെ പ്രസിഡന്റ് സ്ഥാനാർഥിത്വത്തെച്ചൊല്ലി വാൻസും റൂബിയോയും തമ്മിൽ മത്സരം?
22 Nov 2026
BREAKING NEWS
വർഷങ്ങൾക്ക് മുൻപ് ഒരേ സ്കൂളിൽ പഠിച്ചവർ, പൂർവവിദ്യാർഥി സം​ഗമത്തിനിടയുള്ള കണ്ടുമുട്ടൽ പ്രണയത്തിലെത്തിച്ചു, ഇടയ്ക്കുവച്ച് യുവതി സഹപാഠിയെ ഒഴിവാക്കി മറ്റൊരാളുമായി ബന്ധം സ്ഥാപിച്ചുവെന്ന സംശയം, കാറിൽ വന്നിറങ്ങിയ യുവാവിനേയും യുവതിയേയും വെട്ടിക്കൊലപ്പെടുത്തി, തമിഴ്നാട്ടിൽ ക്രമസമാധാനത്തെച്ചൊല്ലി രാഷ്ട്രീയപ...
22 Nov 2026