BREAKING NEWS

ഗണ്‍മാന്‍ മന്ത്രിയുടെ കഴുത്ത് പിടിച്ച് തിരിച്ചിട്ടുണ്ടെങ്കില്‍ അത് തീര്‍ക്കേണ്ടത് കെഎസ്‌യു പ്രവര്‍ത്തകരുടെ വീട്ടില്‍ അല്ല, മനുഷ്യരുടെ കൈയും ജീവനും നഷ്ടമാകുന്ന വകുപ്പിന്റെ അവനാസ്ഥയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചതിനാണോ ഈ കൊലവിളി?? ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞപ്പോള്‍ എത്രേപേര്‍ക്ക് കോണ്‍ഗ്രസ് അഡ്വാന്‍സ് ആദരാഞ്ജലി നേര്‍ന്നിട്ടുണ്ട്?? ഡിവൈഎഫ്ഐ ഗ്രൂപ്പുകളില്‍ കെഎസ്‌യു പ്രവര്‍ത്തകന് അഡ്വാന്‍സ് ആദരാഞ്ജലി, രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍

· · 1 min read
Share: Copied!

കോഴിക്കോട്: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ് യു നേതാവിന്റെ വീടിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എം പി. വിതുല്‍ ബാലനെന്ന കെഎസ് യു നേതാവിന്റെ വീട്ടിലേക്ക് സിപിഎം പ്രവര്‍ത്തകര്‍ ബോംബ് എറിഞ്ഞത് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നോയെന്ന് ചോദിച്ച ഷാഫി ബിതുലിന് സോഷ്യയില്‍മീഡയിയില്‍ ഭീഷണിയുണ്ടായിരുന്നെന്നും പറഞ്ഞു. പ്രതിഷേധത്തിനിടെ സമരക്കാരുടെ നിഴല്‍ പോലും ആരോഗ്യമന്ത്രിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചിട്ടില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ബിതുലിന്റെ വീട് സന്ദര്‍ശിച്ചതിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു ഷാഫി പറമ്പില്‍. സംഭവത്തിന് പിന്നാലെ വിതുല്‍ ബാലനെതിരെ വടകര സഖാക്കളും ഇവിടുത്തെ സഖാക്കളും ഇടുന്നത് അഡ്വാന്‍സ് അദരാഞ്ജലികളാണ്. ഒരു കരിങ്കൊടി പ്രതിഷേധം നടത്തിയതിന്റെ പേരിലാണോ ഇത്? മനുഷ്യരുടെ കൈയും ജീവനും നഷ്ടമാകുന്ന വകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചതിനാണോ?. നീ തീര്‍ന്നു എന്നു പറയുന്നവര്‍, നീ ജയിലില്‍ നിന്ന് ഇറങ്ങിയാല്‍ നീ അവസാനിച്ചുവെന്ന് പച്ചയ്ക്ക് പരസ്യമായി ഭിഷണിപ്പെടുത്തുന്നയാളുകള്‍…, കേരളത്തിന്റെ മുഖ്യമന്ത്രിയായ ഒരാളെ കല്ലെറിഞ്ഞ് നെഞ്ചിലും നെറ്റിയിലും പരിക്കേറ്റിട്ട് എത്രേപേര്‍ക്ക് കോണ്‍ഗ്രസ് അഡ്വാന്‍സ് ആദരാഞ്ജലി നേര്‍ന്നിട്ടുണ്ടെന്നും ഷാഫി ചോദിച്ചു.

മന്ത്രിയുടെ കഴുത്തിന് പിടിച്ച് തിരിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടെങ്കില്‍ അത് എവിടെയാണ്?. ഗണ്‍മാന്‍ മന്ത്രിയുടെ കഴുത്ത് പിടിച്ച് തിരിച്ചിട്ടുണ്ടെങ്കില്‍ അത് തീര്‍ക്കേണ്ടത് കെഎസ്‌യു പ്രവര്‍ത്തകരുടെ വീട്ടില്‍ അല്ല. എം വി ഗോവിന്ദനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം. അക്രമ സംഭവങ്ങളുടെ ഉത്തരവാദി എംവി ഗോവിന്ദനാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. കാഫീര്‍ സ്‌ക്രീന്‍ഷോട്ടിലെ പ്രതികളെ എന്താണ് പൊലീസ് പിടികൂടാത്തത്. അന്വേഷണം ഡിവൈഎഫ്ഐ പ്രവര്‍ത്തകരില്‍ എത്തിയപ്പോള്‍ അവസാനിപ്പിച്ചു. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി വാട്സ്ആപ്പ് ഗ്രൂപ്പില്‍ ബിതുലിന്റെ വീട് എവിടെയാണെന്ന് ചോദിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യുന്ന ചാറ്റുകളുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പുറത്തുവിട്ട ചാറ്റുകളാണ് ഇത്. മനസില്‍ സന്യാസമുണ്ടെന്ന് പറയുന്ന ആള്‍ക്ക് ഈ നാട്ടിലെ നിയമവ്യവസ്ഥയോട് എന്തെങ്കിലും ബഹുമാനമുണ്ടോ?. ആര്‍ഷോയെ മര്‍ദിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ എന്ത് ചെയ്തു എന്നും ഒരു സ്തൂപവും തകര്‍ത്തില്ലല്ലോ എന്നും ഷാഫി പറമ്പില്‍ ചോദിച്ചു.

BREAKING NEWS
കിഫ്ബിയുടെ കടം തിരിച്ചടച്ചില്ലെങ്കിൽ സെക്രട്ടേറിയറ്റും കലക്ടറേറ്റുകളും ജപ്തിചെയ്തുകൊണ്ടുപോകുന്ന സ്ഥിതി, കിഫ്ബിയുടെ കടം കാരണം സർക്കാരിൻറെ കടമെടുപ്പ് പരിധി 8083 കോടി കുറഞ്ഞു!! നെടുമ്പാശേരി അപകടത്തിൽ തെറ്റുപറ്റിയിട്ടില്ല കോട്ടയത്ത് പ്രധാന നേതാവിൻറെ മകൻറെ കാർ ഇടിച്ച് അപകടമുണ്ടായപ്പോൾ ഇടത് സർക്കാർ സംര...
28 Oct 2026
LATEST UPDATES
സൗദി പ്രതിരോധ മന്ത്രാലയത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന് ഹൂതികൾ; രണ്ട് സൈനിക വിമാനങ്ങളെ ആക്രമിച്ചതായും അവകാശവാദം;റിയാദിൽ വൻ സ്ഫോടന ശബ്ദങ്ങൾ
28 Oct 2026
BREAKING NEWS
കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്ന് മൊഴി...3 വയസുകാരനെ മടിയിലിരുത്തിയുള്ള ഡ്രൈവിം​ഗില്ഡ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും, അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസ്
28 Oct 2026
BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026