BREAKING NEWS

ഇത് ​ഗതികേടുകൊണ്ട്!! സർവീസ് വൈകുമ്പോൾ നിങ്ങൾക്കു പല നിർണായകമായ കാര്യങ്ങളും നഷ്ടപ്പെട്ടേക്കാം, ഞങ്ങൾ സമരത്തിലല്ല, പരമാവധി ശ്രമിക്കുന്നുണ്ട്, ഞങ്ങൾക്കും വീട്ടിൽ പോവണമെന്ന് ആഗ്രഹമുണ്ട്, യാത്രക്കാർക്കു മുന്നിൽ വികാരാധീനനായി ഇൻഡിഗോ പൈലറ്റിന്റെ മാപ്പ് പറച്ചിൽ- Video

· · 1 min read
Share: Copied!

മുംബൈ: ഇൻഡിഗോ പ്രതിസന്ധിയിൽ പൈലറ്റ് യാത്രക്കാരോട് വൈകാരികമായ രീതിയിൽ മാപ്പ് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇൻഡി​ഗോ വ്യാപകമായി സർവീസുകൾ വെട്ടിക്കുറയ്ക്കുകയും വൈകുകയും ചെയ്യുന്ന സംഭവത്തിലാണ് പൈലറ്റ് യാത്രക്കാരോടു തമിഴിൽ മാപ്പ് പറയുന്നത്. ക്യാപ്റ്റൻ പ്രദീപ് കൃഷ്ണൻ ആണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

പൈലറ്റിൻറെ വാക്കുകൾ ഇങ്ങനെ-

‘‘നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ അങ്ങേയറ്റം വേദനയുണ്ട്, മാപ്പ് ചോദിക്കുന്നു, സർവീസ് വൈകുമ്പോൾ നിങ്ങൾക്കു പല നിർണായകമായ കാര്യങ്ങളും നഷ്ടപ്പെട്ടേക്കാം, ഞങ്ങൾ സമരത്തിലല്ല, ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്, ഞങ്ങൾക്കും വീട്ടിൽ പോവണമെന്ന് ആഗ്രഹമുണ്ട്, കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംഭവിക്കുന്ന കാര്യങ്ങളിൽ വിഷമമുണ്ട്. കോയമ്പത്തൂരിലേക്കുള്ള വിമാനവും വൈകി, യാത്രക്കാർ ക്ഷുഭിതരാകുന്നതും വേദനയോടെ പ്രതികരിക്കുന്നതും കണ്ടു, എങ്കിലും ക്ഷമയോടെ കാത്തിരുന്ന യാത്രക്കാരോടു നന്ദി പറയുകയാണ്. നമ്മൾ പഴയ നിലയിലേക്കു തിരിച്ചെത്തും, കമ്പനിയിലെ മറ്റ് ജീവനക്കാരോടും ക്ഷമിക്കണം, അവരെല്ലാം അവരുടെ മാക്സിമം ശ്രമിക്കുന്നുണ്ട്’’–

അതേസമയം ഇൻഡിഗോയുടെ ചരിത്രത്തിൽ തന്നെ വലിയ പ്രതിസന്ധിയാണ് നിലവിൽ കമ്പനി നേരിടുന്നത്. പൈലറ്റുമാരുടെ തൊഴിൽ സമയവുമായി ബന്ധപ്പെട്ട ഡിജിസിഎ നിർദേശങ്ങളും പുതിയ റിക്രൂട്ട്മെന്റുകളിലെ കാലതാമസവുമാണ് നിലവിലെ പ്രതിസന്ധിക്കു കാരണം.

 

View this post on Instagram

 

A post shared by Pradeep Krishnan (@capt_pradeepkrishnan)

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026