BREAKING NEWS

വ്യോമാക്രമണത്തിൽ ഖമനേയി കൊല്ലപ്പെട്ടു… ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളിലൊരാളായ ഖമനേയിയെ വധിച്ചു, ഇത് ഇറാനിലെ ജനങ്ങൾക്ക് നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള വലിയ അവസരം- ട്രംപ്, സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങളും!! കൊല്ലപ്പെട്ടവരിൽ ഖമനേയിയുടെ മകളും മരുമകനും പേരക്കുട്ടിയും, മൃതദേഹം കണ്ടെത്തിയതായി മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥനും

· · 1 min read
Share: Copied!

ടെഹ്റാൻ: ഇസ്രയേൽ, യുഎസ് സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടിരിക്കാമെന്ന് ഇറാൻ മാധ്യമങ്ങളിലും റിപ്പോർട്ട്. ആക്രമണത്തിൽ ഖമനേയിയുടെ മകളും മരുമകനും പേരക്കുട്ടിയും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഫാർസ്, താസ്‌നിം എന്നീ ഇറാൻ വാർത്താ ഏജൻസികളാണ് ഖമനേയി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്‌. ഇറാൻ ഔദ്യോഗിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സും ഇക്കാര്യം റിപ്പോർട്ട് ചെയ്തു.
ഖമനേയിയുടെ മരുമകനും മരുമകളും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും ഇറാൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ഖമനേയി കൊല്ലപ്പെട്ടതായി നേരത്തെതന്നെ ഇസ്രായേലും അമേരിക്കയും അവകാശപ്പെട്ടിരുന്നു. ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളിലൊരാളായ ഖമനേയിയെ വധിച്ചതായും, ഇത് ഇറാനിലെ ജനങ്ങൾക്ക് നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള വലിയ അവസരമാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സമാനമായ സൂചനകൾ നൽകി. ‘ഖമനേയി ഇനി ഇല്ലെന്ന് സൂചിപ്പിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്’ എന്ന് പറഞ്ഞ അദ്ദേഹം, ഖമനേയിയുടെ കൊട്ടാരം തകർക്കപ്പെട്ടതായും വെളിപ്പെടുത്തി. ഇതിനിടെ ഖമനേയിയുടെ മൃതദേഹം കണ്ടെടുത്തതായി ഒരു മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം ഖമനേയിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനും സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഖമേനി ജീവിച്ചിരിപ്പുണ്ടെന്ന് സൂചിപ്പിക്കുന്ന തരത്തിൽ അദ്ദേഹത്തിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ നിന്ന് ഒരു പോസ്റ്റും പ്രത്യക്ഷപ്പെട്ടു. അതേസമയം ഖമനേയി ജീവിച്ചിരുപ്പുണ്ട് എന്ന് വ്യക്തമാകുന്ന തരത്തിലുള്ള ശബ്ദ സന്ദേശമോ, വീഡിയോയോ പുറത്തുവരാത്തത് സംശയങ്ങൾക്കിട നൽകിയിരുന്നു.

ഇറാൻ തലസ്ഥാനമായ ടെഹ്റാനിലും പരിസരത്തുമുള്ള തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. നഗരത്തിലുടനീളം ശക്തമായ സ്‌ഫോടനങ്ങൾ കേട്ടതായും അടിയന്തര സേവന വിഭാഗങ്ങളെ വിന്യസിച്ചതായും റിപ്പോർട്ടുകളുണ്ട്. എങ്കിലും, മരണസംഖ്യയെക്കുറിച്ച് സ്വതന്ത്രമായ സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.

‘മിനാബിലെ കുരുതിക്കു കണക്കുപറയിക്കും വെറുതെ വിടില്ല’… ഹോർമുസ് കടലിടുക്ക് അടച്ചു, ഇതുവഴി കടക്കാൻ ഒരു കപ്പലിനും അനുവാദമില്ല- ഇറാൻ!! മധ്യപൂർവേഷ്യയിലെ യുദ്ധവെറിയിൽ പൊലിഞ്ഞത് 201 ജീവനുകൾ, 747 പേർക്ക് പരുക്ക്, മിനാബിലെ സ്കൂൾ ആക്രമണത്തിൽ മരിച്ച വിദ്യാർഥികളുടെ എണ്ണം 85 ആയി

BREAKING NEWS
കുറച്ചുനാളുകളായി കൂട്ടുകാരുമൊത്തുള്ള 16ന്റെ കറക്കം കാറിലും ബൈക്കിലുമായി... വാഹനം ഓടിക്കുന്ന റീൽസെടുത്ത് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കും, ദിവസങ്ങളോളം തക്കം പാർത്തിരുന്ന് ഒടുവിൽ കൗമാരക്കാരനെ ബൈക്കോടെ പൊക്കി പോലീസ്, മാതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
നിയമം കാക്കുന്ന ന്യായാധിപന്റെ മകൻ ചെയ്തതെല്ലാം നിയമലംഘനങ്ങൾ, 17 കാരൻ കാറിനു പുറമേ ലൈസെൻസില്ലാതെ ബൈക്കും പറത്തും!! ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്, ജഡ്ജിയുടെ ഫ്ലാറ്റിൽ നിന്ന് ആഡംബര ബൈക്ക് കസ്റ്റഡിയിലെടുത്തു, ജഡ്ജിക്ക് സസ്പെൻഷന് മുന്നോടിയായി കാരണം കാണിക്കൽ നോട്ടിസ് നൽകും, കൗമാരക്കാരന് 2...
28 Oct 2026
BREAKING NEWS
സഹപൈലറ്റിന്റെ ആക്രമണം ചെറുത്ത് 174 യാത്രക്കാരെ രക്ഷിച്ചു; സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ലൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി
28 Oct 2026
BREAKING NEWS
സ്കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അധ്യാപകരെ അറിയിച്ചു; പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് ബൈക്കിലെത്തിയ അജ്ഞാത സംഘത്തിന്റെ മർദനം; തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു
28 Oct 2026