BREAKING NEWS

‘മിനാബിലെ കുരുതിക്കു കണക്കുപറയിക്കും വെറുതെ വിടില്ല’… ഹോർമുസ് കടലിടുക്ക് അടച്ചു, ഇതുവഴി കടക്കാൻ ഒരു കപ്പലിനും അനുവാദമില്ല- ഇറാൻ!! മധ്യപൂർവേഷ്യയിലെ യുദ്ധവെറിയിൽ പൊലിഞ്ഞത് 201 ജീവനുകൾ, 747 പേർക്ക് പരുക്ക്, മിനാബിലെ സ്കൂൾ ആക്രമണത്തിൽ മരിച്ച വിദ്യാർഥികളുടെ എണ്ണം 85 ആയി

· · 1 min read
Share: Copied!

ടെഹ്റാൻ: മധ്യപൂർവേഷ്യയിലെ യുദ്ധവെറി പൂർവാധികം ശക്തിയോടെ മുന്നോട്ട് പോവുകയാണ്. ഇറാനിൽ ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണത്തിൽ ഇതുവരെ 201 പേർ കൊല്ലപ്പെട്ടെന്ന് റെഡ് ക്രസന്റ് റിപ്പോർട്ട് ചെയ്യുന്നു. 31 പ്രവിശ്യകളിൽ, 24 ഇടത്തും ആക്രമണം നടന്നു. 747 പേർക്ക് പരുക്കേറ്റെന്ന് ഇറാനിലെ റെഡ് ക്രസന്റ് വക്താവ് വ്യക്തമാക്കി.

ഇറാനിലെ മിനാബിലെ പെൺകുട്ടികളുടെ സ്കൂളിലെ ഇസ്രയേൽ ആക്രമണത്തിൽ മരണം 85 ആയി. മിനാബിലെ പെൺകുട്ടികളുടെ സ്കൂൾ ആക്രമിച്ചതിന് ശക്തമായ മറുപടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയിദ് അബ്ബാസ് അരഗ്ചി അറിയിച്ചുകഴിഞ്ഞു. അതേസമയം സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ അറിയിച്ചു. ഇറാന്റെ ഇസ്ലാമിക് റവലൂഷണറി ​ഗാർഡ് കോറാണ് ഇക്കാര്യം അറിയിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്ക് കടക്കാൻ ഒരു കപ്പലിനും അനുവാദമില്ലെന്നും പ്രഖ്യാപനം. ഇറാനെതിരായ ആക്രമണം ചർച്ച ചെയ്യാൻ യുഎൻ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗം ചേരും. റഷ്യയും ചൈനയും ഫ്രാൻസും ബഹ്റൈനും സുരക്ഷാ കൗൺസിൽ യോ​ഗം ചേരണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മധ്യപൂർവേഷ്യയിലെ സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് ഐക്യരാഷ്ട്രസംഘടനകളും വ്യക്തമാക്കി

BREAKING NEWS
കുറച്ചുനാളുകളായി കൂട്ടുകാരുമൊത്തുള്ള 16ന്റെ കറക്കം കാറിലും ബൈക്കിലുമായി... വാഹനം ഓടിക്കുന്ന റീൽസെടുത്ത് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കും, ദിവസങ്ങളോളം തക്കം പാർത്തിരുന്ന് ഒടുവിൽ കൗമാരക്കാരനെ ബൈക്കോടെ പൊക്കി പോലീസ്, മാതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
നിയമം കാക്കുന്ന ന്യായാധിപന്റെ മകൻ ചെയ്തതെല്ലാം നിയമലംഘനങ്ങൾ, 17 കാരൻ കാറിനു പുറമേ ലൈസെൻസില്ലാതെ ബൈക്കും പറത്തും!! ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്, ജഡ്ജിയുടെ ഫ്ലാറ്റിൽ നിന്ന് ആഡംബര ബൈക്ക് കസ്റ്റഡിയിലെടുത്തു, ജഡ്ജിക്ക് സസ്പെൻഷന് മുന്നോടിയായി കാരണം കാണിക്കൽ നോട്ടിസ് നൽകും, കൗമാരക്കാരന് 2...
28 Oct 2026
BREAKING NEWS
സഹപൈലറ്റിന്റെ ആക്രമണം ചെറുത്ത് 174 യാത്രക്കാരെ രക്ഷിച്ചു; സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ലൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി
28 Oct 2026
BREAKING NEWS
സ്കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അധ്യാപകരെ അറിയിച്ചു; പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് ബൈക്കിലെത്തിയ അജ്ഞാത സംഘത്തിന്റെ മർദനം; തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു
28 Oct 2026