മുംബൈ: ഇൻഡിഗോ പ്രതിസന്ധിയിൽ പൈലറ്റ് യാത്രക്കാരോട് വൈകാരികമായ രീതിയിൽ മാപ്പ് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇൻഡിഗോ വ്യാപകമായി സർവീസുകൾ വെട്ടിക്കുറയ്ക്കുകയും വൈകുകയും ചെയ്യുന്ന സംഭവത്തിലാണ് പൈലറ്റ് യാത്രക്കാരോടു തമിഴിൽ മാപ്പ് പറയുന്നത്. ക്യാപ്റ്റൻ പ്രദീപ് കൃഷ്ണൻ ആണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
പൈലറ്റിൻറെ വാക്കുകൾ ഇങ്ങനെ-
‘‘നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ അങ്ങേയറ്റം വേദനയുണ്ട്, മാപ്പ് ചോദിക്കുന്നു, സർവീസ് വൈകുമ്പോൾ നിങ്ങൾക്കു പല നിർണായകമായ കാര്യങ്ങളും നഷ്ടപ്പെട്ടേക്കാം, ഞങ്ങൾ സമരത്തിലല്ല, ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്, ഞങ്ങൾക്കും വീട്ടിൽ പോവണമെന്ന് ആഗ്രഹമുണ്ട്, കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംഭവിക്കുന്ന കാര്യങ്ങളിൽ വിഷമമുണ്ട്. കോയമ്പത്തൂരിലേക്കുള്ള വിമാനവും വൈകി, യാത്രക്കാർ ക്ഷുഭിതരാകുന്നതും വേദനയോടെ പ്രതികരിക്കുന്നതും കണ്ടു, എങ്കിലും ക്ഷമയോടെ കാത്തിരുന്ന യാത്രക്കാരോടു നന്ദി പറയുകയാണ്. നമ്മൾ പഴയ നിലയിലേക്കു തിരിച്ചെത്തും, കമ്പനിയിലെ മറ്റ് ജീവനക്കാരോടും ക്ഷമിക്കണം, അവരെല്ലാം അവരുടെ മാക്സിമം ശ്രമിക്കുന്നുണ്ട്’’–
അതേസമയം ഇൻഡിഗോയുടെ ചരിത്രത്തിൽ തന്നെ വലിയ പ്രതിസന്ധിയാണ് നിലവിൽ കമ്പനി നേരിടുന്നത്. പൈലറ്റുമാരുടെ തൊഴിൽ സമയവുമായി ബന്ധപ്പെട്ട ഡിജിസിഎ നിർദേശങ്ങളും പുതിയ റിക്രൂട്ട്മെന്റുകളിലെ കാലതാമസവുമാണ് നിലവിലെ പ്രതിസന്ധിക്കു കാരണം.
View this post on Instagram

















































