ദുബായ്: അല്ലെങ്കിലും ഈ ടോസിലൊന്നും ഒരു കാര്യവുമില്ലന്നേ… കിട്ടാതെ വരുമ്പോൾ അങ്ങനെ പറഞ്ഞ് ആശ്വസിക്കാം…ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യൻ നായകനെ കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ‘ചതിച്ച’ ടോസ്, ഇത്തവണയും ഇന്ത്യയ്ക്ക് എതിരായി. ഓസ്ട്രേലിയയ്‌ക്കെതിരായ നിർണായകമായ സെമി പോരാട്ടത്തിലും ടോസ് നഷ്ടം. ഏകദിന ഫോർമാറ്റിൽ തുടർച്ചയായ 11–ാം മത്സരത്തിലും ഇന്ത്യൻ നായകനെന്ന നിലയിൽ രോഹിത്തിന് ടോസ് നഷ്ടമായപ്പോൾ, ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ഇത് തുടർച്ചയായ 14–ാം ടോസ് നഷ്ടമാണ്.
രോഹിത് നായകനായ 11 മത്സരങ്ങളിൽ തുടർച്ചയായി ടോസ് നഷ്ടമായതോടെ, തുടർ ടോസ് നഷ്ടങ്ങളുടെ പട്ടികയിൽ രാഹിത് രണ്ടാം സ്ഥാനക്കാരനുമായി. 2011 മാർച്ച് മുതൽ 2013 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 11 മത്സരങ്ങളിൽ തുടർച്ചയായി ടോസ് നഷ്ടമാക്കിയ നെതർലൻഡ്സ് ക്യാപ്റ്റൻ പീറ്റർ ബോറനൊപ്പമാണ് ഇപ്പോൾ രോഹിത്തിന്റെ സ്ഥാനം .
സഹോദരിയെ പീഡിപ്പിച്ച ഒമ്പതാം ക്ലാസുകാരൻ ലഹരിയ്ക്ക് അടിമ, കഞ്ചാവ് വിതരണക്കാരുമായി ബന്ധം? പോലീസിന്റെ നോട്ടപ്പുള്ളി
ഇക്കാര്യത്തിൽ ഇനി രോഹിത്തിനും പീറ്റർ ബോറനും മുന്നിലുള്ളത് ഒരേയൊരു താരം മാത്രം. വെസ്റ്റിൻഡീസ് ഇതിഹാരം ബ്രയാൻ ലാറ. അദ്ദേഹം വെസ്റ്റിൻഡീസിന്റെ നായകനായിരുന്ന കാലയളവിൽ 1998 ഒക്ടോബറിനും 1999 മേയ് മാസത്തിനും ഇടയിൽ തുടർച്ചയായി ടോസ്
രോഹിത് ഇല്ലാതെ ഇതിനിടയിൽ കളിച്ച മൂന്നു മത്സരങ്ങളിൽ കൂടി ഇന്ത്യയ്‌ക്ക് ടോസ് നഷ്ടമായതിനാൽ, ടീമെന്ന നിലയിൽ ഇന്ത്യയ്ക്ക് ടോസ് നഷ്ടമാകുന്ന 14–ാമത്തെ മത്സരമായി ഇത്. ഏകദിനത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ടോസ് നഷ്ടമാകുന്ന ടീമെന്ന റെക്കോർഡ് ഇതോടെ ഇന്ത്യയ്‌ക്കു സ്വന്തം.
ഇന്ത്യ മറക്കാൻ ആഗ്രഹിക്കുന്ന 2023ലെ ഓസ്ട്രേലിയയ്‌ക്കെതിരായ ഏകദിന ലോകകപ്പ് ഫൈനൽ മുതൽ ഒപ്പം കൂടിയ നിർഭാഗ്യമാണ്, രണ്ടു വർഷങ്ങൾക്കിപ്പുറം അതേ ടീമിനെതിരെ ചാംപ്യൻസ് ട്രോഫി സെമിഫൈനലിൽ അതേ ടീമിനെ നേരിടുമ്പോഴും ഇന്ത്യയെ വിടാതെ പിന്തുടരുന്നത് എന്നതും ശ്രദ്ധേയം.