BREAKING NEWS

സഹോദരിയെ പീഡിപ്പിച്ച ഒമ്പതാം ക്ലാസുകാരൻ ലഹരിയ്ക്ക് അടിമ, കഞ്ചാവ് വിതരണക്കാരുമായി ബന്ധം? പോലീസിന്റെ നോട്ടപ്പുള്ളി

· · 1 min read
Share: Copied!

കൊച്ചി: കൊച്ചിയിൽ സഹോദരിയെ പീഡിപ്പിച്ച ഒമ്പതാം ക്ലാസുകാരൻ ലഹരിക്കടിമയെന്ന് റിപ്പോർട്ട്. കൂടാതെ ആൺകുട്ടിക്കു കഞ്ചാവ് വിതരണക്കാരുമായി ബന്ധമുണ്ടെന്നും ഇയാൾ വഴി സ്കൂളിൽ കഞ്ചാവ് വിതരണം ചെയ്യുന്നതായും സൂചന.

ഇത്തരത്തിൽ സ്കൂളുകളിൽ കഞ്ചാവ് വിതരണം ചെയ്യുന്നതായി പോലീസിനു സൂചന ലഭിച്ചിരുന്നു. ഇതിന്റെ അന്വേഷണവുമായി മുന്നോട്ടുപോകവേയാണ് ആൺകുട്ടി സഹോദരിയെ പീഡിപ്പിച്ചതായി പോലീസിനു പരാതി ലഭിച്ചത്. പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്കൂളിൽ കഞ്ചാവ് വിതരണം ചെയ്ത പ്രതിയും പെൺകുട്ടിയെ പീഡിപ്പിച്ചയാളും ഒൻപതാംക്ലാസുകാരൻ തന്നെയെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം.

ഒമ്പതാം ക്ലാസുകാരൻ ഏഴാം ക്ലാസുകാരിയായ സഹോദരിയെ പീഡിപ്പിച്ചതായി പരാതി

അതേ സമയം കഴിഞ്ഞ ഡിസംബറിൽ വീട്ടിൽവച്ചാണ് ഏഴാം ക്ലാസുകാരിയായ പെൺകുട്ടി സഹോദരനാൽ പീഡിപ്പിക്കപ്പെട്ടത്. ആദ്യം പെൺകുട്ടി വിവരം വീട്ടുകാരോടോ, സുഹൃത്തുക്കളോടോ പങ്കിവച്ചല്ലെങ്കിലും സ്വകാര്യ ഭാ​ഗത്തടക്കം വേദനയായതോടെ പെൺകുട്ടി കൂട്ടുകാരിയോട് സംഭവം വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് കൂട്ടുകാരി സ്കൂളിൽ വിവരം അറിയിച്ചതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.

സ്‌കൂൾ അധികൃതർ ശിശുക്ഷേമസമിതിയിൽ സംഭവം റിപ്പോർട്ട് ചെയ്യുകയും ശിശുക്ഷേമസമിതി പോലീസിൽ പരാതി നൽകുകയുമായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പാലാരിവട്ടം പോലീസ് അറിയിച്ചു. ആൺകുട്ടിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തെങ്കിലും ആൺകുട്ടി മൈനറായതിനാൽ സിഡബ്ല്യുസിയിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു

BREAKING NEWS
ക്രൂരകൃത്യങ്ങളിൽ കുട്ടികളും പ്രതികൾ; ജുവനൈൽ പ്രായപരിധി 18-ൽനിന്ന് 16 ആക്കണം; നിർദ്ദേശം ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി
14 Nov 2026
BREAKING NEWS
'ഡ്രോപ്പ്' ലൊക്കേഷൻ ജുമാഞ്ചിക്ക്, കാര്യങ്ങൾ മുഴുവനും ഓടിയിരുന്നത് ഡാൻസർ ലിജോയുടെ നിർദ്ദേശത്തിൽ; പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴി‍ഞ്ഞത് 2 വർഷം; മയക്കുമരുന്ന് സംഘത്തിന്റെ തലവൻ പോലീസ് വലയിൽ
14 Nov 2026
BREAKING NEWS
‘വെറും വെള്ളക്കടലാസിൽ, സാക്ഷികളുടെ ഒപ്പുമില്ല‘; അമിതാഭ് ബച്ചന്റെ ‘ജൽസ’ ബംഗ്ലാവിന്റെ ഉടമസ്ഥാവകാശത്തിൽ തർക്കം; 1993-ൽ ജയ ബച്ചന് നൽകിയ ഇഷ്ടദാനം ചോദ്യം ചെയ്ത് സഹോദരഭാര്യ
14 Nov 2026
BREAKING NEWS
’മാപ്പുപറയണം, പരാതി പിൻവലിക്കണം; ഇല്ലെങ്കിൽ...’ അധ്യാപികയ്ക്കെതിരേ പരാതി നൽകിയ പത്താം ക്ലാസ് വിദ്യാർഥിനിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി; കോൺഗ്രസ് നേതാവിനെതിരെ ആരോപണം
14 Nov 2026